1 GBP = 90.00 INR                       

BREAKING NEWS

പ്രകൃതിയോട് യുദ്ധത്തിന് ഇറങ്ങിയ പിണറായിയുടെ മുഖത്ത് നോക്കി പരമോന്നത നീതി പീഠം പറയുന്നു. ഒരു വെള്ളം പൊങ്ങിയാല്‍ ആദ്യം ഒലിച്ച് പോവുക നിങ്ങളായിരിക്കും. എന്നിട്ടും ഒരു ലജ്ജയില്ലാതെ വിഡ്ഢി ചിരി ചിരിച്ച് ഭരണഘടനയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഗീര്‍വാണം മുഴക്കും. സുപ്രീംകോടതി എടുത്തിട്ട് കുടഞ്ഞ് ഭിത്തിയില്‍ ഒട്ടിച്ചിട്ടും ലജ്ജ തോന്നാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമിക്ക് ഭാരമാകുമ്പോള്‍

Britishmalayali
kz´wteJI³

ഒരിക്കല്‍ കൂടി സുപ്രീംകോടതി കേരള സര്‍ക്കാരിനെ എടുത്തിട്ട് കുടഞ്ഞിരിക്കുന്നു. കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം കുടച്ചിലുകളും വിമര്‍ശനങ്ങളും ഒന്നും ഒരു പുതിയ കാര്യമല്ല. തുടര്‍ച്ചയായി ഇങ്ങനെ ഇടയ്ക്കിടെ സുപ്രീംകോടതിയുടെ ശകാരം കേള്‍ക്കുക ഏതാണ്ട് നേര്‍ച്ചയാണ് എന്ന് തീരുമാനിച്ചിരിക്കുന്നവരാണ് ഈ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്നവരും. അതുകൊണ്ടാണ് ഇന്നത്തെ ശകാരിക്കലിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞത്, ആര് പറഞ്ഞു അത് ശകാരിക്കലാണെന്ന്? കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയതിനെ ശകാരിക്കലാണ് എന്നും പുലഭ്യം വിളിച്ചു എന്നുമൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന്. എന്തൊരു രൂക്ഷമായ ഭാഷയിലായിരുന്നു സുപ്രീംകോടതി ഈ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

'എന്തൊക്കെയാണ് നിങ്ങളുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത? മുമ്പ് ചോദിച്ചത് പോലെ തന്നെ ഇന്ത്യയുടെ ഭാഗമല്ലേ നിങ്ങള്‍? ഇവിടെ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നതിനുള്ള മര്യാദ പോലുമില്ലാത്ത ഭരണകൂടമാണോ ഭരിക്കുന്നത്? രണ്ടുതവണ നിങ്ങള്‍ മഹാപ്രളയത്തെ നേരിട്ടില്ലേ? അന്ന് ഈ രാജ്യം മുഴുവന്‍ ഒരുമിച്ച് നിങ്ങള്‍ക്ക് വേണ്ടി നിന്നില്ലേ? എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് പ്രകൃതിയോട് യുദ്ധം ചെയ്യുന്നത്? നിങ്ങള്‍ 380 പേരുടെ കാര്യം പറയുന്നു. ഓര്‍ക്കുക, ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍, ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ ആദ്യം മുങ്ങിപ്പോകുന്നത് നിങ്ങളായിരിക്കും. രോഗമെന്ത് എന്ന് ഞങ്ങള്‍ക്കറിയാം. ഇനി ഇത് ഇങ്ങനെ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കുയയില്ല. രോഗത്തിന് ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു. അത് ഞങ്ങള്‍ തന്നെ കല്‍പ്പിക്കും.' വളരെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍ കൂടി സുപ്രീംകോടതി പറഞ്ഞു. ഒരു കോസ്റ്റല്‍ ഓഡിറ്റ് നടത്തും എന്നതാണ്.

അതായത് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇപ്പോള്‍ കൊച്ചിയുടെ കടലിന് തീരത്തും കായലിന് തീരത്തും കഴിയുന്നവരെ കണ്ടെത്തുന്നതിന് ഒരു കോസ്റ്റല്‍ ഓഡിറ്റിന് സുപ്രീംകോടതി തന്നെ നേതൃത്വം നല്‍കുമെന്ന്. രണ്ടാമത് ഒന്ന് കൂടി പറഞ്ഞു, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്ന്. അതായത്, നിയമം ലംഘിക്കുകയും ആ നിയമലംഘനത്തിന് സാധുത നല്‍കാന്‍ സര്‍വകക്ഷിയോഗം വിളിക്കുകയും ചെയ്തിരുന്ന പഴയ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം ഇനി സമ്മതിക്കില്ലെന്ന്. ഇതിന് ഓശാന പാടിയവരെയൊക്കെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന്. പ്രത്യേകമായി സുപ്രീംകോടതി പറയുന്നു, നിങ്ങള്‍ പ്രകൃതിയോട് യുദ്ധം ചെയ്യുന്നു. അത് അനുവദിക്കാന്‍ കഴിയില്ല. കാരണം പ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല, നമ്മുടെ തലമുറയ്ക്ക് വേണ്ടിയുള്ള കടമയാണ്.


മഹത്തായ ഒരു സുപ്രീംകോടതി ഇടപെടല്‍ എന്ന് തന്നെ പറയേണ്ടിവരും. കോടതി പറഞ്ഞത് പോലെ ഒരു കോസ്റ്റല്‍ ഓഡിറ്റിങ് നടന്നാല്‍ കുടുങ്ങുന്നവരില്‍ സിനിമാക്കാരും വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരുമുണ്ടാകും. ഇന്ന്, കോടതി പൊളിച്ചുകളയാന്‍ പറഞ്ഞ ആ ഫ്ളാറ്റ് സമുച്ചയത്തിനുള്ളില്‍ തന്നെ സിനിമക്കാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അടങ്ങിയ അനേകം പ്രമുഖര്‍ക്ക് ഫ്ളാറ്റുണ്ട് എന്ന വിവരം പുറത്ത് വന്നിരിക്കുന്നു. കൊച്ചി കായല്‍ തീരത്ത് കെട്ടിപ്പടുത്തിരിക്കുന്ന ആഡംബര മണിമാളികകളില്‍ പലതിന്റെയും ഉടമകളെ കണ്ടെത്തിയാല്‍ മലയാളികള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category