1 GBP = 89.20 INR                       

BREAKING NEWS

ലോകമെമ്പാടുമായി കഴിയുന്ന ടൂറിസ്റ്റുകള്‍ ചോദ്യങ്ങളെറിഞ്ഞ് തോമസ് കുക്കിനെ ശ്വാസം മുട്ടിക്കുന്നു; സര്‍ക്കാര്‍ ലോണില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമവും പൊളിയുന്നു; ആര്‍ക്കും ഒന്നും പറ്റില്ലെന്ന് ഉറപ്പുനല്‍കി കമ്പനി; ലോകത്തെ ഏറ്റവുമാദ്യത്തെ ട്രാവല്‍ കമ്പനിയുടെ പ്രതിസന്ധി തുടരുമ്പോള്‍

Britishmalayali
kz´wteJI³

ലോകമെമ്പാടുമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കമ്പനിയായ തോമസ് കുക്ക് അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന വിവരം പുറത്തുവന്നതോടെ അങ്കലാപ്പിലായത് തോമസ് കുക്കിനെ വിശ്വസിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ട ആയിരങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള സഞ്ചാരികള്‍, കമ്പനിയിലേക്ക് വിളിച്ച് ആശങ്ക അറിയിക്കുകയാണിപ്പോള്‍. പിടിച്ചുനില്‍ക്കാനായി സര്‍ക്കാര്‍ വായ്പയ്ക്കായുള്ള ശ്രമം നടത്തിയെങ്കിലും മന്ത്രിമാരുടെ എതിര്‍പ്പുമൂലം അതും ഫലം കണ്ടില്ല. ഇതോടെ, ലോകത്തെ ആദ്യത്തെ ട്രാവല്‍ കമ്പനി പൂട്ടലിന്റെ വക്കിലാണിപ്പോള്‍.

200 ദശലക്ഷം പൗണ്ടിന്റെ സഹായമാണ് തോമസ് കുക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വായ്പ കിട്ടുന്ന കാര്യം ഏറെക്കുറെ സംശയത്തിലായതോടെയാണ് കമ്പനി പൂട്ടിപ്പോകുമെന്നും യാത്ര കുളമാകുമെന്നും സഞ്ചാരികള്‍ ആശങ്കപ്പെടാന്‍ തുടങ്ങിയത്. തോമസ് കുക്ക് കമ്പനി വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി 60,000-ത്തോളം സഞ്ചാരികള്‍ ഇപ്പോഴുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം എത്രയും വേഗം വീട്ടിലെത്തുന്നതിനായി വിമാനത്താവളങ്ങളിലേക്ക് മടങ്ങുകയാണ്.

എന്നാല്‍, വിനോദസഞ്ചാരികള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ ടൂര്‍ പാക്കേജുകളും ഇന്‍ഷുറന്‍സ് സംരക്ഷണമുള്ളതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള സഞ്ചാരികള്‍ പക്ഷേ, കമ്പനിയുടെ ഈ ഉറപ്പും വിശ്വസിക്കാന്‍ തയ്യാറല്ല. കമ്പനി തകരാന്‍ പോവുകയാണെന്നത് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹം മാത്രമാണെന്നും അത് വിശ്വസിക്കേണ്ടതില്ലെന്നുമാണ് ആശങ്കയറിയിക്കുന്ന സഞ്ചാരികള്‍ക്ക് തോമസ് കുക്ക് നല്‍കുന്ന മറുപടി.

തോമസ് കുക്കിന് എന്താണ് സംഭവിച്ചത്
2007-ലാണ് തോമസ് കുക്ക് എജിയും മൈ ട്രാവല്‍ ഗ്രൂപ്പും യോജിച്ച് തോമസ് കുക്ക് ഗ്രൂപ്പ് തുടക്കമിടുന്നത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാ്‌സ്യതയുള്ള ട്രാവല്‍ കമ്പനിയെന്ന പെരുമയോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണിത്. 21.8 മില്യണ്‍ പൗണ്ടിന് 2008-ല്‍ ഹോട്ടല്‍സ് ഫോര്‍ യു എന്ന ഹോട്ടല്‍ ബുക്കിങ് വെബ്‌സൈറ്റ് സ്വന്തമാക്കി കൂടുതല്‍ വിപുലപ്പെടുത്തിയ കമ്പനി ട്രാവല്‍ രംഗത്തെ വന്‍കിട സ്ഥാപനങ്ങളെ വീണ്ടും സ്വന്തമാക്കി. ഏഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ, തോമസ് കുക്ക് എന്നത് ആഗോള ബ്രാന്‍ഡായി മാറുകയായിരുന്നു.
എട്ടുവര്‍ഷത്തോളം ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനംവഹിച്ച മാനി ഫോന്റെല്ല നോവ 2011-ല്‍ രാജിവെച്ചതോടെ കമ്പനിയുടെ നല്ലകാലം കഴിഞ്ഞു. ലോകത്തെ പല ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം തോമസ് കു്ക്കിന്റെ യാത്രകളെയും ബാധിച്ചു. കൂടുതല്‍ വായ്പകളെടുത്ത് പിടിച്ചുനില്‍ക്കാനായി കമ്പനിയുടെ ശ്രമം. പുതുതായി ചുതമലയേറ്റ ഹാരിയറ്റ് ഗ്രീന്‍, ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് മാര്‍ക്കറ്റിലെ 200-ഓളം ഷോപ്പുകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ, ഓഹരിവിപണിയില്‍ തോമസ് കുക്ക് വലിയ തകര്‍ച്ച നേരിടാന്‍ തുടങ്ങി.
യൂറോപ്പില പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുമുണ്ടായ ഭീകരാക്രമണങ്ങള്‍ വിനോദസഞ്ചാരമേഖലയെ വലിയതോതില്‍ ബാധിച്ചു. തോമസ് കുക്കിന്റെ ഓഹരികള്‍ വീണ്ടും തകര്‍ന്നടിയാന്‍ തുടങ്ങിയതോടെ, കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ചൈനീസ് കമ്പനിയായ ഫോസൂണ്‍ ടൂറിസം ഗ്രൂപ്പുമായി ചേര്‍ന്ന് പിടിച്ചുനില്‍ക്കാനുള്ള ശ്രമം കഴിഞ്ഞമാസം നടത്തിയെങ്കിലും അതും ഫലം ചെയ്തില്ല. അതിനിടെയാണ് സര്‍ക്കാരില്‍നിന്ന് 200 ദശലക്ഷം പൗണ്ട് സഹായമഭ്യര്‍ഥിക്കുന്നത്. അതും ലഭിക്കില്ലെന്നുറപ്പായതോടെ, കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category