1 GBP = 91.20 INR                       

BREAKING NEWS

ബ്രക്‌സിറ്റ് കാലത്ത് ബ്രിട്ടനെ കാക്കാന്‍ ഇന്ത്യക്കാരനോ? ബുദ്ധ സന്യാസിയുടെ ഭാര്യയോ? അടുത്ത ബാങ്ക് ഓഫ് ഇംഗ്ലീഷ് ഗവര്‍ണര്‍ ആകാന്‍ പരിഗണിക്കുന്നവരില്‍ ഒന്‍പത് കുട്ടികളുടെ അമ്മയും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുന്നതോടെ ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കാത്തുസൂക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുക ആരായിരിക്കുമെന്ന ചര്‍ച്ചയാണ് ബ്രിട്ടനില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഭിന്നിപ്പില്‍ സ്ഥാനം രാജിവെച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഒമ്പത് മക്കളുടെ അമ്മയായ ഡെയിം ഹെലേന മോറിസിയും ആ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നു.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 325 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു വനിത അതിന്റെ തലപ്പത്തെത്തിയിട്ടില്ല. ആ ചരിത്രമാണ് ഹെലേനയെ കാത്തിരിക്കുന്നത്. നിലവില്‍ കാനഡക്കാരനായ മാര്‍ക്ക് കാര്‍നിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍. ജനുവരിയില്‍ അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ പകരമെത്തുന്നത് ഹെലേനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫണ്ട് മാനേജ്‌മെന്റ് എക്‌സിക്യുട്ടീവായ ഹെലേന, സിറ്റി സൂപ്പര്‍വുമണ്‍ എന്നാണ് അറിയപ്പെടുന്നത്. ബുദ്ധസന്യാസിയായ റിച്ചാര്‍ഡാണ് ഇവരുടെ ഭര്‍ത്താവ്.

ഒമ്പതുപേരാണ് മാര്‍ക്ക് കാര്‍നിയുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. അതിലേറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് നോട്ടിങ്ങാം ഹില്ലില്‍നിന്നുള്ള 54-കാരിയായ ഹെലേനയാണ്. ബിസിനസ് തലപ്പത്തേക്ക് വനികള്‍ കൂടുതലായി വരണമെന്ന പ്രചാരണത്തിന്റെ നേതൃത്വം വഹിച്ചിട്ടുള്ളയാളാണ് ഹെലേന. 2010-ല്‍ ഇതേ ലക്ഷ്യത്തോടെ അവര്‍ സ്ഥാപിച്ച 30% ക്ലബ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം 12.5 ശതമാനത്തില്‍നിന്ന് 32.6 ശതമാനമായി ഉയര്‍ന്നതും ഇവരുടെ പ്രവര്‍ത്തനഫലമായാണ്.

കടുത്ത ബ്രെക്‌സിറ്റ് വാദിയെന്നതും ഹെലേനയ്ക്ക് അനുകൂലമായ ഘടകമാണ്. റിമെയ്‌നര്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നയാളെന്ന ആരോപണം നേരിടുന്ന മാര്‍ക്ക് കാര്‍നിക്ക് പകരമായി ബ്രെക്‌സിറ്റ് പക്ഷപാതിയായ ഗവര്‍ണര്‍ വരണമെന്നാണ് ഭരണമുന്നണിയുടെയും തീരുമാനം. 15 വര്‍ഷമായി ന്യൂട്ടണ്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ ചീഫ് എക്‌സിക്യുട്ടീവായി പ്രവര്‍ത്തിക്കുകയാണ് ഹെലേന. 50 ബില്യണ്‍ പൗണ്ടോളം വരുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്.

ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു പ്രമുഖന്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി ചെയര്‍മാന്‍ ആന്‍ഡ്രു ബെയ്‌ലിയുമുണ്ട്. സന്റാന്‍ഡര്‍ യുകെ ചെയര്‍മാന്‍ വദേര, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമികക്‌സ് മേധാവി ഡെയിം മിനോഷ് ഷഫീക്, നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡപ്യൂട്ടി ഗവര്‍ണര്‍മാരായ ജോണ്‍ കണ്‍ലിഫ്, ബെന്‍ ബ്രോഡ് ബെന്റ്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ മേധാവിയായിരുന്ന കെവിന്‍ വാര്‍ഷ് എന്നിവരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് രഘുറാം രാജന്റെയും പേര് സജീവമായി പരിഗണിക്കപ്പെടുന്നത്.

മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണ്‍ ഈ പദവിയിലേക്ക് വന്നാലും അതിശയിക്കാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്യ് നാണ്യനിധി (ഐ,എം.എഫ്)യുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഒസ്‌ബോണ്‍, ഇപ്പോള്‍ ലണ്ടനിലെ ഈവനിങ് സ്റ്റാന്‍ഡേര്‍ ന്യൂസ്‌പേപ്പറിന്റെ പത്രാധിപരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category