1 GBP = 89.20 INR                       

BREAKING NEWS

തങ്ങളുടെ രാജ്യം സംരക്ഷിക്കാന്‍ അങ്ങേയറ്റംവരെ പോകുമെന്നും ബ്രിട്ടന്റെ സഹായം തേടിയിട്ടുണ്ടെന്നും വെളിപ്പെടുത്തി സൗദി അറേബ്യ; ഇസ്ലാമിക റിപ്പബ്ലിക്കിന്റെ മേല്‍ കണ്ണുവെക്കുന്ന ഏതു രാജ്യത്തെയും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്‍; സൗദിയുടെ എണ്ണപ്പാടം ആക്രമിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷം അയയാതെ പശ്ചിമേഷ്യ

Britishmalayali
kz´wteJI³

റാനില്‍നിന്ന് സൗദിയെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് വിദേശകാര്യ മന്ത്രി അബ്ദല്‍ അല്‍ ജുബൈര്‍. നാല്‍പ്പതുവര്‍ഷമായി ഇറാന്‍ സൗദിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇറാനെ പ്രതിരോധിക്കാന്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദി സൈനിക സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ അരാംകോ എണ്ണപ്പാടം ആക്രമിച്ചത് ഇറാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവനകള്‍.

രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അതിനുവേണ്ടി ഏതറ്റംവരെയും പോകും. യുദ്ധം അവസാനത്തെ മാര്‍ഗമാണെങ്കിലും അതിന് സജ്ജമായി നില്‍ക്കുന്നതില്‍ സൗദിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളെയെല്ലാം നശിപ്പിക്കുകയെന്നത് ഇറാന്റെ രീതിയാണ്. ഹിസ്‌ബൊള്ളയെ ഉപയോഗിച്ച് ലബനനെ തകര്‍ത്തു. സിറിയയെയും ഇറാഖിനെയും യെമനെയും തകര്‍ക്കാന്‍ ഭീകരരെ അവിടങ്ങളിലേക്കയച്ചു. അവര്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുംവരെ നല്‍കി-അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനെതിരായ ഏത് ഇടപെടലിനെയും ചെറുക്കാന്‍ സജ്ജമാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി തിരിച്ചടിച്ചു. ആര്‍ക്കാണോ അവരുടെ രാജ്യം യുദ്ധക്കളമാക്കേണ്ടത്, അവര്‍ക്ക് അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാം. ഇറാന്റെ ഒരുതരി മണ്ണ് കവര്‍ന്നുള്ള ഒരു യുദ്ധത്തെയും കയ്യേറ്റത്തെയും അംഗീകരിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, മേജര്‍ ജനറല്‍ സലാമി മുന്നറിയിപ്പ് നല്‍കി.

സൗദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ സേനയെ അയക്കുന്നത് ഒരുതരത്തിലുള്ള പ്രകോപനവും ഉദ്ദേശിച്ചല്ലെന്നും മുന്‍കരുതലെന്ന നിലയില്‍ മാത്രമാണെന്നും യു.എസ്. ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍ വ്യക്തമാക്കി. സൗദിയുടെ എണ്ണപ്പാടങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ്. സേന എത്തുന്നത്.

അരാംകോ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുയര്‍ത്തി ഇറാനെ പ്രകോപിപ്പിക്കാനാണ് സൗദിയും അമേരിക്കയും ശ്രമിക്കുന്നതെന്ന് മേജര്‍ ജനറല്‍ സലാമി കുറ്റപ്പെടുത്തി. ഇറാനിലേക്ക് അധിനിവേശം നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. അതിന് തുനിയുന്നവരായാലും അവരുടെ സര്‍വനാശം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ എണ്ണപ്പാടം ആക്രമിച്ചതിന് പിന്നില്‍ ഇറാനല്ലെന്നാണ് അവരുടെ വാദം. യെമനിലെ ഹൂതി ഭീകരരാണ് ആക്രമണത്തിനുപിന്നിലെന്നാണ് ഇറാന്റെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category