1 GBP = 91.50 INR                       

BREAKING NEWS

നെതന്യാഹുവും ബെന്നി ഗ്രാന്‍ സും ഒരുമിച്ച് ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ മുഖ്യപ്രതിപക്ഷം ആകുക അറബ് പാര്‍ട്ടികളുടെ കൂട്ടായ്മ; 120 സീറ്റുകളില്‍ 13-ഉം കരസ്ഥമാക്കി രാജ്യദ്രോഹികളായി ജൂതരാഷ്ട്രം കരുതുന്ന അറബ് പാര്‍ട്ടികള്‍; അറബ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തില്‍ അറബ് രാഷ്ട്രീയം മുഖ്യപ്രതിപക്ഷം ആകുമ്പോള്‍; തൂക്ക് പാര്‍ലമെന്റുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇസ്രായേലില്‍ അറബ് വസന്തം തെളിയുമ്പോള്‍

Britishmalayali
kz´wteJI³

രുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ, ഇസ്രായേലിലെ മുഖ്യപ്രതിപക്ഷമായി അറബ് പാര്‍ട്ടികള്‍ മാറാനുള്ള സാധ്യതയൊരുങ്ങി. അറബ് വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഇസ്രായേലില്‍ അറബ് രാഷ്ട്രീയം പ്രതിപക്ഷമാകുന്ന സവിശേഷ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

120 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റാണുള്ളത്. ബെന്നി ഗ്രാന്‍സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും. നെതന്യാഹുവും ഗ്രാന്‍സും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍, അറബ് പാര്‍ട്ടികളുടെ ജോയിന്റ് ലിസ്റ്റ് 13 സീറ്റുകളോടെ മൂന്നാമത്തെ വലിയ കക്ഷിയാകും. സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നെതന്യാഹുവിന്റെ ക്ഷണം ഗ്രാന്‍സ് ഇതേവരെ സ്വീകരിച്ചിട്ടില്ല.

ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന അറബ് വംശജര്‍ ഇസ്രായേലില്‍ ന്യൂനപക്ഷമാണ്. ഇന്നേവരെ അറബ് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇസ്രായേലില്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ, ജോയിന്റ് ലിസ്റ്റ് പ്രതിപക്ഷത്ത് ഇരുപ്പുറപ്പിക്കുമെന്നാണ് കരുതുന്നത്. മുന്നണിയുടെ നേതാവ് അയ്മാന്‍ ഒഡേ പ്രതിപക്ഷ നേതാവായും മാറും. മൊസാദില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ഇദ്ദേഹത്തിനാകും ലഭിക്കുക. ഇസ്രായേലിലെത്തുന്ന മറ്റു രാഷ്ട്രത്തലവന്മാരെ കാണാനും അദ്ദേഹത്തിന് അവസരം ലഭിക്കും.

ഇസ്രായേലില്‍ ഇത്രയും ഉന്നതമായ പദവി അറബ് വംശജരില്‍നിന്നാരും ഇതേവരെ വഹിച്ചിട്ടില്ലെന്ന് ഹൈഫയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഒഡേ ചൂണ്ടിക്കാട്ടി. എന്നാല്‍, ജോയിന്റ് ലിസ്റ്റ് മുഖ്യ പ്രതിപക്ഷമാകുമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ രൂപപ്പെട്ടാല്‍ അവര്‍ക്ക് ഒഡേയുടെ നിയമനം ചെറുക്കാനാവുമെന്നും നിരീക്ഷിക്കപ്പെടുന്നു.

പലസ്തീന്‍ വംശജരാണ് ഇസ്രായേലിലുള്ള അറബ് വംശജരിലേറെയും. 1948-ല്‍ ഇസ്രായേല്‍ രൂപംകൊണ്ടപ്പോള്‍, പലസ്തീനിലേക്ക് പോകാതെ അവിടെത്തന്നെ തങ്ങിയവരുടെ പിന്‍മുറക്കാരാണിവര്‍. 90 ലക്ഷംവരുന്ന ഇസ്രായേലിലെ ജനസംഖ്യയില്‍ 19 ലക്ഷത്തോളമാണ് അറബ് വംശജരുള്ളത്. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേല്‍ നടത്തിയിട്ടുള്ള അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഇവരെ ശത്രുക്കളെപ്പോലെയാണ് ജൂതര്‍ കാണുന്നത്.

നസറേത്ത്, ആക്രെ തുടങ്ങിയ നഗരങ്ങളിലായാണ് അറബ് വംശജര്‍ താമസിക്കുന്നത്. തെക്കന്‍ നെഗേവ് ജില്ലയിലും ഇവരുണ്ട്. ഇസ്രയേല്‍ സര്‍ക്കാര്‍ ജൂതര്‍ക്ക് നല്‍കുന്ന സഹായം അറബ് വംശജര്‍ക്ക് നല്‍കുന്നില്ലെന്ന പരാതി ഇവര്‍ കാലങ്ങളായി ഉന്നയിക്കുന്നു. അറബ് വംശജരിലെ 47 ശതമാനത്തോളം പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാല്‍, കഴിഞ്ഞ നെതന്യാഹു സര്‍ക്കാര്‍ അറബ് മേഖലയില്‍ മാത്രം 4.19 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category