1 GBP = 90.70 INR                       

BREAKING NEWS

അന്യഗ്രഹ ജീവികളെക്കാണാന്‍ നെവാദയിലെത്താന്‍ രജിസ്റ്റര്‍ ചെയ്തത് ഇരുപതുലക്ഷം പേര്‍; ലോകചരിത്രത്തില്‍ മഹാസംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ട പരിപാടിക്കെത്തിയത് 1500 പേര്‍; കൊട്ടിഘോഷിക്കപ്പെട്ട സ്റ്റോം ഏരിയ 51-ല്‍ എത്തിച്ചേര്‍ന്നത് വെറും 75 പേര്‍; ഗൂഢാലോചനാ തിയറിക്കാരുടെ ഏറ്റവും വലിയ മേള പൊളിഞ്ഞ് പാളീസായതിങ്ങനെ

Britishmalayali
kz´wteJI³

ന്യഗ്രഹജീവികളെ പ്രദര്‍ശിപ്പിക്കുമെന്ന വാദത്തോടെ അരങ്ങേറിയ സ്‌റ്റോം ഏരിയ 51 എന്ന പരിപാടി വന്‍പരാജയമായി. ഫെയ്‌സ്ബുക്കിലൂടെ നടന്ന പ്രചാരണത്തില്‍ ഇരുപതു ലക്ഷത്തോളം പേരാണ് പരിപാടിക്കെത്തുമെന്ന് അറിയിച്ചത്. അതിരഹസ്യമായി നെവാദയിലെ പഴയ സൈനികക്യാമ്പിനുള്ളില്‍ നടത്തിയ പരിപാടിയില്‍ താത്പര്യം കാണിച്ചെത്തിയത് 1500 പേര്‍. പരിപാടി നടക്കുന്നയിടത്ത് ഒടുവില്‍ കാണാനുണ്ടായിരുന്നത് വെറും 75 പേരും!

അരലക്ഷം പേരെങ്കിലും പരിപാടിക്കെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. പരിപാടി നടന്നതിന് സമീപപ്രദേശത്ത് എത്തിയത് 1500 പേര്‍ മാത്രമായിരുന്നു. സ്റ്റോം ഏരിയ 51 വേദിക്കരികിലേക്ക് ഇവരില്‍പ്പലരും എത്തിയതുപോലുമില്ല. നെവാദയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സംശയിച്ചിരുന്ന സൈനിക ക്യാമ്പാണ് ഏരിയ 51. ജനത്തിരക്കുണ്ടാകുമെന്ന് കരുതി ഇവിടെ വലിയ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. വേറൊന്നും ചെയ്യാനില്ലാതെ വന്നതോടെ, പോലീസുകാര്‍ അവിടെയെത്തിവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമയം കളഞ്ഞു.

പരിപാടി പൊളിഞ്ഞു പാളീസായെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. കൊമേഡിയനായ ജിമ്മി കിമ്മല്‍, ഏരിയ 51-ന്റെ ഗേറ്റിന് മുന്നില്‍ പിസ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. പരിപാടിക്കെത്തിയ ചുരുക്കം ചിലരൊഴികെ മറ്റുള്ളവര്‍, ഉള്ള സമയം ാഘോഷമായി ചെലവഴിക്കാനാണ് ശ്രമിച്ചത്. എയര്‍ഫോഴ്‌സ് ക്യാമ്പിന് മുന്നില്‍നിന്ന് ചിത്രമെടുക്കാനും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുമായി അവര്‍ സമയം ചെലവഴിച്ചു. അഞ്ചുപേര്‍ സംഭവസ്ഥലത്ത് അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category