1 GBP = 89.20 INR                       

BREAKING NEWS

പാക്കിസ്ഥാനില്‍നിന്നും ദുബായ് വഴി യുകെയിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷ് ദമ്പതിമാരെ പൊക്കിയത് രണ്ട് മില്യണ്‍ വിലയുള്ള മയക്കുമരുന്നുമായി; ഹഡേഴ്‌സ്ഫീഡിലെ ഈ ദമ്പതിമാരെ കാത്തിരിക്കുന്നത് വധശിക്ഷയെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

പാക്കിസ്ഥാനില്‍നിന്ന് ദുബായ് വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവദമ്പതിമാര്‍ പിടിയിലായി. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹഡേഴ്‌സ്ഫീല്‍ഡില്‍നിന്നുള്ള മുഹമ്മദ് താഹിര്‍ അയാസ് (26), ഭാര്യയ ഇക്ര ഹുസൈന്‍ (20) എന്നിവരാണ് സിയാല്‍ക്കോട്ട് വിമാനത്താവളത്തില്‍ പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.

വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ട് ദശലക്ഷം പൗണ്ട് വിലവരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് കേസുകള്‍ക്ക് കടുത്ത ശിക്ഷയുള്ള പാക്കിസ്ഥാനില്‍, ഇവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 കിലോയോളം ഹെറോയിനാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ക്കുള്ളില്‍ പാക്കറ്റുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെന്ന് എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.

പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ട് എയര്‍പോര്‍ട്ടില്‍നിന്നും ദുബായ് വഴി ബ്രിട്ടനിലേക്ക് കടത്താനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ദമ്പതിമാര്‍ പോലീസിനോട് സമ്മതിച്ചു. പിടിയിലായ താഹിറിനെയും ഇക്രയെയും ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.

യുവതിയുടെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയില്‍ ആണ് 25 കിലോയോളം വരുന്ന 'ഫൈന്‍ ക്വാളിറ്റി ഹെറോയിന്‍' കണ്ടെത്തിയത്. നിരവധി പാക്കറ്റുകളിലാക്കി തുണിത്തരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിരുന്നു ഡ്രഗ്‌സുകള്‍. വിവധ പാക്കറ്റുകളിലായിരുന്ന മയക്കുമരുന്ന് മുഴുവന്‍ ഒരു കവറുകള്‍ മാറ്റി ഒരു ബ്ലൂ കാരിയര്‍ ബാഗിലേക്ക് മാറ്റിയ ശേഷമാണ് തൂക്കം നോക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ദമ്പതിമാര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗത്തിലേക്ക് കുറ്റക്കാരായ ദമ്പതികളെ കൈമാറുകയും തുടര്‍ അന്വേഷണങ്ങളും നടന്നു വരികയുമാണ്. മയക്കുമരുന്ന് കടത്തലിന് ഇവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍, വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കുകയും ചെയ്യും. ദമ്പതികളെ പിടികൂടിയതു സംബന്ധിച്ച് പാക്കിസ്ഥാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നു വിദേശ കാര്യ ഓഫീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category