1 GBP = 91.20 INR                       

BREAKING NEWS

പ്സ്റ്റ്! അനോണിമസ്! എന്ന ആപ്പ് മക്കളുടെ മൊബൈല്‍ ഉണ്ടോ? ആസ്‌ക്.എഫ്എമ്മിനേക്കാള്‍ അപകടകാരിയായ ഈ ആപ്പ് മക്കളെ ആത്മഹത്യയിലേക്ക് നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ

Britishmalayali
kz´wteJI³

കുട്ടികളെ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഗെയിമുകളും ആപ്പുകളും ഇന്ന് സൈബര്‍ലോകത്ത് സുലഭമാണ്. നിങ്ങളുടെ കുട്ടികളുടെ മൊബൈല്‍ ഫോണില്‍ ഇത്തരം ആപ്പുകളുണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് ഉചിതമാകും. അടുത്തയാഴ്ച രംഗപ്രവേശം ചെയ്യുന്ന സൗജന്യ സോഷ്യല്‍ മീഡിയ ആപ്പായ Psst! Anonymous എന്ന ആപ്പ് അത്യന്തം അപകടകാരിയാണെന്നാണ് മുന്നറിയിപ്പ്.

ബ്രിട്ടനില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്ക് ഒരുദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. കഴിഞ്ഞവര്‍ഷം മാത്രം 15-നും 19-നും ഇടയില്‍പ്രായമുള്ള 93 പേരാണ് ആത്മഹത്യ ചെയ്തത്. സോഷ്യയില്‍ മീഡിയയുടെ സ്വാധീനവും കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യ പ്രവണതയ്ക്ക് പിന്നിലുണ്ടെന്നാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

വാട്‌സാപ്പിന്റെ അതേ സാങ്കേതിക വിദ്യയിലാണ് ജേൈ! ആപ്പും പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകളും മറ്റും ഇടാന്‍ സാധിക്കുന്നതിനൊപ്പം, അജ്ഞാതനായി തുടരാനുമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം അധിക്ഷേപങ്ങള്‍ കൗമാരക്കാരെ ആത്മഹത്യയിലേക്കുപോലും നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

വായിച്ച സന്ദേശങ്ങള്‍ 30 സെക്കന്‍ഡിനുശേഷം ഡിലീറ്റാകുമെന്നതും സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനാവില്ലെന്നതും ഈ ആപ്പിന്റെ രഹസ്യാത്മകത വര്‍ധിപ്പിക്കുന്നു. ആരെങ്കിലും അധിക്ഷേപകരമായ പോസ്റ്റുകളിട്ടാല്‍ അത് നിയമപരമായി തെളിയിക്കാന്‍ യാതൊന്നും ശേഷിക്കില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ, അപകടസ്വഭാവം ഏറുകയും ചെയ്യുന്നു.

സംശയകരമായ സന്ദേശങ്ങള്‍ രക്ഷിതാക്കള്‍ പരിശോധിക്കുന്നതില്‍ നിന്നും കൗമാരക്കാരെ രക്ഷിക്കാനും ഇതില്‍ വഴിയുണ്ട്. അത്തരമൊരു സന്ദേശം പരിശോധിക്കാനായി രക്ഷിതാവ് ഫോണ്‍ ആവശ്യപ്പെട്ടാല്‍, വെറുതെയൊന്ന് ഫോണ്‍ കുലുക്കിയാല്‍ത്തന്നെ മെസ്സേജ് ഡിലീറ്റാവുമെന്ന് ആപ്പിന്റെ ഡവലപ്പര്‍മാര്‍ പറയുന്നു. ആരാണ് ആപ്പിന്റെ ഡവലപ്പര്‍മാരെന്നതും ഇപ്പോഴും പുറത്തുവന്നിട്ടില്ല.

ആര്‍ക്കും കണ്ടെത്താനാവാത്തതും ഒരു രേഖയും അവശേഷിപ്പിക്കാതതുമായ ടെക്സ്റ്റിങ് ആപ്പ് എന്നാണ് ഇതിനെ ഡവലപ്പര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ അജ്ഞാതരായിരുന്ന് മറ്റുള്ളവര്‍ക്ക് ടെക്സ്റ്റ് ചെയ്യാന്‍ കൗമാരക്കാരെ അനുവദിക്കേണ്ടതില്ലെന്നാണ് ആപ്പിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. Ask.fm എന്ന ആപ്പിനെക്കാള്‍ അപകടകാരിയാവും ഇതെന്നും അവര്‍ ആശങ്കപ്പെടുന്നു.

ഒട്ടേറെ കൗമാരക്കാരുടെ ആത്മഹത്യക്കുപിന്നില്‍ ആസ്‌ക് ആപ്പാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത എറിന്‍ ഗല്ലഘര്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ആ്പ്പിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിലൂടെ നേരിട്ട അധിക്ഷേപത്തിന്റെ പേരിലാണ് ഇസ്സി ഡിക്‌സ് എന്ന 14-കാരിയും ജീവനൊടുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹന്ന സ്മിത്ത് (14), സിയാറ പഗ്സ്ലി (15), അമാന്‍ഡ ടോഡ് (15) എന്നിവരുടെ മരണത്തിനുപിന്നിലും ആസ്‌ക് ആപ്പാണെന്ന് കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category