1 GBP = 92.00 INR                       

BREAKING NEWS

യുകെയിലെ മലയാളി പിള്ളേര്‍ കട്ട കലിപ്പിലാണ്; മാതാപിതാക്കള്‍ക്കും വൈദികര്‍ക്കും മുന്നറിയിപ്പ് നല്‍കി 'ചൊറിച്ചില്‍' സോഷ്യല്‍ മീഡിയയില്‍ തരംഗം; ഫ്രീക്കന്‍ പാട്ട് സമ്മാനിച്ചത് മലയാളം ശരിക്ക് വഴങ്ങാത്ത റെനിത് ഷെയിലും വിഘ്‌നേഷ് വ്യാസും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയിലെ മലയാളി പിള്ളേര്‍ കട്ടക്കലിപ്പിലാണ്. നല്ല ശതമാനവും മറ്റു നിവൃത്തിയില്ലാത്തതിനാല്‍ മാതാപിതാക്കളെ അനുസരിക്കുന്നതായി ഭാവിക്കുന്നു, മിടുക്കരായി മികച്ച രീതിയില്‍ അഭിനയിക്കുന്നു. ഇത് തിരിച്ചറിയണമെങ്കില്‍ അവരുടെ ഗ്രൂപ്പുകളില്‍ അല്‍പനേരം ചിലവിട്ടാല്‍ മതി, പരമ പുച്ഛത്തോടെയും പരിഹാസത്തോടെയും മലയാളി സമൂഹത്തെ പറ്റി യുകെയില്‍ വളരുന്ന മലയാളി യുവത്വം ചര്‍ച്ച ചെയ്യുന്നത് തിരിച്ചറിയാന്‍ പറ്റും. വെറുതെ തങ്ങള്‍ക്കിടയിലേക്കു ഒളിഞ്ഞു നോക്കാന്‍ വരുന്ന മനോഭാവത്തോടാണ് അവര്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുന്നത്. എപ്പോള്‍ കണ്ടാലും ഒരു തരം അളിഞ്ഞ ചോദ്യം ചെയ്യലും. എന്തൊരു വെറുപ്പിക്കലാണിത് എന്ന് തുറന്നു അവര്‍ ചോദിക്കുന്നില്ലെന്നു മാത്രം.

മലയാളി ആഘോഷത്തിലും പ്രാര്‍ത്ഥനാ ചടങ്ങിലും എന്തിനു വീടുകളില്‍ പോലും യുവത്വത്തില്‍ ഒരു പങ്ക് ഈ വിമ്മിട്ടം അനുഭവിക്കുന്നവരാണ്. മക്കളെ അനാവശ്യമായി നിയന്ത്രിക്കരുതെന്നു പരസ്യമായി പറയുന്ന മാതാപിതാക്കള്‍ പോലും തക്കം കിട്ടിയാല്‍ മക്കളെയും അവരുടെ സമപ്രായക്കാരെയും കുറിച്ച് അനാവശ്യമായി ചിന്തിച്ചും അവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയുമാണ് സമയം കളയുന്നത്. ഇതിങ്ങനെ വിട്ടാല്‍ പറ്റുമോ? ചിന്താശേഷിയുള്ള ഒരു സംഘം ചെറുപ്പക്കാര്‍ ഇതേപ്പറ്റി ആലോചിച്ചപ്പോള്‍ പിറന്ന മലയാളം റാപ് ഗാനമാണ് ചൊറിച്ചില്‍ എന്ന പേരില്‍ രണ്ടു നാള്‍ മുന്‍പ് പുറത്തു വന്നിരിക്കുന്നത്. വെറും മൂന്നു മിനിറ്റില്‍ തീര്‍ത്ത പാട്ടും ദൃശ്യങ്ങളും ഇതിനകം ചെറുപ്പക്കാരുടെ ഗ്രൂപ്പുകളില്‍ എത്തിക്കഴിഞ്ഞു.  

യുവത്വം മാനസിക സംഘര്‍ഷത്തില്‍ 
യുകെയിലെ മലയാളി യുവത്വം എത്ര മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നു വെളിപ്പെടുത്തുകയാണ് ചൊറിച്ചില്‍ പാട്ട്. തങ്ങള്‍ക്കും കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് എന്ന ക്ഷോഭം വക്തമാണ് അവരുടെ വാക്കുകളില്‍. ക്ഷോഭിക്കുന്ന യൗവ്വനം എന്ന പ്രയോഗം ദശാബ്ദങ്ങള്‍ക്കു മുന്‍പ് കേട്ട് തുടങ്ങിയ പ്രയോഗം ആണെങ്കിലും അക്കാര്യത്തില്‍ യുവത്വത്തിന് ഒട്ടും മാറ്റമില്ലെന്ന് തെളിയിക്കുകയാണ് ചൊറിച്ചില്‍ യാഥാര്‍ഥ്യമാക്കിയ ചെറുപ്പക്കാര്‍.

തങ്ങള്‍ക്കു അറിയുന്ന കാര്യങ്ങള്‍ തങ്ങളുടേതായ ഭാഷയില്‍ അവര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ അത് തരംഗമായി. മധ്യവയസ്‌കരായ യുകെ മലയാളികള്‍ ഇതേവരെ എത്തിനോക്കാത്ത സോഷ്യല്‍ നെറ്റവര്‍ക്ക് മാധ്യമങ്ങളില്‍ കൂടി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ചൊറിച്ചില്‍. ഞങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ക്ക് നല്ലവണ്ണം ചൊറിയുന്നുണ്ട് എന്ന ലളിതമായ ഭാഷയിലാണ് ഈ റാപ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. 

തരികിടക്കാരല്ല ചൊറിച്ചില്‍ക്കാര്‍ 
പാട്ടിന്റെ രീതി കേട്ട് ഏതോ തരികിട പിള്ളേരുടെ തറ വേലയാണ് എന്നൊന്നും കരുതേണ്ടതില്ല. പാട്ടിനെ അകമറിഞ്ഞു സ്‌നേഹിക്കുന്ന യുവമനസുകള്‍ തന്നെയാണ് ഈ പാട്ടിന്റെ പുറകില്‍ ഉള്ളത്. ജീവിതത്തില്‍ മെഡിക്കല്‍ പ്രൊഫഷനിലാണ് ഇവരില്‍ മിക്കവരും. എന്നാല്‍ മനസ് നിറയെ പാട്ടും സിനിമയും അടക്കമുള്ള കലയാണ് താനും. ആരാണ് ഇവര്‍? സ്വാഭാവികമായും പാട്ടു സ്‌നേഹികളുടെ മനസ്സില്‍ ഇപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുണ്ടാകും. ഇവര്‍ ഒരു സംഘമാണ്, നിറഞ്ഞ യുവത്വത്തിന്റെ എനര്‍ജിയുള്ള കലയ്ക്കു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരുടെ സംഘം. പറഞ്ഞു വന്നാല്‍ മലയാളികള്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ ഇവര്‍ക്ക് ആരാധകര്‍ ബ്രിട്ടീഷുകാര്‍ക്കിടയിലാണ്.

സൈഡ് പാര്‍ട്ടീഷന്‍ എന്ന പേരില്‍ ഒരു പാര്‍ട്ട് ടൈം മ്യൂസിക് ബാന്‍ഡ് പോലും ഈ സംഘത്തിന്റെ കയ്യില്‍ ഉണ്ട്. മികച്ച പാട്ടുകാരന്‍ കൂടിയായ റെനിത് ഷെയ്ല്‍ ആണ് പ്രധാനി. കക്ഷി പാതി മലയാളിയാണ്. എന്നുവച്ചാല്‍ മലയാളം ശരിക്കും വഴങ്ങില്ല എന്ന് തന്നെ. 'അമ്മ കോട്ടയത്തു നിന്നും അച്ഛന്‍ ബിഹാറില്‍ നിന്നും. പക്ഷെ അറിയുന്ന മലയാളത്തില്‍ പാട്ടെഴുതി തന്നിലെ ജീനിയസിനെ പുറത്തു ചാടിക്കുകയാണ് റെനിത്. കൂടെ ചങ്കുകളായി വിഘ്‌നേഷ് വ്യാസ്, ഇയ്യിടെ മലയാളത്തില്‍ സ്വപ്ന രാജ്യം എന്ന സിനിമ റിലീസ് ചെയ്ത രഞ്ജി വിജയന്‍ എന്നിവരും.

ഈ സിനിമയിലും കാറ്റും കോളും അനുരാഗമായ് എന്ന രണ്ടു പാട്ടുകള്‍ പാട്ടു റെനിത് ചെയ്തിട്ടുണ്ട്. പറഞ്ഞു വരുമ്പോള്‍ വിഖ്യാത പാട്ടുകാരന്‍ ഹരിഹരന്‍ പോലും തോളില്‍ തട്ടി അഭിനന്ദിച്ച പ്രതിഭ കൂടിയാണ് റെനിത്. സ്വപ്നരാജ്യത്തിനു വേണ്ടി അനുരാഗമായ് എന്ന പാട്ടുപാടിയതു ഹരിഹരന്‍ ആണെന്നത് തന്നെ ഈ ചെറുപ്പക്കാര്‍ക്കുള്ള അംഗീകാരമായി മാറുന്നു.

ബിബിസിയില്‍ എത്തിയ സൈഡ് പാര്‍ട്ടീഷന്‍ 
പാട്ടു തങ്ങള്‍ക്കു എത്ര പ്രിയപ്പെട്ടതാണെന്നു റെനിത് തെളിയിച്ചത് തന്റെ പാര്‍ട്ട് ടൈം സംഗീത ബാന്‍ഡിനെ ബിബിസി യില്‍ വരെ എത്തിച്ചാണ്. മികച്ച സംഗീത ബാന്‍ഡുകള്‍ കണ്ടെത്താന്‍ ചാനല്‍ നടത്തിയ മത്സരത്തില്‍ നൂറുകണക്കിന് പ്രതിഭകളെ പിന്തള്ളി അവസാന റൗണ്ടില്‍ എത്തിയത് റെനിതും സംഘവും നയിക്കുന്ന സെവന്‍ പീസ് സംഗീത ട്രൂപ് ആയ സൈഡ് പാര്‍ട്ടീഷന്‍ ആണ് എന്നത് ഇന്നും യുകെ മലയാളികള്‍ കാര്യമായി അറിയാതെ പോയ സംഭവമാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇത് സംഭവിക്കുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സങ്കലനമാണ് ഇവരെ ബ്രിട്ടീഷ് സംഗീത പ്രതിഭകള്‍ക്ക് പോലും പ്രിയങ്കരമാക്കിയത്. 

ഏഴുവര്‍ഷമായി പാട്ടിന്റെ ലോകത്തിലൂടെ യാത്ര 
ഏഴു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് മലയാളി പരിചയപ്പെടുത്തിയ പാട്ടുകാരനാണ് ചൊറിച്ചില്‍ സംവിധാനം ചെയ്ത വിഘ്നേശ് വ്യാസ്. ഇന്‍സ്റ്റന്റ് ഡിസയര്‍ എന്ന ആല്‍ബമാണ് അന്നാദ്യം വിഘ്‌നേഷ് കൈവച്ചത്. ഇത് കണ്ട് ഇഷ്ടപ്പെട്ട നടന്‍ വിനീത് ശ്രീനിവാസന്‍ പിന്നീട് തന്റെ ഒരു ആല്‍ബത്തിലേക്കു വിഘ്നേശിനെ വിളിക്കുകയും ചെയ്തിരുന്നു. റെനിത് ചൊറിച്ചില്‍ വരികള്‍ ആക്കിയപ്പോള്‍ അതിനു ദൃശ്യാ ഭംഗി നല്‍കിയത് വിഘ്നേഷിന്റെ ക്യാമറയാണ്.

ഷൗവിക് ഘോഷാല്‍, രാംജിത്, രജിത് ഷെയ്ല്‍, മഹേഷ് വ്യാസ്, ഇശ്മീല്‍ നോറിസ്, മുഹമ്മദ് ഹമീദ് എന്നീ സംഘമാണ് ക്യാമറക്കു മുന്നില്‍ എത്തിയത്. ഇതില്‍ റെനിതും രെജിതും വിഘ്നേഷും മഹേഷും സഹോദരങ്ങള്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ന്യൂകാസില്‍ നിസ്സാന്‍ കാര്‍ കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്ന വ്യാസ് നായരുടെയും ന്യു ഹാം ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് മാലതി വ്യാസിന്റെയും മകനാണ് ഈ സംഗീത പ്രതിഭ. സംഗീതത്തിന്റെ വേറിട്ട വഴികളില്‍ കൂടി നടക്കുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തുകയാണ് ഈ ചെറുപ്പക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category