1 GBP = 100.50 INR                       

BREAKING NEWS

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇംഗ്ലണ്ടിലും പ്രിസ്‌ക്രി പ്ഷന്‍ ചാര്‍ജ് ഒഴിവാകും; എന്‍എച്ച്എസ് സൗജന്യ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ദേശിച്ച് ജെറമി കോര്‍ബിന്‍

Britishmalayali
kz´wteJI³

ലേബര്‍ പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തിയാല്‍ സ്‌കോട്ട്‌ലന്‍ഡിലും വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും നിലവിലുള്ള സൗജന്യ പ്രിസ്‌ക്രിപ്ഷന്‍ ഇംഗ്ലണ്ടിലും നടപ്പിലാക്കുമെന്ന് ജെറമി കോര്‍ബിന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ചത്തെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇംഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന് ഒമ്പത് പൗണ്ട് വീതമാണ് ഈടാക്കുന്നത്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണിത്. 80 ശതമാനത്തോളം പ്രിസ്‌ക്രിപ്ഷനുകള്‍ സൗജന്യമായി നല്‍കിയിട്ടും 2017-18 കാലയളവില്‍ പ്രിസ്‌ക്രിപ്ഷന്‍ ഫീസിനത്തില്‍ മാത്രം ലഭിച്ചത് 575 ദശലക്ഷം പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ദീര്‍ഘകാല ചികിത്സ തേടുന്നവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ സൗജന്യമാണ്. ഇന്‍കം സപ്പോര്‍ട്ട് ലഭിക്കുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, 60 വയസ്സ് പിന്നിട്ടവര്‍ എന്നിവര്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ ഫീ നല്‍കേണ്ടതില്ല.

മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനില്‍ ഇളവ് ലഭിക്കുന്ന വേറെയും വിഭാഗങ്ങളുണ്ട്. ടൈപ്പ് വണ്‍, ടൈപ്പ് ടു പ്രമേഹങ്ങള്‍ക്ക് ഇന്‍സുലിന്‍ എടുക്കുന്നവര്‍, അണ്ടറാക്ടീവ് തൈറോയ്ഡുള്ളവര്‍ എന്നിവരും ഇളവ് ലഭിക്കുന്നവരില്‍പ്പെടും. എന്നാല്‍, 1968-ല്‍ രൂപംനല്‍കിയ പട്ടികയില്‍ ഓവറാക്ടീവ് തൈറോയ്ഡ്, ആസ്ത്മ, വൃക്കരോഗങ്ങള്‍, വാതം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത്തരത്തില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് വര്‍ഷം 104 പൗണ്ടോളം പ്രിസ്‌ക്രിപ്ഷന്‍ ഇനത്തില്‍ ചെലവ് വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

ബ്രൈറ്റനില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്താണ് പാര്‍ട്ടിയുടെ പുതിയ ആരോഗ്യനയം പ്രഖ്യാപിക്കുക. പ്രിസ്‌ക്രിപ്ഷന്‍ ചെലവോര്‍ത്ത് ആവശ്യം വേണ്ട മരുന്നുകള്‍ ഒഴിവാക്കുന്നവര്‍പോലും രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മരുന്നുകഴിക്കാതെ വരുന്നതിലൂടെ രോഗം കൂടുതല്‍ സങ്കീര്‍ണമാവുകയും അത് ചികിത്സിക്കുന്നതിന് എന്‍എച്ച്എസിന് വേണ്ടതിനെക്കാള്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നുവവെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ പ്രിസ്‌ക്രിപ്ഷനുവേണ്ടി രംഗത്തുള്ള സംഘടനകള്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് വലിയ സഹായവും ചികിത്സയില്‍ വലിയ വ്യത്യാസവും വരുത്താന്‍ ഈ തീരുമാനം സഹായിക്കുമെന്ന് ആസ്ത്മ യുകെയുടെ ചീഫ് എക്‌സിക്യുട്ടീവ് കേ ബോയ്‌ക്കോട്ട് പറഞ്ഞു. കാലഹരണപ്പെട്ട പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്ന് എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോടും ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആസ്ത്മ രോഗം മൂര്‍ച്ഛിച്ച് 19-ാം വയസ്സില്‍ മരിച്ച ഹോളി വാര്‍ബോയ്‌സ് എന്ന പെണ്‍കുട്ടിയുടെ ദുരന്തവും ആസ്ത്മ യുകെ ഉയര്‍ത്തിക്കാട്ടുന്നു. ലേബര്‍ പാര്‍ട്ടിയുടെ തീരുമാനത്തിനുപിന്നില്‍ ഈ സംഭവവുമുണ്ട്. ആസ്ത്മ പ്രിസ്‌ക്രിപ്്ഷന്‍ ചാര്‍ജ് നല്‍കാനാകാതെ ചികിത്സ പലതും വേണ്ടെന്നുവെക്കാന്‍ ഹോളി നിര്‍ബന്ധിതയായിരുന്നുവെന്ന് അവളുടെ അമ്മ കാത്തി വാര്‍ബോയ്‌സ് പറഞ്ഞു. തീര്‍ന്ന ഇന്‍ഹേലറിന് പകരം മറ്റൊന്നുവാങ്ങാനുള്ള പണമില്ലാതെ കഷ്ടപ്പെടുന്നതിനിടെയാണ് ഹോളിക്ക് ആസ്ത്മ മൂര്‍ച്ഛിച്ചതും മരണം സംഭവിച്ചതുമെന്നും കാത്തി പറഞ്ഞു.

ചികിത്സാച്ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള യുക്തമായ നടപടികള്‍ക്ക് എല്ലായ്‌പ്പോഴും പിന്തുണ നല്‍കുമെന്ന് ജിപിമാരുടെ സംഘടനയായ റോയല്‍ കോളേജിന്റെ അദ്ധ്യക്ഷ പ്രൊഫസ്സര്‍ ഹെലന്‍ സ്റ്റോക്‌സ്-ലാംപാര്‍ഡ് പറഞ്ഞു. ആവശ്യമുള്ള ചികിത്സ ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാവണമെന്നതാണ് സംഘടനയുടെ നയം. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് കുറയ്ക്കുന്നതിനോട് എന്‍എച്ച്എസിന് എതിര്‍പ്പുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category