1 GBP = 91.50 INR                       

BREAKING NEWS

അമ്മയുടെ വഴിയേ നടന്നു ഹാരിയും; ഡയാനയുടെ ഓര്‍മ്മയ്ക്കായി അംഗോളയിലെ പാവങ്ങള്‍ക്കായി ആശുപത്രി പണിതു രാജകുമാരന്‍: ഹാരിയുടെ സന്ദര്‍ശനം കാത്ത് ആഫ്രിക്കന്‍ രാജ്യം

Britishmalayali
kz´wteJI³

അംഗോളയില്‍ ഹാലോ ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുവാനും ഹുവാംബോ ഓര്‍ത്തോപെഡിക് സെന്റര്‍ സന്ദര്‍ശിക്കാനും ഹാരി രാജകുമാരന്റെ ഈ വരുന്ന വെള്ളിയാഴ്ച അംഗോള സന്ദര്‍ശനം നടത്തും. അമ്മ ഡയാനയുടെ വഴി തന്നെയാണ് ഹാരിയും തെരഞ്ഞെടുക്കുന്നത് എന്നതിനു തെളിവു കൂടിയാണ് അംഗോള സന്ദര്‍ശനം. 

1997ല്‍ ഡയാനയും അംഗോള സന്ദര്‍ശനം നടത്തുകയും ഒരു ആശുപത്രിയില്‍ പോവുകയും ചെയ്തിരുന്നു. ഈ ആശുപത്രി ഡയാനയെ ആദരിക്കുന്നതിന്റെ ഭാഗമായി പുനര്‍നാമകരണം ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് ഹാരി അംഗോളയിലേക്ക് എത്തുന്നത്.

അംഗോളയില്‍ എത്തിയ വേളയില്‍ ഡയാന മൈന്‍ഫീല്‍ഡിലൂടെ നടക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അപകടകരമായ മൈനുകള്‍ ഉള്ള സ്ഥലത്തു നില്‍ക്കുന്ന ഡയാനയുടെ ചിത്രമാണ് പുറത്തു വന്നത്. അന്ന് ഖനികളില്‍ ജോലി ചെയ്തതു മൂലം വൈകല്യങ്ങള്‍ സംഭവിച്ചവരെയും ഡയാന സന്ദര്‍ശിച്ചിരുന്നു.

ഡയാനയുടെ ഈ സന്ദര്‍ശനം ആന്റി-പേഴ്‌സണല്‍ മൈന്‍ ബാന്‍ കണ്‍വെന്‍ഷനിലേക്ക് നയിക്കുകയും 133 രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. ഡയാന മരിച്ചതിനു ശേഷം 1999 മാര്‍ച്ചിലാണ് ഈ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഡയാനയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന ആശുപത്രി സന്ദര്‍ശനത്തിനാണ് ഹാരിയുടെ യാത്ര.

ഭാര്യ മേഗനും മകന്‍ ആര്‍ച്ചിക്കും ഒപ്പം ഹാരി നാളെ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ എത്തും. ശേഷം തനിയെ ആയിരിക്കും ബോട്‌സ്വാന, അംഗോള, മലാവി എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category