1 GBP = 90.60 INR                       

BREAKING NEWS

ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടന്‍ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകള്‍; ഫെമിനിസ്റ്റുകള്‍ മുതല്‍ ഇന്റര്‍സെക്സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തില്‍ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്ളോറന്‍സ്

Britishmalayali
kz´wteJI³

ലണ്ടന്‍: ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടന്‍ നഗരം തുടച്ചുമാറ്റാന്‍ പോകുന്നത് സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകള്‍. നവംബറിലാണ് പണിപൂര്‍ത്തീകരിച്ച യോനി മ്യൂസിയം ലണ്ടനില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുക. ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരുക്കൂട്ടിയ 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം ഒരുങ്ങുന്നത്. യോനിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നത് ലക്ഷ്യമിട്ടാണ് മ്യൂസിയം തുറക്കുന്നത്.

ഐസ്ലാന്‍ഡില്‍ ലിംഗത്തിന് വേണ്ടി മ്യൂസിയം നിര്‍മ്മിച്ചതില്‍ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്ളോറന്‍സ് ഷെന്റര്‍ പറയുന്നു. യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്ളോറന്‍സ് കൂട്ടിച്ചേര്‍ത്തു. ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ആളുകളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജര്‍ സോയി വില്യംസ് പറയുന്നു.

നവംബര്‍ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താല്‍ക്കാലിക മ്യൂസിയമാണ്. സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്ളോറന്‍സ് പറയുന്നു. സ്ത്രീ ശരീരത്തില്‍ ആവശ്യലധികം കെട്ടുകഥകളാണ് യോനിയെക്കുറിച്ച് പരന്നിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകള്‍ മാറില്ലെന്നും ഫ്ളോറന്‍സ് പറയുന്നു. യോനിയെ സംബന്ധിച്ച വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തില്‍ ഉണ്ടാവുമെന്നാണ് ഫ്ളോറന്‍സ് പറയുന്നത്.

തിയറ്റര്‍ ഇവന്റുകള്‍, ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പുകള്‍, വിദ്യാഭ്യാസ ചര്‍ച്ചകള്‍ എന്നിവ മ്യൂസിയത്തില്‍ നടക്കുമെന്നും ഇത് സ്ഥിരമായ ഒരു സ്ഥലത്തിനായി ധനസമാഹരണത്തിന് സഹായിക്കുമെന്നും ഫ്ളോറന്‍സ് പറഞ്ഞു. 'ഫെമിനിസ്റ്റുകള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവര്‍, എല്‍ജിബിടി കമ്മ്യൂണിറ്റി, ഇന്റര്‍സെക്സ് കമ്മ്യൂണിറ്റി തുടങ്ങിയവരുടെ കേന്ദ്രമായി മ്യൂസിയത്തെ മാറ്റാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

കാന്‍സര്‍ റിസര്‍ച്ച് ചാരിറ്റി ദി ഈവ് അപ്പീല്‍ നടത്തിയ പഠനത്തില്‍ യുകെയിലെ 65% യുവതികളും പെണ്‍കുട്ടികളും യോനി എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും ലജ്ജിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. യോനികളെ കുറിച്ച് ലജ്ജാകരമോ കുറ്റകരമോ ആയി ഒന്നും ഇല്ല,'' അവര്‍ പറഞ്ഞു. 'അവ ആഘോഷിക്കേണ്ട ശരീര ഭാഗമാണ് എന്നാണ് ഫ്ളോറന്‍സ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category