1 GBP = 91.20 INR                       

BREAKING NEWS

സ്വിസ് താരത്തെ മലര്‍ത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ദീപക് ഫൈനലില്‍ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകള്‍

Britishmalayali
kz´wteJI³

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പുനിയ ഫൈനലില്‍. ഇതോടെ ഇന്ത്യക്ക് മെഡല്‍ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ സ്റ്റെഫാന്‍ റെയ്ച്മുത്തിനെ മലര്‍ത്തിയടിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ കടന്നത്. സെമി പോരാട്ടത്തില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ കൂടിയായ പുനിയ 8-2 നാണ് സ്വിസ് താരത്തെ പരാജയപ്പെടുത്തിയത്.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദീപക് പുനിയ. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍ മാത്രമാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ പ്രവേശിച്ചതോടെ 2020 ടോക്കിയോ ഒളിംപിക്‌സ് യോഗ്യത ദീകപ് പുനിയ നേടിയിരുന്നു. ഇതുവരെ നാലു ഗുസ്തി താരങ്ങളാണ് ടോക്കിയോയിലേയ്ക്ക് ടിക്കറ്റ് നേടിയിരിക്കുന്നത്.

ദീപകിന്റെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പാണ് ഇത്. 2016-ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയ ദീപക് ജൂനിയല്‍ ലോക ചാമ്പ്യനുമാണ്. കഴിഞ്ഞ മാസം എസ്‌തോണിയയില്‍ നടന്ന ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പിലാണ് 20-കാരനായ ദീപക് സ്വര്‍ണം നേടിയത്. അതേസമയം ഇന്ത്യയുടെ മറ്റൊരു താരം രാഹുല്‍ അവാറെ വെങ്കലത്തിനായി മത്സരിക്കും. സെമിഫൈനലില്‍ തോറ്റതോടെയാണിത്. 61 കിലോ വിഭാഗത്തില്‍ ജോര്‍ജിയയുടെ ബെക്കൊ ലോംറ്റാസെയാണ് രാഹുലിനെ തോല്‍പ്പിച്ചത്.

ദീപക് ഫൈനലിലെത്തിയതോടെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് മെഡലുകള്‍ ഉറപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ഇത്. നേരത്തെ വിനേശ് ഫൊഗാട്ട്, ബജ്‌റംഗ് പുനിയ, രവി കുമാര്‍ എന്നിവര്‍ വെങ്കലം നേടിയിരുന്നു. ഇതിന് മുമ്പ് 2013-ലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. അന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമായിരുന്നു ഇന്ത്യ നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category