1 GBP = 92.00 INR                       

BREAKING NEWS

നാല് മണിക്കൂറുകളോളം ബാറിലിരുന്ന് മദ്യപിച്ചും മൂക്ക് മുട്ടെ തിന്നും സുഖിച്ച സംഘം പണം അടയക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു; മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി പറഞ്ഞ് വിട്ട് ബാര്‍ ജീവനക്കാര്‍; രണ്ട് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളുമായി മടങ്ങിയെത്തിയ യുവാക്കള്‍ പിന്നെ ചെയ്തത് വടി വാളുയര്‍ത്തി ബാര്‍ കൗണ്ടര്‍ അടിച്ച് തകര്‍ക്കല്‍; ഇടപാടുകാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ബാറുടമയ്ക്ക് നഷ്ടം ഒന്നരലക്ഷത്തോളം; പഴയന്നൂരില്‍ ഇന്നലെ സംഭവിച്ചത്

Britishmalayali
kz´wteJI³

പഴയന്നൂര്‍: ബാറില്‍ കയറി മദ്യപിച്ചതിന് ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായതിന് പിന്നാലെ നായ്ക്കളുമായെത്തിയ രണ്ട് യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തു. പഴയന്നൂരിലെ രാജ് റെസിഡന്‍സി ബാറാണ് വെള്ളിയാഴ്ച രാത്രി തകര്‍ത്തത്. മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാത്രി പത്തേമുക്കാലോടെ നാല് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളുമായെത്തിയ യുവാക്കളാണ് വടിവാളുകൊണ്ട് ചില്ലുഡോറും കൗണ്ടറുകളും കമ്പ്യൂട്ടറുകളും തകര്‍ത്തത്. ആക്രമണം കണ്ട് ഭയന്ന പോയ ബാര്‍ ജീവനക്കാരും ബാറിലെത്തിയവരും ഇത് കണ്ട് ഭയന്നോടി. അഞ്ച് മിനിറ്റ് കൊണ്ട് ഇവര്‍ ബാര്‍ മുഴുവന്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടിരുന്നു. ആക്രമണത്തില്‍ ബാറിലെ ജീവനക്കാരായ ഇ.ടി. കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന്‍, ഒഡീഷ സ്വദേശിയായ സുഭാഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ബാറിലെത്തിയ യുവാക്കള്‍ മദ്യവും ഭക്ഷണവും കഴിച്ചു. ഏകദേശം നാലുമണിക്കൂറോളം ബാറില്‍ ചെലവഴിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ച് മദ്യപിച്ചതിനും ശേഷം കൈയില്‍ പണമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. 950 രൂപയായിരുന്നു ബില്ലായി നല്‍കേണ്ടിയിരുന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് യുവാക്കളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചശേഷം പണം കൊണ്ടുവരുമ്പോള്‍ തിരിച്ചുനല്‍കാമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് യുവാക്കള്‍ ബാറില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ രാത്രിയോടെ ഇവര്‍ തിരിച്ചെത്തി. ഏകദേശം പത്തേമുക്കാലോടെ ആയിരുന്നു ഇവര്‍ തിരിച്ചെത്തിയത്.

ഷര്‍ട്ട് ധരിക്കാതെ കൈയില്‍ നായയെ പിടിച്ച് കൊണ്ടായിരുന്നു ഇവര്‍ എത്തിയത്. അക്രമം തുടങ്ങിയതിന് ശേഷം ഇവര്‍ നായയെ അഴിച്ച് വിടുകയും ചെയ്തു. ഇവ കുരച്ച് ചാടിയതോടെ ബാക്കിയുള്ളവര്‍ ഇറങ്ങിയോടി. വടിവാള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍, നൂറു കണക്കിനു ഗ്ലാസുകള്‍, ബീയര്‍സോഡാക്കുപ്പികള്‍, ഫര്‍ണിച്ചര്‍ എന്നിവ വെട്ടിനശിപ്പിച്ചു. രാജ് റീജന്‍സി ഹോട്ടലിലാണ് സംഭവം നടന്നത്. ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടതോടെ ഇവരുടെ അക്രമം തടയാന്‍ ആരും ഉണ്ടായിരുന്നില്ല. ഇരുവരും നിമിഷ നേരം കൊണ്ട് ബാര്‍ അടിച്ച് തകര്‍ത്തപ്പോള്‍ വന്‍ നഷ്ടം ബാറുടമയ്ക്കും. ഇരുവരുടേയും ഫോണ്‍ വാങ്ങി വെച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

റോഡിലൂടെ നടന്നെത്തിയ ഇവര്‍ ബാറിലേക്ക് കയറുകയും പെട്ടെന്ന് വടിവാള്‍ ചുഴറ്റി എല്ലാം അടിച്ചുതകര്‍ക്കുകയുമായിരുന്നു.നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഴയന്നൂരിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. ഇവര്‍ പരിശീലകരായി പ്രവര്‍ത്തിക്കുന്ന വെള്ളപ്പാറയിലെ കേന്ദ്രത്തില്‍ പൊലീസ് അന്വേഷണം നടത്തി. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതായി ബാര്‍ ഉടമ സായി രാജേഷ് പറഞ്ഞു. അക്രമദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസിന് കൈമാറിയ യുവാക്കളിലൊരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണെന്നും അക്രമികള്‍ തൃശ്ശൂര്‍ സ്വദേശികളാണെന്നും പഴയന്നൂര്‍ സിഐ. എം. മഹേന്ദ്രസിംഹന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category