1 GBP = 89.20 INR                       

BREAKING NEWS

കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു; മര്‍ദ്ദനത്തിന് വഴിവെച്ചത് എലത്തൂര്‍ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച തര്‍ക്കം; പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി; കേസില്‍ സിഐടിയു പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍; മുപ്പതോളം പേര്‍ പ്രതികള്‍; വിഷയം ഏറ്റെടുത്ത് സിപിഎമ്മിനെതിരെ ബിജെപി

Britishmalayali
kz´wteJI³

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാര്‍ രാജേഷാണ് മരിച്ചത്. ഇയാള്‍ ബിജെപി അനുഭാവിയാണ്. സംഭവത്തിന് ഇടയാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ചു ബിജെപി രംഗത്തെത്തി. എലത്തൂര്‍ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനവും ആത്മഹത്യാ ശ്രമവും.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്.

കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. സംഭവം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിട്ടുണ്ട്. തൊഴില്‍ ഇടങ്ങളില്‍ പോലും സിപിഎം ഗുണ്ടായിസം നിലനില്‍ക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. അതിന് തെളിവാണ് ഏറ്റവും ഒടുവിലുണ്ടായ ഈ സംഭവമെന്നും അവര്‍ പറയുന്നു.


ജീവിക്കാന്‍ വഴി തേടിയാണ് രാജേഷ് ഓട്ടോ ഓടിക്കാന്‍ ഇറങ്ങിയ്. കക്ക പറിച്ച് ജീവിതം നയിച്ചിരുന്ന രാജേഷ് ഈ ജോലി കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാവാത്തതിനാലാണ് വായ്പ്പയെടുത്ത ഓട്ടോ വാങ്ങിയത്. തുടര്‍ന്ന് വണ്ടിയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയെങ്കിലും സിഐടിയു പ്രവര്‍ത്തകരായ മറ്റ് ഡ്രൈവര്‍മാര്‍ തടയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും രാജേഷിനെ മര്‍ദിക്കുകയുമായിരുന്നു. രോഗിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

നെഞ്ചിലും പുറത്തും കൈകളിലും ഗുരുതരമായി തീപ്പൊള്ളലേറ്റിരുന്നു. മര്‍ദ്ദനത്തില്‍ വൃക്കകള്‍ക്ക് ഉള്‍പ്പെടെ തകരാര്‍ സംഭവിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഓട്ടോയില്‍ നിന്ന് തീ കത്തിയ നിലയില്‍ യുവാവ് ഇറങ്ങി ഓടി പരിഭ്രാന്തി സൃഷ്ടിച്ചു എന്ന തരത്തിലായിരുന്നു നേരത്തെ ഇതേക്കുറിച്ച് പല മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നത്. മര്‍ദ്ദനമേറ്റ കാര്യം പിന്നീടാണ് സിപിഎമ്മുകാരുടെ മര്‍ദ്ദനമാണ് ഇതിന് പിന്നിലെന്ന് ബോധ്യമായത്.

ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കണമെന്ന ആഗ്രഹം മാത്രമാണ് രാജേഷേട്ടന് ഉണ്ടായിരുന്നതെന്ന് ഭാര്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ജീവിക്കാന്‍ പറ്റില്ലെന്നായപ്പോള്‍ ആത്മഹത്യ്ക്ക് തുനിഞ്ഞതെന്നായിരുന്നു ഭാര്യ വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുവരുമെന്ന ഭാര്യയുടെ പ്രതീക്ഷകളെ തകര്‍ത്ത് രാജേഷ് യാത്രയായിരിക്കുകയാണ്.

എലത്തൂര്‍ പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തി രാജേഷിന്റെ മൊഴി എടുത്തിരുന്നു. തൊഴില്‍ നിഷേധത്തിന്റെ പേരിലാണ് ഒരു ജീവന്‍ പൊലിഞ്ഞത് എന്നതിനാല്‍ ഇത് രാഷ്ട്രയമായി സിപിഎമ്മിന് തിരിച്ചടി ഉണ്ടാക്കും. സിഐടുയു ഗുണ്ടായിസത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category