1 GBP = 89.20 INR                       

BREAKING NEWS

ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാര്‍ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോണ്‍ഗ്രസ് നേതാവാക്കിയവര്‍ക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്

Britishmalayali
kz´wteJI³

കോഴിക്കോട്: ദുബായിലെ ഡെസേര്‍ട്ട് സഫാരിക്കിടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ മദ്യപാനിയായി ചിത്രീകരിച്ച് സൈബര്‍ ലോകത്ത് പ്രചരണം നടത്തുന്നവര്‍ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന സിദ്ധിഖെന്ന് ചിത്രീകരിച്ചു കൊണ്ട് സിപിഎം സൈബര്‍ കേന്ദ്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഫേസ്ബുക്കിലിട്ട വീഡിയോ ഉപയോഗിച്ചാണ് അദ്ദേഹത്തിനെതിരെ പ്രചരണം നടത്തിയത്. സൈബര്‍ ലോകത്ത് ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ കേസ് കൊടുക്കുമെന്ന് സിദ്ദിഖ് പറഞ്ഞു.

ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കുകയുമില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാരാക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ തന്നെ കിട്ടില്ലെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ ഇട്ട മറുപടി പോസ്റ്റില്‍ പറയുന്നു. മാന്യന്മാരായി ജീവിക്കുന്നവരെ മദ്യപാനിയായി ചിത്രീകരിച്ച് അധിക്ഷേപിക്കാന്‍ സിപിഎം സഖാക്കളായ നിങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു.

വീഡിയോയില്‍ കാണുന്ന സാഹചര്യങ്ങളെ കുറിച്ചും സിദ്ദിഖ് വിശദീകരിച്ചു. ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട സാഹചര്യത്തെ കുറിച്ച് ചിരിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20ാം തീയ്യതി പുലര്‍ച്ചെയാണ് ദുബായില്‍ താന്‍ എത്തുന്നത്. ഓണാഘോഷത്തിന്റെ സമാപനവും ഹരിത ചന്ദ്രികയും അടക്കമുള്ള നിരവധി പരിപാടികളുടെ ഭാഗമായാണ് താന്‍ എത്തിയത്. കൂടെ സുഹൃത്തുക്കളെ കാണാനും ശ്രമിച്ചിരുന്നു. വരെ ധൃതിപ്പെട്ട ദിവസങ്ങളായിരുന്നു ഇവിടെ ഉള്ളത്. കുടുംബം നേരത്തെ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു ഡെസേര്‍ട്ട് സഫാരി പ്ലാന്‍ ചെയ്യുകയായിരുന്നു.- സിദ്ദിഖ് വിശദീകരിക്കുന്നു.

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് സഫാരിക്ക് പോയത്. ഡെസേര്‍ട്ടില്‍ ദ്വീര്‍ഘസമയം യാത്ര ചെയ്ത് ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷമാണ് എത്തിയത്. ശക്തമായ കാറ്റായിരുന്നു. ഇവിടെ എത്തിയപ്പോള്‍ എല്ലാവരും ക്ഷീണിതരായിരുന്നു. ഒരു പിരമിഡ് പോലുള്ള പ്രദേശത്തായിരുന്നു പായവിരിച്ച് ലഘുഭക്ഷണം കഴിച്ചത്. ആ ലഘുഭക്ഷണ പെപ്സിയും ചെറിയ സ്നാക്ക്സുമാണ്. കുറെ ഞങ്ങള്‍ അവിടെ സംസാരിച്ചു. അതെല്ലാം മനസിലാക്കി. ഞാന്‍ എഴുനേറ്റു. മണലാണ്, ഇവിടെ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമൊപ്പം ഓട്ടമത്സരം നടത്തി. അവിടെ തെന്നി വീണിട്ടുണ്ട്. ഈ വീഡിയോ എടുത്ത് സിദ്ദിഖിന്റെ മദ്യപാനം എന്നു പ്രചരിപ്പിക്കുകയായിരുന്നു. എനിക്ക് അവരോട് വലിയ സഹാതാപമാണുള്ളത്- സിദ്ദിഖ് പറഞ്ഞു.

മദ്യപിക്കില്ലെന്നത് തന്റെ ജീവിത നിഷ്ഠയാണ്. ഞാന്‍ മദ്യപിച്ചു എന്നു തെളിയിക്കാന്‍ സിപിഎമ്മുകാര്‍ക്ക് ഒരു അവസരം നല്‍കുകയാണ്. അതുകൊണ്ട് ഒരു അവസരം നിങ്ങള്‍ക്ക് തരുന്നു. നിങ്ങളുടെ പൊലീസില്‍ നാളെ തന്നെ പരാതി നല്‍കുമെന്നും സിദ്ദിഖ് പറഞ്ഞു. സൈഫുന്നീസ സിദ്ദിഖ് ഇട്ട ഫേസ്ബുക്ക് ലൈവ് ഉപയോഗിച്ചായിരുന്നു സിപിഎം ഗ്രൂപ്പുകളില്‍ സിദ്ദിഖിനെ മദ്യപാനിയാക്കി പ്രചരണം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വീഡിയോയില്‍ ഭാര്യയെയും കുട്ടികളെയും കാണാം. ഈ വീഡിയോയില്‍ തന്നെ പാര്‍ട്ടി പരിപാടികളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

സിദ്ദിഖ് ഏത് ബ്രാന്‍ഡാ അടിച്ചത് എന്നു ചോദിച്ചപ്പോള്‍ വോഡ്ക എന്നു ഭാര്യ കമന്റിടുന്ന സ്‌ക്രീന്‍ഷോട്ടെന്നു പറഞ്ഞായിരുന്നു വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരണം നടന്നത്. ഇതിനെതിരെയാണ് അദ്ദേഹം തുറന്നടിച്ചു രംഗത്തുവന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category