1 GBP = 92.00 INR                       

BREAKING NEWS

അച്ഛനും മകനും ചേര്‍ന്ന് കൈയേറിയത് 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി; റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങള്‍; പട്ടയത്തിലെ ഭൂവുടമകളില്‍ ജീവനുള്ള ആരുമില്ല; എല്ലാം തികച്ചും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍; വാഗമണ്ണിലെ വന്‍ഭൂമിതട്ടിപ്പിന്റെ സൂത്രധാരന്മാര്‍ റാണിമുടി എസ്റ്റേറ്റ് ഉടമകളായ കെ.ജെ സ്റ്റീഫനും മകന്‍ ജോളി സ്റ്റീഫനും; കോടികള്‍ക്ക് മറിച്ച് വിറ്റ സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടുകളുടെ പ്രളയം; ജോളിയുടെ മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിയത് ക്രൈംബ്രാഞ്ച്

Britishmalayali
kz´wteJI³

പീരുമേട്: കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്റെ ഭൂമി തട്ടിപ്പ് ഇതിന് മുമ്പില്‍ വെറും ശിശു. മുന്‍ എംപിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 28 ഏക്കറാണ് സര്‍ക്കാര്‍ തരിശായി കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് വാഗമണ്ണിലെ വമ്പന്‍ കൈയേറ്റം പിടിക്കുന്നത്. ഇവിടെയും അച്ഛനും മകനുമാണ് കഥാപാത്രങ്ങള്‍. റാണിമുടി എസ്റ്റേറ്റ് ഉടമയായ ജോളി സ്റ്റീഫനും അച്ഛന്‍ കെ.ജെ.സ്റ്റീഫനും ചേര്‍ന്ന് 55 ഏക്കറാണ് വ്യാജപട്ടയം ഉപയോഗിച്ച് അടിച്ച് മാറ്റിയത്. ജോളിയുടെ മുന്‍ഭാര്യയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ തട്ടിപ്പിന്റെ വ്യപ്തി കണ്ട് ഞെട്ടി. പീരുമേട് താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ഒന്നല്ല 15 വ്യാജ പട്ടയങ്ങളാണ് ഉണ്ടാക്കിയത്. സ്വകാര്യ തോട്ടം ഉടമകള്‍ മുറിച്ചുവിറ്റെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു.

റാണിമുടി എസ്റ്റേറ്റിലെ മറിമായം
1989 ലാണ് എറണാകുളം സ്വദശികളായ ജോളി സ്റ്റീഫനും അച്ഛന്‍ കെ.ജെ.സ്റ്റീഫനും വാഗമണ്ണില്‍ 54 ഏക്കര്‍ തേയിലത്തോട്ടം വാങ്ങിയത്. ഇതിനൊപ്പം അതിരില്‍ തൊട്ടുകിടക്കുന്ന 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇവര്‍ സൂത്രത്തില്‍ കൈയേറി. അന്ന് പീരുമേട് താലൂക്കിലുരുന്ന റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ 15 വ്യാജ പട്ടയങ്ങളുണ്ടാക്കി. പട്ടയത്തിലെ പേരുകാരില്‍ ഒരാള്‍ പോലും ജീവിച്ചിരിക്കുന്നവരല്ല. യഥാര്‍ഥത്തില്‍ ഉള്ളവരല്ലെന്ന ചുരുക്കം. പേരുകളെല്ലാം സാങ്കല്‍പ്പികം മാത്രം. തന്റെ സ്ഥലം വ്യാജപട്ടയം ഉപയോഗിച്ച് ജോളി സ്റ്റീഫനും അച്ഛനും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന ജോളി സ്റ്റീഫന്റെ മുന്‍ ഭാര്യയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം കൃത്യമായി ജോളി സ്റ്റീഫനും കൂട്ടരും വാഗമണില്‍ 54.7 ഏക്കര്‍ പട്ടയഭൂമി വാങ്ങി. ഇതോടൊപ്പം 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി കൈയേറി. ഇവരുടെ ബന്ധു ബിജു ജോര്‍ജിന് ഈ പട്ടയങ്ങള്‍ മുക്ത്യാര്‍ വഴി കൈമാറിയാണ് വില്‍പ്പന നടത്തിയത്. 60 കോടി വിലമതിക്കുന്ന 46.22 ഏക്കര്‍ ഭൂമിയാണ് ഇപ്രകാരം വില്പന നടത്തിയത്. ബാക്കി സര്‍ക്കാര്‍ ഭൂമിയുടെ കാര്യം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറ്റ സര്‍ക്കാര്‍ ഭൂമിയില്‍ മുഴുവന്‍ റിസോര്‍ട്ടുകളാണ് ഇപ്പോള്‍. സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തിയതുകൂടാതെ പട്ടയമുള്ള 54.7 ഏക്കര്‍ ഭൂമിക്ക് വേണ്ടിയും ഇവര്‍ വ്യാജരേഖ ചമച്ചു. സര്‍വേ നമ്പര്‍ മാറിക്കിടന്നതിനാലാണ് പട്ടയഭൂമിക്കും ഇവര്‍ വ്യാജപട്ടയങ്ങള്‍ ചമച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ കുറ്റകൃത്യത്തിന്റെ യഥാര്‍ഥ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ജൂണ്‍ 20-ന് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു

മറിച്ച് വിറ്റ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പൊന്തി
55 ഏക്കറിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഇവരുടെ ബന്ധുവായ ബിജു ജോര്‍ജിനെന്ന രേഖയും പൂഞ്ഞാര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും തട്ടിപ്പുകാര്‍ തരപ്പെടുത്തി. തോട്ടം ഭൂമി തരംമാറ്റരുതെന്ന നിയമം ലംഘിച്ചാണ് റിസോര്‍ട്ടുകളെല്ലാം ഇവിടെ പൊന്തിയത്. മറ്റൊരു സ്ഥലത്തര്‍ക്കം സംബന്ധിച്ചാണ് ജോളിയുടെ മുന്‍ഭാര്യ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

വാഗമണ്ണില്‍ ഭൂമി കൈയറ്റം തകൃതി
ഭൂമി കൈയറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, മൂന്നാറില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1964 ലെ ഭൂമി പതിവുചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. മൂന്നാറില്‍ മാത്രമല്ല, ഇടുക്കി, ചെറുതോണി, വാഗമണ്‍ ഇവിടെയെല്ലാം കൈയേറ്റം തകൃതിയാണ്.

വന്‍വില മതിക്കുന്ന സ്ഥലങ്ങളാണ് കൈയറ്റക്കാര്‍ ഇങ്ങനെ ചുളുവില്‍ സ്വന്തമാക്കുന്നത്. വി എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇടുക്കി ജില്ലയിലെ മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങിവച്ച സ്ഥലം തിരിച്ചു പിടിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയിരുന്നു. മൂന്നാറില്‍ ദേവികുളം താലൂക്കിലെ പാപ്പാത്തിച്ചോലയില്‍ മൂവായിരം ഏക്കര്‍ ഭൂമി വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിച്ചാണ് കൈയേറിയത്. അത് പൊളിച്ചുകളഞ്ഞ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ശാസിക്കുന്നതും കണ്ടു.

കൊട്ടക്കമ്പൂര്‍ കൈയറ്റം
കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജിന് വന്‍തിരിച്ചടിയേറ്റിരിക്കുകയാണ്. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിനും ഭൂമിയുടെ മേലുണ്ടായിരുന്ന ഉടമസ്ഥാവകാശവും പട്ടയവും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ജോയ്‌സ് ജോര്‍ജ്, ഭാര്യ, ജോയ്‌സ് ജോര്‍ജിന്റെ അമ്മ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും തണ്ടപ്പേരുമാണ് റദ്ദാക്കിയിരിക്കുന്നത്. കൊട്ടക്കമ്പൂരില്‍ നീലക്കുറിഞ്ഞി സാങ്ച്വറിയുടെ ഭാഗമായ 58-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ട അഞ്ച് തണ്ടപ്പേരിലുള്ള ഏകദേശം മുപ്പത് ഏക്കറോളം ഭൂമിയാണ് ജോയ്‌സ് ജോര്‍ജും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൈവശം വച്ചിരുന്നത്. ഈ ഭൂമിയുടെ പട്ടയം അനുവദിക്കുന്ന സമയത്ത് വെച്ചിരുന്ന നിബന്ധനകള്‍ ലംഘിക്കപ്പെട്ടു എന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സബ് കളക്ടറുടെ നടപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category