1 GBP = 89.20 INR                       

BREAKING NEWS

മിസ്റ്റര്‍ കേരളയായ പ്രവീണ്‍ ട്രാന്‍സ് വുമണ്‍ ശിഖയെ കണ്ടുമുട്ടിയത് ഡിവൈഎഫ്ഐ വഴി; ഫേസ്ബുക്ക് വഴി കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ പ്രണയത്തിലായി; നൃത്താധ്യാപിക കൂടിയായ ശിഖയെ ജീവിത സഖിയാക്കി പ്രവീണ്‍; പ്രണയസാഫല്യം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ വെച്ച്; തിരുവനന്തപുരത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തു

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.

ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ശിഖ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു.

വിവാഹം പ്രവീണ്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്. 2019 ലെ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍.

അടുത്തിടെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്ത് ശ്രദ്ധനേടിയ ട്രാന്‍സ് ജെന്റര്‍ കൂടിയായ ശിഖ. നേരത്തെ തിരുവനന്തപുരത്ത് വെച്ച് ട്രാന്‍സ് ജെന്ററുകളായി സുഹൃത്തുക്കളായി സൂര്യയും ഇഷാനും വിവാഹിതരായത് കേരളം മുഴുവന്‍ ശ്രദ്ധിച്ച വിവാഹമായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായിരുന്നത്. അന്നത്തെ വിവാഹത്തില്‍ സമൂഹത്തിലെ നാനാ തുറയിലുള്ളവര്‍ പങ്കെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category