1 GBP = 89.20 INR                       

BREAKING NEWS

മകന്റെ വിവാഹ സല്‍ക്കാര ചെലവ് വേണ്ടെന്ന് വെച്ച് അഞ്ച് ലക്ഷം രൂപയുമായി എത്തിയ ചെന്നിത്തലയുടെ മുന്‍പില്‍ ചേട്ടന്റെ ഓര്‍മകള്‍ തികട്ടിയപ്പോള്‍ വിങ്ങിപ്പൊട്ടി കൃഷ്ണപ്രിയ; പഠനം കഴിഞ്ഞ് മതി മോളേ വിവാഹം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ്; വാക്ക് പാലിക്കാന്‍ കൂടെയെത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍; സിപിഎം കത്തി മുനയില്‍ കവര്‍ന്നെടുത്ത കൃപേഷിന്റെ അനിയത്തിക്ക് വീണ്ടും ആശ്വാസത്തണല്‍

Britishmalayali
kz´wteJI³

പെരിയ: മകന്റെ വിവാഹസല്‍ക്കാരത്തിനായി മാറ്റി വെച്ച 5 ലക്ഷം രൂപയുമായി രമേശ് ചെന്നിത്തല എത്തിയത് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കാണാനായിരുന്നു. തുക മുഴുവന്‍ കൃഷ്ണപ്രിയയുടെ വിവാഹ ചിലവിലേക്ക് നല്‍കാനായിരുന്നു പ്രതിപക്ഷനേതാവും ഭാര്യ അനിതയും മകന്‍ ഡോ.രോഹിതും മരുമകള്‍ ഡോ.ശ്രീജയും ചേര്‍ന്ന് കൃപേഷിന്റെ വീട്ടിലെത്തിയത്. ഇപ്പോഴേ വിവാഹം വേണ്ടെന്നും പഠനം കഴിഞ്ഞിട്ടു മതിയെന്നും അദ്ദേഹം കൃഷ്ണപ്രിയയോട് പറഞ്ഞു. നേതാവിന്റെ വാക്കുകളില്‍ പിതൃസ്നേഹം തുളുമ്പിയപ്പോള്‍ കൃഷ്ണപ്രിയ ചെറുചിരിയോടെ തലയാട്ടി.

കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട ആഴ്ചയായിരുന്നു ചെന്നിത്തലയുടെ മകന്‍ രോഹിതിന്റെ വിവാഹം. തുടര്‍ന്ന് വിവാഹസല്‍ക്കാരം വേണ്ടെന്നുവച്ച ചെന്നിത്തല അതിനുള്ള തുക കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹച്ചെലവിലേക്കായി നല്‍കുമെന്നറിയിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കാനാണ് കുടുംബ സമേതം പ്രതിപക്ഷ നേതാവ് സ്ഥലത്തെത്തിയത്. ഇന്നലെ ഉച്ചയോടെ കല്യോട്ടെത്തിയ ചെന്നിത്തലയും കുടുംബവും രക്തസാക്ഷികളായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ശരത്ലാലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തുടര്‍ന്നാണ് കൃപേഷിന്റെ വീട്ടിലെത്തിയത്. കൃപേഷ് മരിക്കുമ്പോള്‍ കൃഷ്ണപ്രിയ പ്ലസ്്ടുവിന് പഠിക്കുകയായിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിക്കുകയും ചെയ്തു. ശരത് ലാലിന്റേയും കൃപേഷിന്റേയും സഹോദരിമാരുടെ പഠന ചെലവ് വഹിക്കുമെന്ന് നേരത്തേ തന്നെ ചെന്നിത്തലയും കുടുംബവും പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണന്‍, ബാലാമണി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണന്‍, ജി.രതികുമാര്‍, സെക്രട്ടറി കെ.നീലകണ്ഠന്‍, സി.കെ.ശ്രീധരന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ പി.കെ.ഫൈസല്‍, കെ.കെ.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പി.വി.സുരേഷ്, ധന്യ സുരേഷ്, ഗീത കൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category