എം മനോജ് കുമാര്‍
ആലപ്പുഴ: ഭാര്യാ സഹോദരിക്ക് വേണ്ടി വേണ്ടി വ്യാജരേഖ ചമച്ചതിന് സിപിഎം ചുനക്കര ലോക്കല്‍ സെക്രട്ടറിക്ക് സ്ഥാനം നഷ്ടമായ പ്രശ്നം ആലപ്പുഴ സിപിഎമ്മില്‍ പുകയുന്നു. വ്യാജമരണസര്‍ട്ടിഫിക്കറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കാന്‍ നീക്കവും നടത്തിയത് വിവാദമായപ്പോള്‍ മുഖം രക്ഷിക്കാന്‍ ലോക്കല്‍ സെക്രട്ടറി ഗോപകുമാറിനെ സിപിഎം പുറത്താക്കുകയും പാര്‍ട്ടി അംഗത്വം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹോദരീ ഭര്‍ത്താവായി കഴിഞ്ഞ ജോസ് മാര്‍ട്ടിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ക്രിമിനല്‍ കേസ് നേരിടുന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രി തല നീക്കവും ശക്തമാണ്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനാണ് ഇപ്പോള്‍ കേസും അറസ്റ്റും നേരിടുന്ന ഗോപകുമാര്‍. അതുകൊണ്ട് തന്നെ നൂറനാട് പൊലീസ് കേസില്‍ അന്വേഷണം തുടരുന്നുണ്ടെങ്കിലും ഗോപകുമാറിന്റെയും കേസില്‍ ഉള്‍പ്പെട്ട ഭാര്യാ സഹോദരി അജിത ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
സിപിഎം പാര്‍ട്ടി ഗ്രാമമായി അറിയപ്പെടുന്ന ചുനക്കരയില്‍ ഗോപകുമാര്‍ പ്രശ്നം വലിയ ഭൂകമ്പമാണ് പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിക്കുന്നത്. ഗോപകുമാറിനെതിരെ പാര്‍ട്ടി നടപടി വന്നതില്‍ അതൃപ്തിയുള്ള വിഭാഗമാണ് പ്രശ്നം സിപിഎമ്മിനുള്ളില്‍ ആളിക്കത്തിക്കുന്നത്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനെ തൊട്ടാല്‍ കളി മാറും എന്നുള്ളതുകൊണ്ട് അറസ്റ്റില്‍ നിന്നും നൂറനാട് പൊലീസും വിട്ടു നില്‍ക്കുകയാണ്. ചുനക്കരയില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള സിപിഎം നേതാവാണ് ഗോപകുമാര്‍. ആരു വിചാരിച്ചാല്‍ നടന്നില്ലെങ്കിലും ഗോപന് വിചാരിച്ചാല്‍ അത് നടന്നിരിക്കും എന്ന് പാര്‍ട്ടിയും ജനങ്ങളും വിശ്വസിക്കുന്ന നേതാവ് കൂടിയാണ് ഗോപകുമാര്‍. അതുകൊണ്ട് തന്നെയാണ് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് പരാതി നല്‍കിയിട്ടും ഗോപനെ തൊടാന്‍ തയ്യാറാകാതെ പൊലീസും ഒളിച്ചു കളി തുടരുന്നത്. അജിതകുമാരി, പഞ്ചായത്ത് മുന്‍സെക്രട്ടറി റീത്ത പവിത്രന്, ചുനക്കര പഞ്ചായത്തംഗം വി.ആര്.രാജേഷ്, ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ ജോസ് മാര്ട്ടിന് നല്‍കിയപരാതിയും ഇതേ സ്റ്റെഷനിലുണ്ട്.
പാര്‍ട്ടി ഗ്രാമമായ ചുനക്കരയിലെ ഏറ്റവും ശക്തനായ സിപിഎം നേതാവാണ് ഇപ്പോള്‍ പാര്‍ട്ടി നടപടിയും കേസും നേരിടുന്ന ഗോപകുമാര്‍. അതുകൊണ്ട് തന്നെ ഗോപകുമാറിനെതിരെ പാര്‍ട്ടി നടപടി വന്ന പ്രശ്നം സിപിഎമ്മില്‍ പുകയുകയാണ്. ഗോപകുമാറിന് എതിരെ നടപടി തീരുമാനിക്കാന്‍ ചേര്‍ന്ന ചുനക്കര ലോക്കല്‍ കമ്മറ്റി യോഗത്തിലും ഏരിയാ കമ്മറ്റി യോഗത്തിലും വലിയ ബഹളവും ഒച്ചപ്പാടുമാണ് നടന്നത്. ഗോപകുമാറിനെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ ഒരു വലിയ വിഭാഗം വിയോജിച്ചു. പക്ഷെ മറുവിഭാഗം ഉറച്ചു നില്‍ക്കുകയും സംഭവം പാര്‍ട്ടിക്ക് നാണക്കേടാണ് എന്ന വിലയിരുത്തല്‍ വരുകയും ചെയ്തപ്പോഴാണ് ഗോപകുമാറിനെതിരെ നടപടിക്ക് പാര്‍ട്ടിയില്‍ നിന്നും തീരുമാനം വന്നത്.
ഗോപകുമാറിനെ മാത്രം ക്രൂശിക്കേണ്ട വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വി.ആര്.രാജേഷിനെതിരെയും നടപടി വേണമെന്നാണ് ലോക്കല്‍-ഏരിയാ കമ്മറ്റി യോഗങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്നെതിരെ നടപടിക്ക് ലോക്കല്‍ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ തയ്യാറായില്ല. ഈ പഞ്ചായത്ത് അംഗമല്ല സര്‍ട്ടിക്കറ്റ് നല്‍കേണ്ടിയിരുന്നത്. ജോസിന്റെ വീടിരിക്കുന്ന സ്ഥലത്തെ വാര്‍ഡ് അംഗമാണ്. ജോസിനെ അറിയാം എന്നതിനാല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം വ്യാജ സര്‍ട്ടിക്കറ്റ് നല്‍കില്ല. അതിനാണ് സ്വന്തം വാര്‍ഡില്‍ അല്ലാതിരുന്നിട്ടും സിപിഎം വാര്‍ഡ് മെമ്പര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതിനാല്‍ ഗോപകുമാറിനെതിരെ നടപടി വന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗം വി.ആര്.രാജേഷിനെതിരെയും നടപടി വേണം. എന്നാല്‍ ഗോപകുമാറിനെതിരെ നടപടിക്ക് തയ്യാറായ പാര്‍ട്ടി രാജേഷിനെതിരെ നടപടിക്ക് തയ്യാറായില്ല. ഇപ്പോള്‍ എങ്ങിനെയും ഗോപകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് പാര്‍ട്ടി തല നീക്കം ശക്തമാക്കുന്നത്.
സ്വത്ത് തട്ടാന്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്നത് വന്‍ ഗൂഢാലോചന
സഹോദരിക്ക് ഒപ്പം ഭര്‍ത്താവായി കഴിഞ്ഞ ജോസ് മാര്‍ട്ടിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഒരു വ്യാഴവട്ടം ഒരുമിച്ച് താമസിച്ച അജിത്യും ജോസും തമ്മില്‍ അകലുന്നത് 2004 ലാണ്. കൊല്ലത്തെ ആംഗ്ലോ ഇന്ത്യന്‍ ഫാമിലിയിലെ അംഗമാണ് ജോസ്. അതി സമ്പന്നനും. ഇവര്‍ ഇരുവരും വിദേശത്തായിരുന്നു. നഴ്സായിരുന്ന അജിതയും ജോസും വിദേശത്തായിരുന്നു. ഈ സമയത്താണ് ഇവര്‍ അടുക്കുന്നതും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നതും. ചുനക്കര ജോസ് ഒരേക്കര്‍ സ്ഥലം വാങ്ങി. അതില്‍ വീടും വെച്ചു. കൂട്ടായ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. തന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള സ്ഥലം സ്വന്തമാക്കാന്‍ അജിത ശ്രമം നടത്തിയപ്പോള്‍ ഗോപകുമാര്‍ തന്റെ സ്വാധീനവും ബന്ധങ്ങളും അതിനായി ഉപയോഗിക്കുകയായിരുന്നു. അജിതയുമായി പിണങ്ങി കൊല്ലത്തേക്ക് പോയ ജോസ് വേറെ വിവാഹം കഴിച്ചു. അതിലും ജോസിനു രണ്ടു കുട്ടികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജോസ് തിരികെ വരില്ലെന്ന് മനസിലാക്കിയപ്പോള്‍ അജിതയും ഗോപകുമാറും കൂടി ഒത്ത് ഒരേക്കര്‍ സ്ഥലവും വീടും സ്വന്തമാക്കാന്‍ ജോസ് മരിച്ചെന്നു വ്യാജ രേഖ സൃഷ്ടിക്കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 17നാണു ചുനക്കര പഞ്ചായത്തില്‍ ജോസിന്റെ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഒക്ടോബര്‍ 19നു മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജോസ് താമസിക്കുന്ന വീട് നില്ക്കുന്നയിടത്തുള്ള കൗണ്‍സിലര്‍ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണ്. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാല്‍ ഗോപകുമാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് വേറൊരു സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വഴിയാണ്. കിലോമീറ്റര്‍ അകലെയുള്ള വാര്‍ഡ് ആണിത്. ഈ മരണസര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നല്‍കിയാണ് ജോസിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള സ്വത്ത് അജിതയും ഗോപകുമാറും സ്വന്തമാക്കുന്നത്. ഇപ്പോള്‍ ഈ വീടിന്റെ പേരില്‍ അജിതയ്ക്ക് ലോണ്‍ ആവശ്യമായി വന്നു. അതിനായി സെപ്റ്റംബര്‍ മാസം കനറാ ബാങ്കിനെ സമീപിക്കുന്നു. നടപടികള്‍ക്കായി ബാങ്ക് അപേക്ഷ ലീഗല്‍ സെല്ലില്‍ നല്കി. പവര്‍ ഓഫ് അറ്റോര്‍ണി തന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. മരിച്ചു എന്ന് പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് വേണം ഫാമിലി സ്റ്റാറ്റസും വേണം എന്ന് പറയുന്നു. ബാങ്ക് ഈ കാര്യം അന്വേഷിച്ചു.

ബാങ്കില്‍ നിന്ന് വില്ലേജ് ഓഫീസറിലേക്ക് അന്വേഷണം നീങ്ങി. ഫീല്‍ഡില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് വരാന്‍ വില്ലേജ് ഓഫീസര്‍ ഉദ്യോഗസ്ഥനെ അയക്കുന്നു. ജോസ് മരിച്ചോ എന്ന്അറിയണം. ഉദ്യോഗസ്ഥന് ഓട്ടോയില്‍ കയറി ജോസിന്റെ വീട്ടിലേക്ക് പോകുന്നു. ഓട്ടോ ഡ്രൈവറോട് ജോസിന്റെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് ജോസിനെ അറിയാമെന്നതിനാല്‍ മരിച്ചിട്ടില്ല എന്ന് പറയുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ അറിയുന്ന ആളുകളെ വിളിച്ച് ജോസ് മരിച്ചോ എന്ന് അന്വേഷിക്കുന്നു. ജീവിച്ചിരിക്കുന്നു എന്ന് ഉത്തരം കിട്ടുന്നു. കൊല്ലത്ത് വേറെ വിവാഹം കഴിച്ച കാര്യം ഓട്ടോ ഡ്രൈവര്‍ ഉദ്യോഗസ്ഥനെ അറിയിക്കുന്നു.എന്നാല്‍ വില്ലേജിലെ ഉദ്യോഗസ്ഥന് ജോസ് മരിച്ചു എന്നതിന് സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന് പറയുന്നു. ഓട്ടോക്കാരന് വാര്‍ഡ് മെമ്പറെ ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നു. കളവാണെന്ന് മനസിലായപ്പോള്‍ ഉദ്യോഗസ്ഥന് വില്ലേജ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കുന്നു. ആള് മരിച്ചിട്ടില്ല. വാര്‍ഡ് മെമ്പറെ ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വാര്‍ഡ് മെമ്പര്‍ ഫോണ്‍ നമ്പര്‍ തിരക്കിയ ശേഷം ജോസിനെ വിളിക്കുന്നു. ഞാന്‍ കൊല്ലത്ത് ഉണ്ടെന്നു ജോസ് പറയുന്നു.
മരിച്ചെന്നു സര്‍ട്ടിഫൈ ചെയ്ത ആള് മരിച്ചില്ലെന്ന് റിപ്പോര്‍ട്ട് നല്കാന് വില്ലേജ് ഓഫീസര്‍ പിറ്റേന്ന് ജോസിനെ വില്ലേജ് ഓഫീസിലേക്ക് വിളിപ്പിച്ചു പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എല്ലാത്തിന്റെയും കോപ്പി വാങ്ങുന്നു. മുകളിലേക്ക് റിപ്പോര്‍ട്ട് നല്കുന്നു. വ്യാജ മരണസര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നിന്നും മുന്‍പ് ഇഷ്യൂ ചെയ്ത കാര്യം ചുനക്കര ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്നു. സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിപ്പോയിട്ടുണ്ട്. വ്യാജ മരണ സര്‍ട്ടിഫിക്കറ്റും സ്വത്ത് തട്ടിയെടുക്കല്‍ പ്രശ്നവും ഉള്ളതിനാല്‍ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലീസില്‍ പരാതി നല്കുന്നു.

ഒപ്പം ജോസും പരാതിയുമായി വന്നു. ജോസിന്റെ പരാതിയില്‍ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അജിത കുമാരി, ചുനക്കര പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്ത പവിത്രന്,എം.ജി.ഗോപകുമാര്‍, ചുനക്കര പഞ്ചായത്തംഗം വി.ആര്.രാജേഷ് എന്നിവര്‍ക്കെതിരെ തദ്ദേശ ഭരണ മന്ത്രി, ആരോഗ്യ മന്ത്രി, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്കും ജോസ് പരാതി നല്‍കിയിട്ടുണ്ട്. ഇതേ കേസില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. എന്തായാലും ലോക്കല്‍ സെക്രട്ടറി നടത്തിയ വ്യാജ രേഖ ചമയ്ക്കലും സ്വത്ത് തട്ടാനുള്ള ശ്രമവും പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. സംഭവം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഗോപകുമാര്‍ അറസ്റ്റിലാകുമോ എന്നാണ് പാര്‍ട്ടിയിലെ ഗോപന്റെ എതിരാളികളും ഉറ്റുനോക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam