1 GBP = 89.20 INR                       

BREAKING NEWS

കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ആറാം സെമസ്റ്ററിലെ ഡൈനാമിക്സ് പേപ്പറിന് ലഭിച്ചത് 29 മാര്‍ക്ക്; ജയിക്കാന്‍ 45 വേണ്ടിടത്ത് പുനര്‍മൂല്യനിര്‍ണയത്തിലും ലഭിച്ചത് 32 മാര്‍ക്ക്; തോറ്റ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി കെ ടി ജലീല്‍ പ്രത്യേക സമിതിയെ നിയോഗിച്ചു; മന്ത്രിയുടെ അമിത താല്‍പ്പര്യം കണ്ട ഉദ്യോഗസ്ഥര്‍ 29 മാര്‍ക്ക് കംപ്യൂട്ടറില്‍ മായ്ച്ച് 48 രേഖപ്പെടുത്തി വിജയിപ്പിച്ചു: കെ ടി ജലീലിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിഷേധം ഇരുമ്പുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎമ്മുകാരെ തിരുകി കയറ്റാന്‍ വേണ്ടി പിഎസ് സി പരീക്ഷ പോലും വ്യാപകമായചി അട്ടിമറിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടജെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണം ഉയരുന്നത്. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയ വിവരമാണ് പുറത്തുവന്നത്. മന്ത്രി കൃത്യമായ ലക്ഷ്യത്തോടെയാണ് ഇവിടെ ഇടപെടല്‍ നടത്തിയത്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയെ വിജയപ്പിക്കാനാണ് മന്ത്രിയുടെ ഇടപെടല്‍. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്.

ആദ്യ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും തോറ്റ വിദ്യാര്‍ത്ഥിയുടെ അപേക്ഷ അദാലത്തില്‍വെച്ച് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസമിതിയെ നിയോഗിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഈ വിഷയത്തില്‍ മന്ത്രിയുടെ അമിതമായ താല്‍പ്പര്യം കണ്ട് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് നല്‍കി വിജയിപ്പിക്കുകയായിരുന്നു. ഇതില്‍ നടപടിയെടുക്കണമെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികളായ ആര്‍.എസ്. ശശികുമാറും എം. ഷാജര്‍ഖാനുമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് ആറാംസെമസ്റ്ററിലെ ഡൈനാമിക്സ് പേപ്പറിന് 29 മാര്‍ക്കാണ് ലഭിച്ചത്. ജയിക്കാന്‍ 45 മാര്‍ക്കുവേണം. ഇതോടെ വിദ്യാര്‍ത്ഥി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. പുനര്‍മൂല്യനിര്‍ണയത്തില്‍ മൂന്നുമാര്‍ക്ക് കൂടി 32 ആയി. എന്നാല്‍, സമര്‍ഥനായ വിദ്യാര്‍ത്ഥിയാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവുമൂലമാണ് തോറ്റതെന്നും കാണിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഇപ്പോഴത്തെ പി.വി സി.യായ അന്നത്തെ ടി.കെ.എം. കോളേജ് പ്രിന്‍സിപ്പല്‍ കത്തെഴുതി. സര്‍വകലാശാലാ ചട്ടപ്രകാരം ഇത് സാധ്യമല്ലെന്നുകാണിച്ച് വൈസ് ചാന്‍സലര്‍ അപേക്ഷ നിരസിച്ചു.

ചട്ടപ്രകാരം രണ്ട് മൂല്യനിര്‍ണയവും തമ്മില്‍ 15 ശതമാനം മാര്‍ക്കിന്റെ വ്യത്യാസമുണ്ടെങ്കിലേ മൂന്നാം മൂല്യനിര്‍ണയം നടത്താനാകൂ. ഇതിനിടെയാണ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനായി മന്ത്രിയുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തിയത്. വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം അദാലത്തില്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി അപേക്ഷ നല്‍കി. അക്കാദമിക് കാര്യം അദാലത്തില്‍ പരിഗണിക്കാനാകാത്തതിനാല്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു.

ഇതിനിടെ, അദാലത്തില്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷ നേരിട്ട് സ്വീകരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിനായി ഒരു സമിതിയെ നിയോഗിച്ചു. സമിതിയെ പരസ്യമായി നിയമിച്ചപ്പോള്‍ത്തന്നെ അതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. ഈ സമിതിയുടെ പരിശോധനയില്‍ മാര്‍ക്ക് 48 ആയി കൂടി. സര്‍വകലാശാലാ നിയമപ്രകാരം രണ്ട് മാര്‍ക്കിന്റെയുംകൂടി ശരാശരിയെടുക്കണം. അതെടുത്താല്‍ കുട്ടി ജയിക്കില്ല. അതിനായി ആദ്യം ലഭിച്ച 29 മാര്‍ക്ക് കംപ്യൂട്ടറില്‍ മായ്ച് അതിനുപകരം അവസാനം ലഭിച്ച 48 മാര്‍ക്ക് രേഖപ്പെടുത്തി ജയിപ്പിച്ചെടുത്തുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

നിയമപ്രകാരം സര്‍വകലാശാല പ്രോ ചാന്‍സലറാണ് വിദ്യാഭ്യാസ മന്ത്രി. ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തിലേ പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളൂ. ഭരണഘടനപ്രകാരം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാറില്ലാത്തതിനാല്‍ സര്‍വകലാശാലാ ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ല. ഭരണനിര്‍വഹണ അധികാരം വി സി.ക്കാണ്. സര്‍വകലാശാലയില്‍ മന്ത്രി അദാലത്ത് നടത്തിയതുതന്നെ ചട്ടവിരുദ്ധമാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് മൂല്യനിര്‍ണയത്തില്‍ ഇടപെട്ടെന്ന ആക്ഷേപം ഉയരുന്നത്.

അതേസമയം സംഭവം വിവാദമായപ്പോള്‍ സാങ്കേതിക സര്‍വകലാശാലയില്‍ തോറ്റ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ മൂല്യനിര്‍ണയം നടത്താന്‍ ഇടപെട്ടത് മാനുഷികപരിഗണനയിലാ എന്നാണ് മന്ത്രിയുടെ വാദം. വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ ആദ്യം മൂല്യനിര്‍ണയം നടത്തിയ അദ്ധ്യാപകരെ ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പേപ്പര്‍ ആദ്യം പരിശോധിച്ചതിലും പുനഃപരിശോധന നടത്തിയതിലും പിഴവുസംഭവിച്ചു. ഇതേത്തുടര്‍ന്നാണ് ചട്ടപ്രകാരം സമിതിയെ നിയോഗിച്ചത്. എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥി ഒരു വിഷയത്തില്‍ മാത്രം മാര്‍ക്ക് കുറഞ്ഞതിനാല്‍ തോല്‍ക്കുമെന്ന അവസ്ഥ ആയിരുന്നു. സമിതിയെ നിയോഗിച്ചില്ലായിരുന്നെങ്കില്‍ അത് നീതിനിഷേധം ആയേനെ എന്നുമാണ് കെ ടി ജലീല്‍ പറയുന്നത്.

അതേസമയം മന്ത്രി ഈ വിഷയത്തില്‍ അമിത താല്‍പ്പര്യം കാണിച്ചത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള കോളേജില്‍ മന്ത്രി പ്രത്യേകം താല്‍പ്പര്യം എടുത്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപം. ഈ വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ നിന്നും ജലീലിനെതിരെ അതൃപ്തി പുകയുന്നുണ്ട്. പിഎസ് സി പരീക്ഷാ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category