1 GBP = 92.00 INR                       

BREAKING NEWS

മഞ്ചേശ്വരത്ത് ഖമറുദ്ദീനെയും എറണാകുളത്ത് കെ വി തോമസിനെയും അരൂരില്‍ ഷാനിമോളെയും കോന്നിയില്‍ പഴകുളം മധുവിനെയും വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥിനെയും പരിഗണിച്ചു യുഡിഎഫ്; സി എച്ച് കുഞ്ഞമ്പുവും സി ബി ചന്ദ്രബാബുവും സെബാസ്റ്റ്യന്‍ പോളും കെ പി ഉതയഭാനുവും എം വിജയകുമാറിനും സാധ്യത നല്‍കി എല്‍ഡിഎഫ്; പഴയ പടക്കുതിരകളുടെ പേരു തന്നെ ഉയര്‍ത്തി ബിജെപി വൃത്തങ്ങളും; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളില്‍ നാലെണ്ണം നിലനിര്‍ത്തുക എന്ന വെല്ലുവിളിയോടെ മത്സരിക്കാന്‍ ഇറങ്ങുന്ന യുഡിഎഫിന് കനത്ത വെല്ലുവിളി. സിപിഎം ടെന്‍ഷന്‍ അരൂരില്‍ മാത്രം ഒതുങ്ങുമ്പോഴാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തെ ഇടതു തരംഗത്തെ അതിജീവിച്ച മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നത് വെല്ലവിളിയായി മാറുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണായം തന്നെ യുഡിഎഫില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

ലോക്സഭാ തിരഞ്ഞെടുപ്പു പതനത്തില്‍ നിന്നു കരകയറി ഭരണത്തിന്റെ വിലയിരുത്തല്‍ ഇനിയെങ്കിലും അനുകൂലമാക്കാന്‍ എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ജയം ഉറപ്പാക്കാനുള്ള സാധ്യതയാണ് എന്‍ഡിഎ നേടുന്നുത്. അതിനെല്ലാം മുന്നോടിയായി പാലായിലെ സെമിഫൈനല്‍ പോരിന്റെ ഫലം കാത്തു രാഷ്ട്രീയ കേരളവും. പാലായ്ക്കു പിന്നാലെ അഞ്ചിടത്തു ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയം പെട്ടെന്ന് ഉഷാറായി. 27നു പാലായില്‍ നിന്നുള്ള ഫലമാണു നിര്‍ണായകം.

യുഡിഎഫില്‍ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും ബാക്കി 4 സീറ്റുകളില്‍ കോണ്‍ഗ്രസുമാണു മത്സരിക്കുക. എല്‍ഡിഎഫിനു വേണ്ടി എല്ലാ സീറ്റിലും സിപിഎം മത്സരിക്കും. അരൂര്‍ സീറ്റ് ബിഡിജെഎസിന് എന്നാണ് എന്‍ഡിഎയിലെ ധാരണ; ബാക്കി സീറ്റുകളില്‍ ബിജെപി. സിറ്റിങ് സീറ്റുകളെന്ന നിലയില്‍ മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ യുഡിഎഫിനു വിജയം ഉറപ്പാക്കിയേ തീരൂ. അരൂര്‍ സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമാണെങ്കിലും 4 മാസം മുന്‍പത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ കൂടുതല്‍ വോട്ട് നേടിയത് യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ്. ഫലത്തില്‍ അഞ്ചും സിറ്റിങ് മണ്ഡലമായി കരുതിത്തന്നെ കളത്തിലിറങ്ങി വിജയം കൊയ്യാനാണു യുഡിഎഫ് നീക്കം.


എപ്പോഴും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗത്തെ യുഡിഎഫിന് അടര്‍ത്തി മാറ്റാന്‍ കഴിഞ്ഞതാണു ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നു ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ആ വിഭാഗം തിരിച്ചെത്തിയെന്നു തെളിയിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷം തങ്ങളിലേക്കു തിരികെയെത്തിയെന്ന് ഉപതിരഞ്ഞെടുപ്പു വിജയത്തിലൂടെ തെളിയിക്കാനായില്ലെങ്കില്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമല വിഷയം തന്നെയെന്നു തുറന്നു സമ്മതിക്കേണ്ടി വരും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതു കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പും എന്തു ഫലം നല്‍കുമെന്ന സൂചന കൂടി ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ അറിയാം.

കഴിഞ്ഞ തവണ 86 വോട്ടുകള്‍ക്കു നഷ്ടപ്പെട്ട മഞ്ചേശ്വരവും 7622 വോട്ടുകള്‍ക്കു കൈവിട്ട വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കുകയെന്നതാണു ബിജെപിക്കു മുഖ്യ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനും ദേശീയ നേതൃത്വത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും ഒരിടത്തെങ്കിലും വിജയം അനിവാര്യം. നരേന്ദ്ര മോദി അജയ്യനായി തുടരുന്ന ഏറ്റവും അനുകൂല സാഹചര്യത്തില്‍ വോട്ടുവ്യത്യാസം പഴയതിനെക്കാള്‍ കുറഞ്ഞാല്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി പ്രതീക്ഷിക്കാം. അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയാണു വെല്ലുവിളി.

മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും നടക്കുന്നത് ശക്തമായ ത്രികോണ പോരാട്ടമാണെന്ന് ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീര്‍ ഹാജി മൊഗ്രാല്‍ എന്നിവരെയാണ് ലീഗ് പരിഗണക്കുന്നവര്‍. ഇതില്‍ ഖമറുദ്ദീനാണ് മുന്‍തൂക്കം. എല്‍ഡിഎഫില്‍ നിന്നും മുന്‍ സ്ഥാനാര്‍ത്ഥി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആര്‍.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയില്‍ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്ന്ത. ശക്തര്‍ വേണമെന്ന് കരുതിയാല്‍ ഇവിടെ കെ സുരേന്ദ്രനും മത്സരിച്ചേക്കും.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും വിജയിക്കേണ്ട സീറ്റ് അരൂരിലേതാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ മനു സി.പുളിക്കല്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയര്‍മാനുമായ പി.പി. ചിത്തരഞ്ജന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് മുന്‍ അംഗവുമായ കെ.എച്ച്. ബാബുജാന്‍ എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്. അതേസമയം യുഡിഎഫില്‍ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍ എംഎല്‍എ എ.എ.ഷുക്കൂര്‍, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. മുസ്ലിം സമുദായത്തിലെ സ്ഥാനാര്‍ത്ഥിക്കാണ് കൂടുതല്‍ പരിഗണന ലഭിക്കുക. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ മത്സരിച്ച ടി.അനിയപ്പനെയാണ് എന്‍ഡിഎ പരിഗണിക്കുന്നത്. ചേര്‍ത്തലയില്‍ മത്സരിച്ച പി. എസ്.രാജീവിനെയും പരിഗണിക്കുന്നു.

യുഡിഎഫ് കോട്ടയായി വിലയിരുത്തുന്ന എറണാകുളത്ത് ഡിസിസി അധ്യക്ഷനും ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുന്‍ എംപി കെ.വി.തോമസ്, മുന്‍ മേയര്‍ ടോണി ചമ്മണി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എല്‍ഡിഎഫില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡനോടു പരാജയപ്പെട്ട എം. അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോണ്‍ ബാസ്റ്റ്യന്‍ എന്നിവരെയും പരിഗണിക്കുന്നുയ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണ എന്നിവരെയാണ് പരിഗണിക്കുന്നത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ മണ്ഡലമാണ് കോന്നി. ഇവിടെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിനാണ് സാധ്യത. അടൂര്‍ പ്രകാശിന്റെ താല്‍പ്പര്യമാണ് പരിഗണിക്കുന്നത്. എന്നാല്‍ പഴയകുളം മധുവിന്റെ പേരും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നു. ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവരെയും പരിഗണിക്കുന്നു. എല്‍ഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, റാന്നി പെരുനാട് ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രന്‍, യുവജന കമ്മിഷന്‍ അംഗം കെ.യു. ജനീഷ്‌കുമാര്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി പേരാണ് കോണ്‍ഗ്രസിലുള്ളത്. പി സി വിഷ്ണുനാഥിന്റെ പേരടക്കം ഉയര്‍ന്നു കേള്‍ക്കുന്നു. മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷന്‍ അംഗവും മുന്‍ എംഎല്‍എയുമായ കെ.മോഹന്‍കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ ജ്യോതി വിജയകുമാര്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എന്‍എസ്എസ് നേതാവ് ശാസ്തമംഗലം മോഹന്‍ എന്നിങ്ങനെ പോകുന്നു മറ്റു പേരുകള്‍.

ഇവിടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിടുന്ന മുന്‍ മന്ത്രിയും കെടിഡിസി ചെയര്‍മാനുമായ എം.വിജയകുമാറിനെ കളത്തിലിറക്കിയേക്കും. കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവരും പരിഗണനയിലുണ്ട്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.വി. രാജേഷ് എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരമാകും. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി. രണ്ടാംസ്ഥാനത്താണ്. സിപിഎം. മൂന്നാംസ്ഥാനത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി.യെ മഞ്ചേശ്വരം കൈവിട്ടത് 89 വോട്ടിനാണ്. മൂന്നുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലങ്ങളെന്ന നിലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രധാനമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category