1 GBP = 89.20 INR                       

BREAKING NEWS

ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത് തെരുവില്‍; പ്രതിഷേധക്കാരെ തുരത്താന്‍ ശ്രമിച്ചത് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ച്; ചൈനയുടെ പതാക കത്തിച്ചതോടെ വഷളായത് കാലങ്ങളായി തുടരുന്ന പ്രക്ഷോഭം

Britishmalayali
kz´wteJI³

ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ചൈനയുടെ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന വടക്കു പടിഞ്ഞാറന്‍ പട്ടണമായ ട്യുന്‍ മുന്നില്‍ പ്രക്ഷോഭകര്‍ ഉപരോധം തീര്‍ത്തതിനെ തുടര്‍ന്ന പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ച് പ്രതിഷേധ്ക്കാരെ തുരത്താന്‍ ശ്രമിച്ചു. പതിവുപോലെ കറുപ്പു വസ്ത്രങ്ങള്‍ അണിഞ്ഞ് കുടകളുമായി ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. പ്രകടനത്തിനിടയില്‍ അവര്‍ സര്‍ക്കാര്‍ ഓഫിസിനു മുകളില്‍ ഉയര്‍ത്തിയിരുന്ന ചൈനയുടെ പതാക കത്തിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഹോങ്കോങിലെ പ്രതിഷേധം തുടങ്ങിയിട്ട് കാലം കുറേയായി. കുറ്റവാളി കൈമാറ്റ നിയമത്തെ ചൊല്ലിയായിരുന്നു ഇത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞതോടെ പ്രതിഷേധക്കാരുടെ ഒരു ആവശ്യം നടന്നു. എന്നാല്‍ വീണ്ടും അവരുടെ ജനാധിപത്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിഷേധം തുടരുകയാണ്. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കാരി ലാം ആണ് ബില്ല് പിന്‍വലിച്ചത്. ഹോങ്കോങ്ങ് ജനതയുടെ ശക്തമായ പ്രതിഷേധങ്ങള്‍ ലോകം മുഴുവനുള്ള രാജ്യങ്ങള്‍ ഉറ്റു നോക്കിയിരുന്നു.

പലരും ഇങ്ങനെ ഒരു ബില്ലിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബില്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ബില്ല് പിന്‍വലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രക്ഷോഭം ഉണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category