1 GBP = 92.00 INR                       

BREAKING NEWS

എന്തൊരു മനുഷ്യന്‍! കുഞ്ഞുകാര്യങ്ങളില്‍ പോലും ഇത്രയും ശ്രദ്ധയോ? അത്ഭുതം കൂറി അമേരിക്കക്കാര്‍; ഹൂസ്റ്റണില്‍ പറന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുമ്പോള്‍ ബൊക്കെയില്‍ നിന്നടര്‍ന്ന് വീണത് ഒരുകുഞ്ഞുപൂവ്; ആരും ചവിട്ടി അരയ്ക്കാതിരിക്കാന്‍ ഉടന്‍ പൂവ് കൈയിലെടുത്ത് സുരക്ഷിതമാക്കി മോദി; ഹൗ ഡു യു ഡു എന്ന് ചോദിച്ച് ഹൗഡി മോദിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി 50,000 ത്തോളം പേര്‍; ട്രംപും മോദിയും കൈകോര്‍ക്കുന്ന പരിപാടിക്ക് ഒരുക്കം തകൃതി

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: കുഞ്ഞുകാര്യങ്ങളുടെയും തമ്പുരാനാണ് താനെന്ന് നരേന്ദ്ര മോദി ഒരിക്കല്‍ കൂടി തെളിയിച്ചു. ഹൂസ്റ്റണില്‍ ഹൗഡി മോദി മെഗാ പരിപാടിക്കായി വിമാനം ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ -യുഎസ് ഉദ്യോഗസ്ഥരുടെ ഊഷ്മള സ്വീകരണം. അപ്പോഴുണ്ടായ കുഞ്ഞുസംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാണിജ്യ-അന്താരാഷ്ട് കാര്യങ്ങളുടെ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഓള്‍സണ്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗാല എന്നിവര്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.


ദൃശ്യങ്ങളില്‍ മോദി വിമാനത്തിന് പുറത്തേക്ക് വരുന്നതും ഉദ്യോഗസ്ഥരുമായി ആശംസകള്‍ കൈമാറുന്നതും കാണാം. പ്രധാനമന്ത്രിക്ക് സമ്മാനിച്ച ഒരു ബൊക്കെയില്‍ നിന്ന് പെട്ടെന്ന് ഒരു പൂവ് അടര്‍ന്നുവീണു. പൊടുന്നനെ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് മോദി അത് കുനിഞ്ഞ് നിന്ന് എടുത്തു. പിന്നീട് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ പൂവ് ഏല്‍പ്പിച്ചു. ദൃശ്യങ്ങള്‍ വൈറലായതോടെ, സോഷ്യല്‍ മീഡിയയില്‍, മോദിയെ പലരും പ്രശംസകളാല്‍ ചൊരിഞ്ഞു. ചെറിയ കാര്യങ്ങളില്‍ കാട്ടുന്ന ഈ ശ്രദ്ധയാണ് പലരെയും ആകര്‍ഷിച്ചത്. ആരും ആ പൂവിനെ കാല്‍ക്കീഴില്‍ അമര്‍ത്തി അരച്ചുകളയാതിരിക്കാനോ, അതോ തന്റെ സ്വച്ഛതാ അഭിയാനോടുള്ള പ്രതിബദ്ധതയോ, ചിലര്‍ കുറിച്ചു.

ഹൂസ്റ്റണില്‍ എത്തിയ മോദിക്ക് തിരക്കേറിയ പരിപാടികളാണ്. വൈകിട്ടാണ് ഹൗഡി മോദി മെഗാ ഈവന്റ്. ഊര്‍ജ്ജ മേഖലയിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയതായി മോദി ട്വീറ്റ് ചെയ്തു. പെട്രോനെറ്റ് എല്‍എന്‍ജിയും ടെല്ലൂറിയനും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഹൂസ്റ്റണിലെ സിഖ് സമൂഹവുമായും കശ്മീരി പണ്ഡിറ്റുകളുമായും പ്രത്യേക കൂടിക്കാഴ്ച. ദാവൂദി ബോറ സമൂഹവുമായും മോദി ആശയവിനിമയം നടത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗദി ഡി മോദി പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ആകാംക്ഷയോടെ കാത്തിരിപ്പാണ് 50,000 ത്തോളം പേര്‍. എന്‍.ആര്‍.ജി. ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് മൂന്നുമണിക്കൂര്‍ നീളുന്ന പരിപാടി. നരേന്ദ്ര മോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സൂചനയായാണ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ട്രംപും മോദിക്കൊപ്പം വേദിയില്‍ എത്തുമെന്നത് അമേരിക്കന്‍ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.
ട്രംപും മോദിക്കൊപ്പം വേദിയില്‍ എത്തുമെന്നത് അമേരിക്കന്‍ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.

ഹൗഡി മോദി ഇന്ത്യന്‍ സമയം വൈകുന്നേരം 7.30 ന്
അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം 7.30) ആണ് പരിപാടി തുടങ്ങുക. ഇന്ത്യന്‍ സമയം ഒമ്പത് മണിയോടെ മോദിയും ട്രംപും സംസാരിക്കും. 'നമോ എഗെയ്ന്‍' (വീണ്ടും നരേന്ദ്ര മോദി) എന്നു രേഖപ്പെടുത്തിയ ടിഷര്‍ട്ടുകള്‍ ധരിച്ചാണ് വൊളന്റിയര്‍മാരെത്തുക. നമോ വീണ്ടുമെന്ന് ഒരേസ്വരത്തില്‍ പാടിയാകും ഇവര്‍ മോദിയെ സ്വാഗതം ചെയ്യുക. ഹൗഡി മോദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി എന്‍.ആര്‍.ജി. സ്റ്റേഡിയം സന്ദര്‍ശിച്ച യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വി. ശ്രംഗ്ല പറഞ്ഞു. 600 സംഘടനകളുടെയും 1500-ലേറെ വൊളന്റിയര്‍മാരുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. മുന്നോടിയായി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഇന്ത്യയുടെയും യു.എസിന്റെയും പതാകകള്‍ വഹിച്ച ഇരുനൂറോളം കാറുകള്‍ പങ്കെടുത്ത റാലി നടന്നു.
ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകള്‍ക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് 'ഹൗഡി മോദി'. അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നല്‍കിയിരിക്കുന്നത്.

മോടി കൂട്ടാന്‍ ബിയോണ്‍സെയും
ഇന്ത്യയുടെ ശക്തിയും വൈവിധ്യവും സൂചിപ്പിക്കുന്ന 'വോവെന്‍' എന്നു പേരിട്ടിട്ടുള്ള പ്രത്യേക സാംസ്‌കാരിക പരിപാടിയുമായി 400 കലാകാരന്മാര്‍ ഹൗഡി മോദിയുടെ അരങ്ങിലെത്തുന്നുണ്ട്. അമേരിക്കന്‍ പോപ് ഗായിക ബിയോണ്‍സെ, റോക്ക് ബാന്‍ഡുകളായ മെറ്റാലിക്ക, യുടു എന്നിവരുടെ പ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടും. ഇതിനുപുറമേ ഇന്ത്യയുടെയും യു.എസിന്റെയും പാരമ്പര്യ നാടോടി ഗാന-നൃത്ത സന്ധ്യയുമുണ്ടാകും.

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാകുന്നു
ഒരു യു.എസ് പ്രസിഡന്റ് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയില്‍ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള അവസരമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രത്യേകിച്ചു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യക്കൊപ്പമാണ് അമേരിക്കന്‍ നിലപാടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയിലെ നിരവധി നേതാക്കന്മാര്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനായി വ്യാപകമായ ശ്രമങ്ങള്‍ നടത്തുന്ന പാക്കിസ്ഥാനും ഇത് തിരിച്ചടിയാകും.
'ഹൗഡി മോദി' പരിപാടിയില്‍ ഏകദേശം 50000 ത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാവരും അമേരിക്കന്‍ പൗരന്മാരും വോട്ടര്‍മാരുമാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇവരെ അവഗണിക്കാനാവില്ല. പരിപാടിക്കായി അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. സെപ്റ്റംബര്‍ 28 വരെ അമേരിക്കയില്‍ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രസംഗത്തിനും ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മോദിക്ക് ശേഷം അസംബ്ലിയില്‍ സംസാരിക്കുന്നുണ്ട്. വിവിധ ആഗോള കമ്പനികളുടെ സിഇഒമാരുമായും മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category