1 GBP = 91.20 INR                       

BREAKING NEWS

മണിയാശാന്റെ മണക്കാട്ടെ 'വണ്‍ ടു ത്രീ' പ്രസംഗത്തിലെ വാര്‍ത്ത ബിഗ് ബ്രേക്കാണെന്ന് ആദ്യം തിരിച്ചറിഞ്ഞ സൂക്ഷ്മദൃക്ക്; അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായിട്ടും വാര്‍ത്ത മുക്കാതെ പ്രൊഫഷനോട് നീതി പുലര്‍ത്തി; ന്യൂസ് ക്യാമറാമാന്‍ തൊടുപുഴ സ്വദേശി പി.ഡി.സന്തോഷ് വിടവാങ്ങി; ഓര്‍മകള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

തൊടുപുഴ: ന്യൂസ് ക്യാമറാമാന്‍ പി.ഡി.സന്തോഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മണക്കാട് പ്ലാപ്പള്ളില്‍ സന്തോഷ് (45) സ്വകാര്യ മെഡിക്കല്‍കോളേജില്‍വച്ചാണ് അന്തരിച്ചത്. സീ- ടി.വി ചാനലിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ തൊടുപുഴയിലെ പ്രാദേശിക ചാനലായ വീ-വണ്ണിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മണക്കാട് സഹകരണ ബാങ്കിലെ മുന്‍ ബോര്‍ഡ് മെമ്പറായിരുന്ന ചന്തു അഞ്ചുവര്‍ഷത്തോളം ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചു.സംസ്‌കാരം വൈകിട്ട് വീട്ടു വളപ്പില്‍ ഇന്ന് വീട്ടുവളപ്പില്‍ നടക്കും.


കേരളം കണ്ട ഏറ്റവും വലിയ ന്യൂസ് ബ്രേക്കുകളിലൊന്ന് ക്യാമറയില്‍ പകര്‍ത്തിയത് ചന്തുവായിരുന്നു. എം.എം.മണിയുടെ മണക്കാട് പ്രസംഗം... വണ്‍ ടു ത്രീ പ്രസംഗത്തിലെ വാര്‍ത്ത ആദ്യ തിരിച്ചറിഞ്ഞത് ചന്തുവായിരുന്നു. അടിയുറച്ച സിപിഎം പ്രവര്‍ത്തകന്‍ ആണെങ്കിലും ജില്ലാ സെക്രട്ടറിയ്ക്കെതിരായ ദൃശ്യങ്ങള്‍ മായ്ച്ച് കളയാതെ ചന്തു തികഞ്ഞ പ്രൊഫഷണലിസം കാട്ടി. പിന്നീട് ഇതേക്കുറിച്ച് സിപിഎം അംഗമായ ചന്തു പാര്‍ട്ടിതല അന്വേഷണവും നേരിട്ടിരുന്നു. രാഷ്ട്രീയ പ്രതിയോഗികള സിപിഎം പട്ടിക തയ്യാറാക്കി വകവരുത്തിയതായുള്ള മണിയുടെ പ്രസംഗം വന്‍ വിവാദമായിരുന്നു. വാര്‍ത്ത വന്‍ വിവാദമായതോടെ എം.എം മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തൊടുപുഴയിലെ ജനകീയ മാധ്യമപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്നയാളാണ് ചന്തു. തൊടുപുഴയുടെ വികസനവും മനുഷ്യ ജീവിതവും ഒപ്പിയെടുത്ത എത്രയെത്ര വാര്‍ത്തകള്‍ ചന്തുവിന്റെ ക്യാമറയിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് സുഹൃത്തും ന്യൂസ് 18 പ്രതിനിധിയുമായ എം.എസ് അനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചന്തു പോയി..... ഹ്യദയാഘാതത്തേത്തുടര്‍ന്ന് രണ്ട് മൂന്നു ദിവസങ്ങളായി ചികിത്സയിലായിരുന്നു......

സന്തോഷ് പി.ഡി അഥവ ചന്തു എന്ന പേര് തൊടുപുഴയ്ക്ക് പുറത്ത് പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല.എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ന്യൂസ് ബ്രേക്കുകളിലൊന്ന് ക്യാമറയില്‍ പകര്‍ത്തിയത് ചന്തുവായിരുന്നു.എം.എം.മണിയുടെ മണക്കാട് പ്രസംഗം... വണ്‍ ടു ത്രീ പ്രസംഗം ഞങ്ങള്‍ പലരിലുടെയുമാണ് പുറത്തു വന്നതെങ്കിലും പ്രസംഗത്തിലെ വാര്‍ത്ത ആദ്യ തിരിച്ചറിഞ്ഞത് ചന്തു തന്നെയായിരുന്നു. അടിയുറച്ച സിപിഎം പ്രവര്‍ത്തകന്‍ ആണെങ്കിലും ജില്ലാ സെക്രട്ടറിയ്ക്കെതിരായ ദൃശ്യങ്ങള്‍ മായ്ച്ച് കളയാതെ ചന്തു ഒരു തികഞ്ഞ മാധ്യമ പ്രവര്‍ത്തകനായി തല ഉയര്‍ത്തി നിന്നു.തൊടുപുഴയുടെ വികസനവും മനുഷ്യ ജീവിതവും ഒപ്പിയെടുത്ത എത്രയെത്ര വാര്‍ത്തകള്‍.... ഇടുക്കി വാര്‍ത്താ കാലത്ത് ചന്തുവിന്റെ കോള്‍ വരാത്ത അപൂര്‍വ്വം ദിനങ്ങളേ ഉണ്ടായിട്ടുമുള്ളൂ ... പ്രിയ സഹോദരന്, കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രേക്കുകളിലൊന്ന് നല്‍കിയ സുഹൃത്തിന് വിട..... മുകളിലെത്തുമ്പോള്‍ കണ്ടുമുട്ടാം...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category