1 GBP = 89.20 INR                       

BREAKING NEWS

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 81 ലക്ഷം രൂപയോളം വില വരുന്ന കുരങ്ങുകളെ; കൊല്‍ക്കത്ത സ്വദേശി കുരങ്ങുകളെ കൈവശം വെച്ചത് വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട്; വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ വന്യജീവി സംരക്ഷണവകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്‌സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് സ്വകാര്യവ്യക്തിയില്‍ നിന്ന് കുരങ്ങുകളെ കണ്ടെത്തിയത്. 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളും 1,50,000 രൂപ വിലവരുന്ന മാര്‍മോസെറ്റ്‌സുകളേയുമാണ് പിടിച്ചെടുത്തത്.

കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച് വന്യജീവി സംരക്ഷണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവികളെ കണ്ടെത്തിയത്. ഇത്തരത്തില്‍ കുരങ്ങുകളെ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരേ വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

സുപ്രദീപ് ഗുഹ വനംവകുപ്പ് നല്‍കുന്ന വന്യജീവികളെ കൈമാറുന്നതിനുള്ള വ്യാജരേഖ ചമച്ചാണ് മൃഗങ്ങളെ നിയമവിരുദ്ധമായി പരിപാലിച്ചിരുന്നതെന്ന് കണ്ടെത്തി. അതേസമയം ഇയാള്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മൂന്ന് ആള്‍ക്കുരങ്ങുകളുടേയും ജനനം ഇന്ത്യയിലാണെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category