1 GBP = 92.00 INR                       

BREAKING NEWS

ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ നാടകം കളിച്ച വിമത എംഎല്‍എമാരുടെ കാര്യം കട്ടപ്പൊക; അയോഗ്യരാക്കിയ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരൂമാനം എടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ 15 പേര്‍ക്കും മത്സരിക്കാനാവില്ല; മന്ത്രിയാകാന്‍ ചാടി പുറപ്പെട്ടവര്‍ എംഎല്‍എ പോലും ആകാതെ അവസാനിക്കേണ്ടി വന്ന നേതാക്കള്‍ നെട്ടോട്ടത്തില്‍; പ്രതിപക്ഷ ഐക്യം അടിച്ചു പിരിഞ്ഞതിനാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം സുഗമമാക്കാമെന്ന പ്രതീക്ഷയില്‍ യെദ്യൂരപ്പയും ബിജെപിയും

Britishmalayali
kz´wteJI³

ബെംഗളൂരു: പാതിവഴിയില്‍ വെച്ച് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി കസേര വെടിയേണ്ടി വരുമോ? കര്‍ണാടകത്തില്‍ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്കു കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം. മന്ത്രിമാരാകാന്‍ വേണ്ടി മറുകണ്ടം ചാടിയവര്‍ക്ക് ഇപ്പോള്‍ എംഎല്‍എ പദവി പോലും ഇല്ലാത്ത അവസ്ഥയിലായി. അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ (കോണ്‍ഗ്രസ് 13, ദള്‍ 3, കെപിജെപി 1) സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചിട്ടില്ല.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ 30നു മുന്‍പ് അയോഗ്യത നീങ്ങിയില്ലെങ്കില്‍ ഈ നിയമസഭയുടെ കാലത്തു മത്സരിക്കാനുള്ള അവസരവും നഷ്ടമാകും. ഇതോടെ അയോഗ്യത നേരിടുന്ന എംഎല്‍എമാരുടെ ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കാനാണു ബിജെപി നീക്കം. തിരഞ്ഞെടുപ്പു കേസുകള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഉള്ളതിനാലാണ് 2 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാത്തത്. എത്ര മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഞായറാഴ്ചയോടെ അന്തിമ തീരുമാനമാകും.

അതേസമയം കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവെഗൗഡ പ്രഖ്യാപിച്ചു. ജയമായാലും തോല്‍വിയായാലും അത് ഒറ്റയ്ക്കു നേരിടാനാണു പാര്‍ട്ടി തീരുമാനം. സഖ്യത്തില്‍ നിന്നു പാഠം പഠിച്ചെന്നും ദേവെഗൗഡ പറഞ്ഞു. കോണ്‍ഗ്രസിനും ജെഡിഎസിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ ജൂലൈയിലാണ് സ്പീക്കര്‍ കെ.ആര്‍. രമേഷ് കര്‍ണാടകയിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്ത കോണ്‍ഗ്രസ്ജെഡിഎസ് സഖ്യസര്‍ക്കാരിനു പകരം കര്‍ണാടകയില്‍ ബിജെപി അധാകാരത്തിലെത്തി.

പതിനേഴില്‍ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. മാസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു വൈകുമെന്നാണ് അറിയിപ്പ്. ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു സംബന്ധിച്ച കേസുകള്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതാണ് ഇവിടെ തിരഞ്ഞെടുപ്പ് വൈകാന്‍ കാരണം. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് ഈ തിരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള സന്ദര്‍ഭമാകുമ്പോള്‍ ജെഡിഎസിനും കോണ്‍ഗ്രസിനും നിലനില്‍പിനായുള്ള പോരാട്ടമാണ്. യെഡിയൂരപ്പ സര്‍ക്കാരിനു നിലനില്‍പ്പുണ്ടാകില്ലെന്നും ഇതുവരെയുള്ള ബിജെപിയുടെ ഭരണം അതാണു സൂചിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 63 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 21 നു നടക്കുന്നത്. കേരളം,കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും അരങ്ങേറും. ഒക്ടോബര്‍ 24നാണു വോട്ടെണ്ണല്‍. നിലവിലെ സാഹതര്യത്തില്‍ യദ്യൂരപ്പ സര്‍ക്കാറിന് ഭരണത്തില്‍ തുടരണമെങ്കില്‍ ഇതിലെ 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ സീറ്റുകള്‍ എല്ലാം കോണ്‍ഗ്രസ് ജെഡിഎസ് സിറ്റിങ്ങ് സീറ്റുകളാണെന്നുള്ളതും ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനത്ത് പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന 17 സീറ്റുകളുടെ പശ്ചാത്തലത്തിലാണ് 105 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 66, ജെഡിഎസിന്റെ 34, ബി.എസ്പി 1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷി നില. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയം കണ്ടാല്‍ ബിജെപിക്ക് സംസ്ഥാനത്തെ അധികാരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങും എന്നത് വ്യക്തമാണ്.

എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ന പോലെ കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പിലും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യമുണ്ടാകില്ല. അതേസമയം ജെഡിഎസ്-കോണ്‍ഗ്രസ് ബിജെപി ത്രികോണ മത്സരം തങ്ങള്‍ക്കനുകൂലമാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ത്രികോണ മത്സരം ബിജെപിക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ നിലവില്‍ തന്നെ വലിയ വിമര്‍ശങ്ങളുണ്ട്, ഇതിനൊപ്പം ത്രികോണ മത്സരം കൂടിയുണ്ടായാല്‍ എല്ലാവരും അവരവരുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യും ഇത് തിരിച്ചടിയാവുമെന്നതാണ് ബിജെപി ക്യാപിലെ ആശങ്ക. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടേതായിരിക്കും അന്തിമതീരുമാനം.

ഇതിനെല്ലാം പുറമെയാണ് വിമത എംഎല്‍എമാരെ സ്ഥാനത്ത് അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടിക്കെതിരെ നിയമ പോരാട്ടം. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത് എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആകെ 17 മണ്ഡലങ്ങളിലെ എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയതെങ്കിലും ഇതില്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

ഭരണമില്ലങ്കിലും തങ്ങളുടെ കരുത്ത് അവസാനിച്ചില്ലെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഈ തിരഞ്ഞെടുപ്പുകളിലെ വിജയം ആവശ്യമാണെന്നതും പോരാട്ടം കനപ്പിക്കും. ഡി കെ ശിവകുമാറിനെ ബിജെപി ജയിലില്‍ അടച്ചത് പ്രചരണ രംഗത്ത് കോണ്‍ഗ്രസ് ആയുധമാക്കും. അമിത്ഷായുടെ പ്രതികാരത്തെ കുറിച്ച് വിശദമായി പ്രചരണം നടത്തും. വൊക്കലിങ് സമുദായത്തിന്റെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category