1 GBP = 89.20 INR                       

BREAKING NEWS

മനംമയക്കിയ ക്ലാസിക്കല്‍ നൃത്തങ്ങളും പൂക്കളവും; മലയാളപ്പെരുമ വാനോളമുയര്‍ത്തി എസ്എന്‍ഡിപി കേംബ്രിഡ്ജ് തിരുവോണ ചതയദിനാഘോഷം പ്രൗഢോജ്ജ്വലമായി

Britishmalayali
kz´wteJI³

കേംബ്രിഡ്ജ്: എസ്.എന്‍.ഡി.പി.യോഗം (ശാഖ :6196) കേംബ്രിഡ്ജിന്റെ ഈ വര്‍ഷത്തെ തിരുവോണ ചതയദിനാഘോഷം പീറ്റര്‍ബറോയില്‍ വര്‍ണാഭമായ പരിപാടികളാല്‍ അവര്‍ണനീയമായി. പൂക്കളമൊരുക്കിയും മാവേലിമന്നനെ എതിരേറ്റും, ഓണക്കളികളും സദ്യയും പാട്ടും നൃത്തവുമൊക്കെയായി ഓണാഘോഷവും ഗുരുദേവ ജയന്തിയും ഒരുപോലെ ഗംഭീരമാക്കി.

രാവിലെ ശാഖാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഓണപ്പൂക്കളമൊരുക്കിയപ്പോള്‍ വിശിഷ്ടാതിഥിയായി എത്തിയ സദാനന്ദന്‍ ശ്രീകുമാര്‍ നിലവിളക്കു കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ഗുരുദേവ ജയന്തിയെ അധികരിച്ചു പ്രഭാഷണം നടത്തുകയും ചെയ്തു.

പിന്നീട് എസ്.എന്‍.ഡി.പി. കേംബ്രിഡ്ജ് ശാഖാ സെക്രട്ടറി സനല്‍ രാമചന്ദ്രന്‍ സ്വാഗതമാശംസിച്ചു. യോഗം പ്രസിഡന്റ് ശ്രീജു പുരുഷോത്തമന്‍ അധ്യക്ഷ പ്രസംഗം നടത്തുകയും, യൂണിയന്‍ കമ്മറ്റി മെമ്പര്‍ മനോജ് പരമേശ്വരന്‍ ഓണസന്ദേശവും നല്‍കി. മാവേലി മന്നനായി എത്തിയ ആദിഷ് സുനീഷ് ഓണാഘോഷങ്ങളില്‍ കൗതുക കാഴ്ചയായി. തുടര്‍ന്ന് നാക്കിലയിട്ടു തുമ്പപ്പൂ ചോറുവിളമ്പി വിഭവ സമൃദ്ധമായ സദ്യയും ഉണ്ട് എല്ലാവരും ഓണക്കളികളില്‍ മുഴുകി.

ഓണ രാവിന്റെ ലാസ്യഭാവമൊഴുകിയ തിരുവാതിരകളി അവതരിപ്പിച്ച് സ്മിതയും സംഘവും കയ്യടിനേടി. കൂടാതെ യു.കെ.യിലെ പ്രമുഖ നൃത്തവിദ്യാലയമായ നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ദിവ്യയും സംഘവും സ്റ്റേജില്‍ നിറഞ്ഞാടിയപ്പോള്‍ അത് മലയാള മണ്ണിന്റെ നാട്യകലാ പാരമ്പര്യത്തിന്റെ കേളികൊട്ടായി.

തുടര്‍ന്ന് സത്യനാരായണന്‍, സജിത്ത് വര്‍മ്മ, കിരണ്‍ മനോജ നന്ദു സത്യനാരായണന്‍, ആദിശ്രീ, അഭിലാഷ് തുടങ്ങിയവരുടെ ഗാനങ്ങളും അഞ്ചു ശ്രീജു, പാര്‍വതി സുരേഷ്, ഐശ്വര്യ അനിരാജ്, പൂജ ബിക്രന്ത്, കീര്‍ത്തി മനോജ്, ആനന്ദ ഗാരി തുടങ്ങിയവരുടെ നൃത്തപരിപാടികളും ആഘോഷങ്ങള്‍ക്കു മികവേകി.

അരവിന്ദ് ഘോഷിന്റെ നന്ദി പ്രകാശനത്തോടെ വീണ്ടുമൊരു ഓണക്കാലത്തിന്റെ പ്രതീക്ഷയോടെ എസ.എന്‍.ഡി.പി കേംബ്രിഡ്ജ് ശാഖ (നം:6196) യുടെ ഈ വര്‍ഷത്തെ തിരുവോണ ചതയ ദിനാഘോഷങ്ങള്‍ക്ക് തിരശീല വീണു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category