1 GBP = 91.20 INR                       

BREAKING NEWS

വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളും മറ്റന്നാള്‍

Britishmalayali
ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 25 നു ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും കരുണയുടെ മാതാവിന്റെ തിരുനാളും ഒപ്പം വി. വിന്‍സെന്റ് ഡി പോളിന്റെയും വി. പാദ്രോപിയോയുടെയും തിരുനാള്‍ നടത്തപ്പെടും.

6. 30ന് ജപമാല, 7 ന് വിശൂദ്ധ കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
പള്ളിയുടെ വിലാസം
Our Lady and St.George Church, 132 Shernhall Street, Walthamstow, E17 9HU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category