1 GBP = 91.20 INR                       

BREAKING NEWS

പങ്കെടുത്തത് 150ലധികം ആളുകള്‍; പൊലിമ പകര്‍ന്ന് മാവേലിയും കലാവിരുന്നുകളും ഓണസദ്യയും; കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പത്താം ഓണാഘോഷം ഗംഭീരമായി

Britishmalayali
വിവിഷ് ജോര്‍ജ്ജ്

കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പത്താം ഓണാഘോഷം ഗംഭീരമായി. ഏതാണ്ട് 150ലധികം ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ നിരവധി കുടുംബങ്ങളും കുട്ടികളും പങ്കുചേരാനെത്തിയ പാപ്വേര്‍ത്ത് വില്ലേജ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. നിരവധി കലാസാംസ്‌കാരിക പരിപാടികളാലും കളികളാലും സമ്പന്നമായിരുന്നു ഇത്തവണത്തെ ഓണാഘോഷം. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

ഉച്ചയ്ക്ക് 12.30നു സ്വാഗത പ്രസംഗത്തോടെയാണ് ഓണാഘോഷം ആരംഭിച്ചത്. തുടര്‍ന്ന് മാവേലി എത്തുകയും, ഗ്രൂപ്പ് സോംഗ്, നൃത്തങ്ങള്‍, ഓണസദ്യ എന്നിവ നടക്കുകയും ചെയ്തു. വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഓണസദ്യയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ലണ്ടന്‍, നോര്‍വ്വിച്ച്, പീറ്റര്‍ബറോ, എസെക്‌സ്, ബെഡ്‌ഫോര്‍ഡ്, കാംബ്രിഡ്ജ്, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. 


Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category