1 GBP = 92.00 INR                       

BREAKING NEWS

അറബികളുടെ നെഞ്ചില്‍ക്കയറാതെ മാറിനില്‍ക്കുന്നതാണ് സായിപ്പന്മാരെ നിങ്ങള്‍ക്ക് നല്ലത്; അമേരിക്കന്‍ പട്ടാളക്യാമ്പുകള്‍ വരെ എത്താന്‍ കെല്‍പ്പുള്ള മിസൈലുകള്‍ നിരത്തി ഇറാന്റെ വെല്ലുവിളി; ഇറാന്‍ യുദ്ധം തുടങ്ങിയെന്നും തിരിച്ചടി ഉടനെന്നും പറഞ്ഞ് അമേരിക്ക; ലോക രാഷ്ടട്രങ്ങളുടെ പിന്തുണ തേടി സൗദി; ഡ്രോണ്‍ ആക്രമണത്തിന്റെ പേരില്‍ തുടങ്ങിയ വാക്കുതര്‍ക്കം യുദ്ധസമാന സാഹചര്യത്തിലേക്ക്

Britishmalayali
kz´wteJI³

ള്‍ഫ് മേഖലയെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി മറ്റൊരു യുദ്ധം ഉരുണ്ടുകൂടുകയാണ്. അമേരിക്കന്‍ നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിന്റെ പേരില്‍ത്തുടങ്ങിയ തര്‍ക്കമാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനും സൗദിയും തമ്മിലുള്ള തര്‍ക്കത്തില്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും പങ്കുചേര്‍ന്നതോടെ സംഘര്‍ഷം കൂടുതല്‍ ഭീതിദമായി. സൗദി അരാംകോ എണ്ണപ്പാടത്തിനുനേര്‍ക്കുനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നതും മേഖലയില്‍ ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗഗമാണ്. ഒരിഞ്ചിന് വിട്ടുകൊടുക്കില്ലെന്ന കര്‍ക്കശ്ശമായ നിലപാട് ഇറാനും സ്വീകരിച്ചതോടെ, മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

കടക്കുപുറത്ത്... പാശ്ചാത്യരോട് ഇറാന്‍
ദിവസേന മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ ഏറ്റവുമൊടുവിലത്തെ മുന്നറിയിപ്പിന് താക്കീതിന്റെ സ്വഭാവമുണ്ട്. മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ കടക്കുപുറത്തെന്നാണ് റൗഹാനി പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാാജ്യത്തിന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിന് മുന്നില്‍ നടന്ന സൈനിക പരേഡില്‍ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുമ്പോഴാണ് എതിരാളികള്‍ക്ക് ഇറാന്‍ പ്രസിഡന്റ് ശക്തമായ താക്കീത് നല്‍കിയത്.

ഇറാന്റെ സൈനികശക്തി വിളിച്ചോതുന്ന പരേഡാണ് ഇന്നലെ നടന്നത്. ടാങ്കുകള്‍, സായുധവാഹനങ്ങള്‍, ഡ്രോണുകള്‍ മിസൈലുകള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. 2000 കിലോമീറ്റര്‍ പരിധിയുള്ള ഖൊറാംഷഹര്‍ മിസൈലുകളടക്കം പ്രദര്‍ശിപ്പിച്ചു. ഗള്‍ഫ് മേഖലയെ ആയുധക്കച്ചവടത്തിന്റെ കേന്ദ്രമാക്കാനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നതെന്ന് റൂഹാനി ആരോപിച്ചു. എപ്പോഴൊക്കെ പാശ്ചാത്യ ശക്തികള്‍ മേഖലയിലെത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ അത് വേദനയുടെയും നിരാശയുടെയും ഓര്‍മകളാണ് മേഖലയ്ക്ക് നല്കിയിട്ടുള്ളത്. നിങ്ങള്‍ എത്ര ദൂരേയ്ക്ക് പോകുന്നുവോ, അത്രയും സുരക്ഷ മേഖലയ്ക്കുണ്ടാവുമെന്നും റൂഹാനി പറഞ്ഞു.

പാശ്ചാത്യരുടെ മുന്‍കാല തെറ്റുകള്‍ മറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ സമാധാനം അതിനുള്ളില്‍ത്തന്നെ ഉരുത്തിരിഞ്ഞുവരണമെന്നതാണ് ഞങ്ങളുടെ നിലപാട്. വിദേശശക്തികളുടെ സാന്നിധ്യം അതിന് തടസ്സം സൃഷ്ടിക്കും.. മേഖലയില്‍ അസമാധാനത്തിന്റെ ദിവസങ്ങള്‍ കൊണ്ടുവരും. ഇസ്ലാമിന്റെയും ഗള്‍ഫ് മേഖലയുടെയും ശത്രുക്കളാണ് അമേരിക്കയും സയോണിസവും. ഇവിടെയുള്ളവരെ തമ്മില്‍ പിരിക്കാനാണ് അവര്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും റൂഹാനി പറഞ്ഞു.

അത് യുദ്ധം തന്നെയെന്ന് പോംപിയോ
മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തെ ഇറാന്‍ ശക്തമായി ചെറുക്കുമ്പോഴും, പിന്മാറുകയല്ല കൂടുതല്‍ ശക്തമായി ഇടപെടാനാണ് തങ്ങളുടെ തീരുമാനമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍. സൗദിയിലെ അരാംകോ എണ്ണപ്പാടത്തിനുനേര്‍ക്ക് ആക്രമണം നടത്തിയത് ഇറാനാനാണെന്നും അത് യുദ്ധം തുടങ്ങിയെന്നതിന്റെ സൂചനയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവര്‍ത്തിച്ചു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ വൈറ്റ് ഹൗസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 14-നാണ് അരാംകോ എണ്ണപ്പാടത്തിനുനേര്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. അതിന് പിന്നില്‍ ഇറാനാണെന്ന് തുടക്കം മുതലെ അമേരിക്ക ആരോപിച്ചിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും തങ്ങള്‍ക്ക് അതുമായി ബന്ധമില്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാല്‍, സത്യസന്ധമായ കാര്യം ഇറാന്‍ യുദ്ധത്തിന് തുടക്കം കുറിച്ചുവെന്നതാണെന്ന് പോംപിയോ പറയുന്നു. അതിനെ അതേ രീതിയില്‍ത്തന്നെ കൈകാര്യം ചെയ്യാനാണ് അമേരിക്കയുടെ തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.

അരാംകോ എണ്ണപ്പാടത്ത് 17 ഇടത്താണ് ആക്രമണമുണ്ടായത്. ആക്രമണം സൗദിയുടെ എണ്ണയുദ്പാദന ശേഷിയെ ബാധിച്ചിരുന്നു. ആക്രമണത്തിനുശേഷം ശേഖരിച്ച അവശിഷ്ടങ്ങളില്‍നിന്ന് ഇറാനിയന്‍ മിസൈല്‍ സാങ്കേതികവിദ്യയാണ് ആക്രമണകാരികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഇറാന്‍ തന്നെയാണ് അതിന് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവര്‍ത്തിച്ചു. സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര സഹായംതേടി സൗദി
അരാകോ എണ്ണപ്പാടത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനെതിരേ കൂടുതല്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് സൗദി അറേബ്യ. ഈയാഴ്ച ന്യുയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനാണ് സൗദിയുടെ ശ്രമം. അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന്റെ തെളിവുകള്‍ ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവരുമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. ജനറല്‍ അസംബ്ലിയില്‍ തങ്ങള്‍ക്ക് അനുകൂലമായി കൂടുതല്‍ രാഷ്ട്രങ്ങളെ അണിനിരത്താനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്.

സെപ്റ്റംബര്‍ 14-നാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. ഇറാനിയന്‍ കേന്ദ്രങ്ങളില്‍ നിന്ന് തൊടുത്ത ആയുധങ്ങളാണ് എണ്ണപ്പാടത്ത് നാശമുണ്ടാക്കിയതെന്നാണ് സൗദി ആരോപിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും മേഖലയില്‍ പരമാവധി സൈനിക ഇടപെടലുകള്‍ കുറച്ച് സമാധാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇറാന്‍ പറയുന്നു.

ഇറാനെ നിലയ്ക്കുനിര്‍ത്തുന്നതിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. ബ്ര്ിട്ടനടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൈനിക സഹായം അവര്‍ തേടിയിരുന്നു. ഇതിന് പുറമെയാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണ് ഇറാന്റെ നീക്കങ്ങളെന്ന് സ്ഥാപിക്കുകയാവും യു.എന്‍. ജനറല്‍ അസംബ്ലിയില്‍ സൗദിയുടെ ശ്രമമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category