1 GBP = 91.20 INR                       

BREAKING NEWS

ലേബര്‍ അധികാരത്തിലെത്തിയാല്‍ പ്രൈവറ്റ് സ്‌കൂളുകള്‍ അടച്ചുപൂട്ടും; ലേബര്‍ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ച പ്രമേയം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ചേര്‍ക്കും

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ സമൂലമാറ്റത്തിനൊരുങ്ങുകയാണ് ലേബര്‍ പാര്‍ട്ടി. അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി. ബ്രൈറ്റനില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രമേയം, ജെറമി കോര്‍ബിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി പൊതുമേഖലയിലേക്കു കൊണ്ടുവന്ന് വിദ്യാഭ്യാസം പൂര്‍ണമായും സര്‍ക്കാരിന് കീഴിലാക്കുകയാണ് ലേബര്‍ പാര്‍ട്ടിയുടെ നയം. വിദ്യാഭ്യാസം പൊതുമേഖലയിലാക്കുന്നത് ലേബര്‍ പാര്‍ട്ടിയുടെ ദേശസാല്‍ക്കരണ പദ്ധതിക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാനമേഖലകളില്‍ സ്വകാര്യമേഖലയുടെ ഇടപെടല്‍ പരമാവധി കുറയ്ക്കുകയെന്നതാണ് പാര്‍ട്ടി നയം.

പാര്‍ട്ടി കോണ്‍ഫറന്‍സ് അംഗീകരിച്ചെങ്കിലും വിദ്യാഭ്യാസ മേഖലയില്‍നിന്ന് സ്വകാര്യമേഖലയെ പൂര്‍ണമായും നിരാകരിക്കുന്ന തീരുമാനത്തോട് ജെറമി കോര്‍ബിന്‍ തന്റെ അഭിപ്രായം വ്യ്ക്തമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, നയപരമായ തീരുമാനങ്ങളില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പാര്‍ട്ടി കോണ്‍ഫറന്‍സിന്റെ തീരുമാനം കോര്‍ബിനും അംഗീകരിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

ലേബര്‍ എഗയ്ന്‍സ്റ്റ് പ്രൈവറ്റ് സ്‌കൂള്‍സ് എന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് ഈ നയം പാര്‍ട്ടി സ്വീകരിച്ചത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡൊണല്‍ ഉള്‍്‌പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് നയം കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാല്‍, ഡെയിം അബ്ബോട്ടിനെയും ഷാമി ചക്രവര്‍ത്തിയെയും പോലുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നതെന്ന ആരോപണം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകള്‍ പൂര്‍ണമായി ഇല്ലാതാക്കണമെങ്കില്‍, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കി സ്വകാര്യമേഖലയിലേതുപോലുള്ള സൗകര്യങ്ങള്‍ കൊണ്ടുവരണമെന്ന് ഒരു ഷാഡോ മിനിസ്റ്റര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് കൂടുതല്‍ ബാധ്യത വരുമെന്നതിനാല്‍, അത് നികുതി വര്‍ധനയ്ക്കിടയാക്കും. ലേബര്‍ പാര്‍ട്ടി വന്നാല്‍ നികുതി കൂടുമെന്ന ആരോപണം ഇപ്പോള്‍ത്തന്നെയുണ്ട്.

രക്ഷിതാക്കള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് അയക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനാണ്. അതേ നിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സാധിച്ചെങ്കില്‍ മാത്രമേ കുട്ടികളെ മാറ്റിച്ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും താഴ്ന്ന നിലവാരത്തിലാക്കുകയല്ല, മറിച്ച് എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുകയാവണം ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category