1 GBP = 91.20 INR                       

BREAKING NEWS

ഇന്ത്യക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്ത് ബ്രിട്ടനിലെ മുസ്ലീം വനിതാ നേതാവ്; പിന്തുണയോടെ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി; ചാന്‍സലര്‍ സാജിദിന്റെയും ചാള്‍സ് രാജകുമാരന്റെയും സുഹൃത്തായ നേതാ വിനെതിരേ പ്രതിഷേധിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും; കാശ്മീര്‍ റാലികളും സമരങ്ങളുമായി ഇന്ത്യാവിരുദ്ധ വികാരം കത്തിജ്വലിച്ച് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ന്ത്യക്കെതിരേ ജിഹാദ് പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് മുസ്ലീം വനിതാ നേതാവിനെതിരേ പോലീസ് അന്വേഷണം തുടങ്ങി. ഒരിക്കല്‍ ബ്രിട്ടീഷ് മുസ്ലീം ഫോര്‍ ദ ഇയറിനുവരെ നാമനിര്‍ദേശം ചെയ്യപ്പെട്ട 38-കാരിയായ സുമൈറ ഫറൂഖാണ് ബര്‍മിങ്ങാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശംനടത്തിയത്. ജിഹാദ് മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകവഴിയെന്നായിരുന്നു അവരുടെ പരാമര്‍ശം.

ചാന്‍സലര്‍ സാജിദ് ജാവിദുമായും ചാള്‍സ് രാജകുമാരനുമായൊക്കെ സൗഹൃദമുള്ള സുമൈറ, ബ്രിട്ടനിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്. വ്യവസായിയെന്ന നിലയിലും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും പ്രശസ്തയാണവര്‍. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബര്‍മിങ്ങാമില്‍ നടന്ന റാലിയിലാണ് സുമൈറ വിവാദ പരാമര്‍ശം നടത്തിയത്.

താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറയുടെ വാദം. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. 'ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ'യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നും സുമൈറ പറയുന്നു.

എന്നാല്‍, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്. ബര്‍മ്മിങ്ങാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. 'കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക. മുസ്ലീം സമൂഹത്തോട് ഒരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ജിഹാദ്. പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല. ജിഹാദ് മാത്രമേ പ്രതിവിധിയുള്ളൂ'-ഇതായിരുന്നു സുമൈറയുടെ വാക്കുകള്‍. വീഡിയോ പരിശോധിച്ച പോലീസ് ബര്‍മ്മിങ്ങാമിലെ വീട്ടിലെത്തി സുമൈറയുടെ മൊഴി രേഖപ്പെടുത്തി.

മുസ്ലീം ചാനലായ നൂര്‍ ടിവിയുടെ ചീഫ് എക്‌സിക്യുട്ടീവാണ് സുമൈറ. 2017-ലെ ബ്രിട്ടീഷ് മുസ്ലീം അവാര്‍ഡുകളില്‍ ബിസിനസ് വുമണ്‍ വിഭാഗത്തില്‍ അന്തിമപട്ടികയിലെത്തുകയും ചെയ്തിരുന്നു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സാമൂഹികമാധ്യമങ്ങളിലും മറ്റും ശക്തമായ വാദഗതികള്‍ ഉന്നയിക്കുന്നയാള്‍ കൂടിയാണ് സുമൈറ.

ജിഹാദ് എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളതെന്ന് സുമൈറ പറഞ്ഞു. യുകെയിലെ സര്‍ക്കാരില്‍നിന്ന് നിങ്ങളൊരു പ്രശ്‌നം നേരിടുകയാണെങ്കില്‍ ആ കഷ്ടപ്പാടിന് ജിഹാദ് എന്നുപറയാനാകും. ഞാന്‍ പറഞ്ഞ വാക്കിന്റെ അര്‍ഥം അതിന്റെ യഥാര്‍ഥരീതിയില്‍ മനസ്സിലാക്കാന്‍ മുസ്ലീങ്ങള്‍ക്കാകും. ആളുകളെ പോരടിക്കാന്‍ പ്രചോദിപ്പിക്കുന്നയാളല്ല താനെന്നും സുമൈറ പറഞ്ഞു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യവിരുദ്ധ വികാരം ബ്രിട്ടനില്‍ വലിയതോതിലാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടനില്‍ നടന്ന അത്തരത്തിലൊരു പ്രതിഷേധം അക്രമാസക്തമാവുകയും ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category