1 GBP = 91.20 INR                       

BREAKING NEWS

ബ്രക്‌സിറ്റിന്റെ പേരില്‍ വെള്ളക്കാരും കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കാരും കൈവിട്ടു; ലേബര്‍ പാര്‍ട്ടിയെക്കാള്‍ 15 പോയിന്റ് ലീഡ് നേടി ഒപ്പീനിയന്‍ പോളില്‍ ടോറികള്‍; ഏതുനിമിഷവും ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്നിലേക്കുമാറാം

Britishmalayali
kz´wteJI³

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കര്‍ക്കശ്ശമായ ബ്രക്‌സിറ്റ് നിലപാട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി കുതിച്ചുകയറാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ 15 പോയന്റിന്റെ ലീഡാണ് ടോറികള്‍ക്കുള്ളത്. ബ്രക്‌സിറ്റ് വിഷയത്തിലെ അയഞ്ഞ നിലപാട് വെള്ളക്കാര്‍ക്കിടയിലും കാശ്മീര്‍ വിഷയത്തിലെ ഇന്ത്യാവിരുദ്ധ നിലപാട് ഇന്ത്യക്കാര്‍ക്കിടയിലും ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയിടിച്ചതായാണ് സര്‍വേ നല്‍കുന്ന സൂചന.

യുകെയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍്ട്ടിയാണെന്ന് സര്‍വേ അടിവരയിടുന്നു. മുന്‍സര്‍വേയെക്കാള്‍ മൂന്നുപോയന്റ് കുറഞ്ഞ ലേബര്‍ പാര്‍ട്ടി, ഏതുനിമിഷവും ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് പോകാനുള്ള സാധ്യതയും സര്‍വേ നല്‍കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിലൂടെ ബ്രിട്ടനില്‍ അധികാരം തിരിച്ചുപിടിക്കാമെന്ന ലേബറിന്റെ പ്രതീക്ഷയ്ക്ക് ശക്തമായ തിരിച്ചടിയാണിത്.

ബ്രക്‌സിറ്റിന്മേലുള്ള നിലപാടാണ് ജെറമി കോര്‍ബിന്റെ നില പരുങ്ങലിലാക്കിയതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും കോര്‍ബിന്റെ ബ്രക്‌സിറ്റ് നിലപാടിനോട് യോജിക്കുന്നില്ല. ബ്രൈറ്റനില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നേതൃസ്ഥാനത്തേക്ക് പരമാവധി പിന്തുണയാര്‍ജിക്കാന്‍ കോര്‍ബിന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് ടോം വാട്‌സണെ പുറത്താക്കാനുള്ള കോര്‍ബിന്‍ പക്ഷത്തിന്റെ നീക്കം പരാജയപ്പെട്ടതും കോര്‍ബിന് തിരിച്ചടിയായി.

ഒബ്‌സര്‍വര്‍ പുറത്തുവിട്ട ഒപ്പീനിയം സര്‍വേ പ്രകാരം, ടോറികള്‍ക്ക് 37 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മൂന്ന് പോയന്റുകള്‍ നഷ്ടമായ ലേബര്‍ പാര്‍ട്ടി 22 ശതമാനം പിന്തുണയിലേക്ക് ചുരുങ്ങി. 2017-ല്‍ തെരേസ മേ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലയളവിലും ഇതേനിലയിലായിരുന്നു പാര്‍ട്ടികളുടെ ജനപിന്തുണ. ഒരു പോയന്റ് മെച്ചപ്പെടുത്തിയ ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് 17 ശതമാനംപേരുടെ പിന്തുണയുണ്ട്. നിഗല്‍ ഫരാജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് 12 ശതമാനം പേരുടെ പിന്തുണയാണുള്ളത്.

ബ്രക്‌സിറ്റ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ കോര്‍ബിന്റെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും വ്യക്തമാക്കി. 63 ശതമാനം പേരാണ് ബ്രക്‌സിറ്റ് വിഷയത്തില്‍ കോര്‍ബിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. ലിബറല്‍ ഡമോക്രാറ്റിക് നേതാവ് ജോ സ്വിന്‍സണിന്റെ ബ്രക്‌സിറ്റ് നിലപാടിനോട് 43 ശതമാനം പോര്‍ വിയോജിച്ചപ്പോള്‍, 59 ശതമാനം പേര്‍ ബോറിസ് ജോണ്‍സണിന്റെ ബ്രക്‌സിറ്റ് നിലപാടിനോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category