1 GBP = 91.20 INR                       

BREAKING NEWS

ഒന്നാം ക്ലാസിലെ കുട്ടികളെ ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കാന്‍ പഠിപ്പിക്കുന്ന സെക്‌സ് എജ്യുക്കേഷന്‍; വാര്‍വിക്ഷയറില്‍ തുടങ്ങിയ ഓള്‍ എബൗട്ട് മി ലെസ്സണ്‍ യുകെയിലെമ്പാടും നടപ്പിലാക്കും; പ്രതിഷേധത്തോടെ മാതാപിതാക്കള്‍

Britishmalayali
kz´wteJI³

റുവയസ്സുള്ള ഒന്നാം ക്ലാസ്സുകാരായ കുട്ടികളെ സ്വന്തം ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കേണ്ടതും ഉത്തേജിപ്പിക്കേണ്ടതുമെങ്ങനെയെന്ന് പഠിപ്പിക്കുന്ന ഓള്‍ എബൗട്ട് മീ പാഠ്യപദ്ധതി ബ്രിട്ടനിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. വാര്‍വിക്ഷയറില്‍ തുടങ്ങിയ ഓള്‍ എബൗട്ട് മീ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിനെതിരേ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ട ആവശ്യമില്ലെന്ന് അവര്‍ പറയുന്നു. ഈ പാഠഭാഗം പഠിപ്പിച്ച സ്‌കൂളുകളില്‍നിന്ന് ചില രക്ഷിതാക്കള്‍ മക്കളെ മാറ്റിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

വര്‍വിക്ഷയര്‍ കൗണ്ടി കൗണ്‍സിലിലെ 241 പ്രൈമറി സ്‌കൂളുകളിലാണ് ഓള്‍ എബൗട്ട് മീ പഠിപ്പിക്കുന്നത്. റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്റെ ഭാഗമായി മറ്റ് കൗണ്ടി കൗണ്‍സിലുകളോടും അടുത്തവര്‍ഷം മുതല്‍ ഓള്‍ എബൗട്ട് മീ പഠിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിര്‍ദേശം വീണ്ടുവിചാരമില്ലാത്തതാണെന്ന് മതസംഘടനകളും രക്ഷിതാക്കളുടെ ഗ്രൂപ്പുകളും ആരോപിക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ലൈംഗികവിഷയങ്ങളടങ്ങിയ പാഠഭാഗങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു.

റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്‍ നടപ്പിലാക്കുന്നതിനായി പാര്‍ലമെന്റില്‍ വാദിച്ച എംപിമാര്‍പോലും ഓള്‍ എബൗട്ട് മീക്ക് എതിരാണ്. ആറുവയസ്സുള്ള കുട്ടികളെ ലൈംഗികകാര്യങ്ങള്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ടോറി എംപി ഡേവിഡ് ഡേവിസ് പറഞ്ഞു. വളരെച്ചെറിയ കുട്ടികളെ അവര്‍ക്കൊരുതരത്തിലും മനസ്സിലാകാത്ത ലൈംഗികകാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറും ഏഴും വയസ്സുള്ള കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ചും എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശരീരത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്ന പാഠ്യപദ്ധതിയാണ് ഓള്‍ എബൗട്ട് മീ. ലൈംഗികാവയവങ്ങളെ എങ്ങനെ സ്പര്‍ശിക്കണമെന്നും സ്വയം ഉത്തേജിപ്പിക്കേണ്ടതെങ്ങനെയെന്നുമാണ് ഇതില്‍ വിശദീകരിക്കുന്നത്. അവയവങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന നല്ല അനുഭവത്തെക്കുറിച്ചും അങ്ങനെ ചെയ്യുന്നത് തെറ്റല്ലെന്നും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കണമെന്ന് ഇതില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഇത്തരം സ്പര്‍ശനങ്ങളും ഉത്തേജനവും നടത്തേണ്ടത് പൊതുസ്ഥലത്തല്ലെന്നും അവരെ പഠിപ്പിക്കുന്നു. തനിച്ചിരിക്കുമ്പോഴോ കുളിക്കുമ്പോഴോ കിടക്കയിലോ ആയിക്കുമ്പോള്‍ മാത്രമേ അത്് പാടുള്ളൂ.

റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്റെ ഭാഗമായി അടുത്ത സെപ്റ്റംബര്‍ മുതല്‍ എല്ലാ പ്രൈമറി സ്‌കൂളുകളിലും റിലേഷന്‍ഷിപ്പ് എജ്യുക്കേഷന്‍ നിര്‍ബന്ധമാണ്. ഓള്‍ എബൗട്ട് മീ അതിന്റെ ഭാഗമാക്കാനാണ് നീക്കം. കുടുംബം, സൗഹൃദം, ഒാണ്‍ലൈന്‍ ബന്ധങ്ങള്‍, സ്വകാര്യത, സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് റിലേഷന്‍ഷിപ്പ് എജ്യുക്കേഷനിലുള്ളത്. സെക്‌സ് എജ്യുക്കേഷന്‍ പ്രൈമറി സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. രാജ്യവ്യാപകമായി ഈ പാഠ്യപദ്ധതി വരുന്നതിന് മുന്നെയാണ് വര്‍വിക്ഷയറില്‍ പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ഇത് നടപ്പിലാക്കിയത്.

നിലവില്‍ ഈ പാഠഭാഗങ്ങള്‍ പഠിക്കുന്നതില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമുണ്ട്. എന്നാല്‍, റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്‍ നിര്‍ബന്ധമാക്കുന്നതോടെ, അടുത്ത സെപ്റ്റംബറിനുശേഷം രക്ഷിതാക്കള്‍ക്ക് അതിനുള്ള അധികാരമുണ്ടായിരിക്കില്ല. സെക്‌സ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റായ ജോണി ഹണ്ടിന്റെ നേതൃത്വത്തിലാണ് ഓള്‍ എബൗട്ട് മീ പദ്ധതി വര്‍വിക്ഷയറില്‍ നടപ്പിലാക്കിയത്. രക്ഷിതാക്കള്‍ ഇതേക്കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ അദ്ദേഹം പരിഹരിക്കാനും ശ്രമിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category