1 GBP = 92.00 INR                       

BREAKING NEWS

കപില്‍ ദേവിന്റെ കഥ പറയുന്ന '83'യില്‍ സുനില്‍ ഗവാസ്‌കറുടെ ഭാര്യയായി വേഷമിടുന്ന പാര്‍വതി നായര്‍ക്ക് ലണ്ടന്‍ ഷൂട്ടിങ്ങിനിടയില്‍ തകര്‍പ്പന്‍ മെയ്ക്ക് ഓവര്‍; സീക്രട്ട് ഗാര്‍ഡനില്‍ ഫെയറി ടെയ്ല്‍ വേഷത്തില്‍ കിടിലന്‍ ലുക്ക്; 53 കാരിയായ അമ്മയ്ക്ക് യുവതിയുടെ ഭാവം നല്‍കിയ ദിവ്യ കൃഷ്ണന് സ്വപ്ന സാഫല്യം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ആരും കൊതിക്കുന്ന ഒരു വേഷമിടുകയാണ് മലയാളിയുടെ പ്രിയ നടി പാര്‍വതി നായര്‍. അതും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ കഥപറയുന്ന' 83 എന്ന ബോളിവുഡ് പടത്തില്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ നടന്നപ്പോള്‍ പാര്‍വതിയും എത്തിയിരുന്നു. ചിത്രത്തില്‍ സുനില്‍ ഗവാസ്‌കറുടെ ഭാര്യയുടെ വേഷമാണ് പാര്‍വതിക്ക്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം നീരാളിയില്‍ ശ്രദ്ധേയ വേഷം ചെയ്ത പാര്‍വതി 83 ലെ റോളിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

മാത്രമല്ല രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും മുഖ്യ കഥാപാത്രങ്ങള്‍ ആകുന്ന സിനിമയില്‍ മോശമല്ലാത്ത വേഷം കിട്ടിയതും പാര്‍വതിയെ ആവേശം കൊള്ളിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലണ്ടനില്‍ ഏറെ ആഹ്ലാദവതിയായ പാര്‍വതി ഇടയ്ക്കു ലഭിച്ച ഇടവേളയില്‍ കിടിലന്‍ മെയ്ക്ക് ഓവര്‍ നടത്തിയതാണ് പുതിയ വിശേഷം, അതും ലണ്ടന്‍ മലയാളിയായ ദിവ്യ കൃഷ്ണന്റെ മെയ്ക്കപ്പില്‍ കിടിലന്‍ ലൂക്കിലാണ് പാര്‍വതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ലണ്ടന്‍ ഷൂട്ടിംഗ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ് പാര്‍വതിയും സംഘവും. ഇതിനിടയില്‍ ലഭിച്ച ഇടവേളയിലാണ് ലണ്ടന്‍ മലയാളിയായ ദിവ്യ കൃഷ്ണന്റെ അഭ്യര്‍ത്ഥനയില്‍ പാര്‍വതി സങ്കല്‍പ കഥയിലെ സുന്ദരിയായി വേഷമിടാന്‍ സീക്രറ്റ് ഗാര്‍ഡനില്‍ എത്തിയത്. ലണ്ടനില്‍ ലൊക്കേഷനില്‍ നിന്നും ഇത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് സത്യത്തില്‍ പാര്‍വതി പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഏറെ ആഹ്ലാദത്തിലാണ് നടി. തന്റെ ഭാവമേ മാറിപ്പോയതായാണ് പാര്‍വതി പറയുന്നത്, അത്രയ്ക്ക് സന്തോഷമാണ് ഇവര്‍ പങ്കിടുന്നത്. ദിവ്യ കൃഷ്ണനോടൊപ്പം വിഡിയോഗ്രാഫര്‍ ലിതിന്‍ കൃഷ്ണന്‍ കൂടി ചേര്‍ന്നപ്പോളാണ് പാര്‍വതിയുടെ ഫോട്ടോ ഷൂട്ട് ഏറെ മനോഹരമായിരിക്കുന്നത്.

ലണ്ടനില്‍ ചിലവിട്ട നിമിഷങ്ങളില്‍ താന്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് പെണ്‍കുട്ടിയെ പോലെയാണെന്ന് പലവട്ടം പാര്‍വതി പറഞ്ഞതായി ദിവ്യ ഓര്‍മ്മിക്കുന്നു. എങ്കില്‍ പിന്നെ ഇതിനൊപ്പം നില്‍ക്കുന്ന ഒരാശയം ആകട്ടെ എന്നുകരുതി. അതില്‍ തന്നെ വെറും സിംപിള്‍ ആയ മേയ്ക്കപ് ആണ് ഉപയോഗിച്ചതെന്നും ദിവ്യ പറയുന്നു. ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ തങ്ങള്‍ ഉദ്ദേശിച്ച അതെ റിസള്‍ട്ട് ലഭിച്ചതായി ദിവ്യ പറയുന്നു. തൊഴില്‍ മേഖലയില്‍ ദിവ്യയും ലിതിനും എഞ്ചിനിയര്‍മാരാണെങ്കിലും ഫാഷനോടും മേയ്ക്കപ് രംഗത്തോടും ഉള്ള അഭിനിവേശം കാരണമാണ് ഈ രംഗത്ത് എത്തിയിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ദിവ്യ കൃഷ്ണന്‍.

കൃഷ് മെയ്ക്ക് ഓവര്‍ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ സ്ഥാപനവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ രംഗത്ത് സജീവമാണ് ദിവ്യ. സെലിബ്രിറ്റികളെ വച്ച് ഫാഷന്‍ ഷൂട്ടുകള്‍ അവസരം ലഭിക്കുമ്പോള്‍ മാത്രമാണ് ചെയ്യുന്നത്. അടുത്ത നാളില്‍ പ്രയാഗ മാര്‍ട്ടിനെ വച്ച് ചെയ്ത ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ രംഗത്തോട് സാവധാനം വിട പറഞ്ഞു ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ദിവ്യ ശ്രദ്ധിക്കുന്നത്. ഫാഷന്‍ രംഗത്ത് നില്‍ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കിട്ടുമെങ്കിലും ബിസിനസ് രംഗത്ത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാം എന്നതാണ് ആകര്‍ഷണീയ ഘടകം എന്നും ഈ യുവതി കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തിടെ 53 കാരിയായ അമ്മയെ മേക്കപ് ചെയ്യിച്ചു തീരെ ചെറുപ്പമാക്കിയത് മാധ്യമങ്ങളുടെ ഫാഷന്‍ പേജിലും മറ്റും വലിയ കൗതുകത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. മേക്കപ്പിലൂടെ ഒരാളെ എത്ര വിദഗ്ധമായി മാറ്റിയെടുക്കാം എന്ന പരീക്ഷണം കൂടിയാണ് ദിവ്യ ചെയ്യുന്നത്. ഈ രംഗത്ത് കാര്യമായ വെല്ലുവിളികള്‍ ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കുന്നു എന്നതും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ദിവ്യ പറയുന്നു. വളരെ ചെറുപ്പം മുതല്‍ ഫാഷനോട് തോന്നിയ താല്‍പ്പര്യമാണ് എഞ്ചിനിയര്‍ ആയി ജോലി ചെയ്യുമ്പോഴും ദിവ്യയെ ഫാഷന്റെയും മേക്കപ്പിന്റെയും ലോകത്തു എത്തിച്ചത്.

ഇപ്പോള്‍ വീക്കെന്റുകള്‍ ഫാഷന്‍ ഇവന്റുകള്‍ മുതല്‍ കല്യാണ വേദികള്‍ വരെ ദിവ്യയെ തേടി എത്തുന്നുണ്ട്. മേയ്ക്കപ് ചെയ്യാന്‍ പ്രത്യേകം കോഴ്സ് ചെയ്തതിലൂടെ ഈ രംഗത്തെ മുഴുവന്‍ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് ദിവ്യ ജോലി ചെയ്യുന്നത്. എന്തിനേറെ ലണ്ടനില്‍ പോലും വിവാഹ വേദിയില്‍ കരയുന്ന പെണ്‍കുട്ടികള്‍ ധാരാളം ആയതിനാല്‍ വാട്ടര്‍ പ്രൂഫ് എന്ന പേരില്‍ എത്തുന്ന മേയ്ക്കപ് സാധനങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എത്ര കരഞ്ഞാലും മേയ്ക്ക്പ് ഒരല്‍പം പോലും പൊടിയില്ല.

ഫാഷന്‍ ആവശ്യപ്പെടുന്നവര്‍ക്കു ഡിസൈനര്‍മാരെ വച്ച് അളവെടുത്തു പാകമായ ഡ്രെസ് അടക്കം നല്‍കുന്നത് കൃഷ് മേക്കോവറിന്റെ പ്രത്യേകതയാണ്. ചിത്രങ്ങള്‍ കള്ളം പറയില്ല എന്നത് മാത്രമാണ് മേയ്ക്കപ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുമ്പോള്‍ മനസ്സില്‍ കരുത്താറുള്ളത്. അതിനാല്‍ ഓരോ വക്തിക്കും അവര്‍ക്ക് ഇണങ്ങുന്ന മേയ്കപ്കള്‍ മാത്രമാണ് തന്‍ റെക്കമന്റു ചെയ്യരുളൂ എന്നും ദിവ്യ കൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മേക്കോവര്‍ സെക്ഷനുകളില്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നതിലും ദിവ്യ ശ്രദ്ധ നല്‍കുന്നുണ്ട്. ലണ്ടന്‍ ഫാഷന്‍ വീക് ഉള്‍പ്പെടെയുള്ള വേദികളില്‍ സ്ഥിരം സന്ദര്‍ശകയുമാണ്. മേയ്ക്കപ് വേദികളില്‍ ഒരു വര്‍ഷത്തെ പരിചയമേ ഉള്ളുവെങ്കിലും ഇതിനകം അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യമായ മിസ് മൊണാകൊ ലില്ലി ലഷെല്‍സിക് അടക്കമുള്ള പ്രതിഭകളെ അണിനിരത്താന്‍  കഴിഞ്ഞിട്ടുണ്ട്. സിംപിള്‍ മേക്കപ്പിലൂടെ ആരെയും സന്ദരികള്‍ ആക്കിമാറ്റാം എന്ന കുട്ടിക്കാലത്തെ ചിന്തയും അനുഭവവും കൂടിയാണ് ദിവ്യയെ ഈ രംഗത്ത് തിരക്കുള്ള ആര്‍ട്ടിസ്റ്റ് ആക്കി മാറ്റുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category