1 GBP = 91.20 INR                       

BREAKING NEWS

മേയര്‍ ആയിരുന്നപ്പോള്‍ ബോറിസ് ജോണ്‍സണ്‍ എപ്പോഴും സൈക്കിളില്‍ പോയിരുന്നത് ഈ സുന്ദരി കുട്ടിയെ കാണാന്‍; സര്‍ക്കാര്‍ ചെലവില്‍ കാമുകിയെ സഹായിച്ചു ലണ്ടന്‍ മേയര്‍: പ്രധാനമന്ത്രിയായപ്പോള്‍ മേയര്‍ക്കു വിനയായി മറ്റൊരു സുന്ദരി കൂടി

Britishmalayali
kz´wteJI³

2012ലെ ഇലക്ഷന്‍ കാമ്പയിനില്‍ വച്ചാണ് കാലിഫോര്‍ണിയന്‍ സുന്ദരിയായ ജെന്നിഫര്‍ അര്‍ക്യൂറിയെ ബോറിസ് ജോണ്‍സണ്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ആ കാലത്ത് സെക്കന്റ് ടേം ലണ്ടന്‍ മേയറായിരുന്നു ബോറിസ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ബോറിസിനു വേണ്ടി നടത്തിയ കാമ്പയിന്‍ ചിത്രങ്ങള്‍ ജെന്നിഫര്‍ അപ്ലോഡ് ചെയ്തിരുന്നു. ഡബിള്‍ ഡെക്കര്‍ ബസില്‍ നീല ടീഷര്‍ട്ട് ധരിച്ച് 'ബെറ്റര്‍ ഓഫ് വിത്ത് ബോറിസ്' എന്ന പ്ലക്കാര്‍ഡും പിടിച്ച് ബോറിസിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. 2012 മാര്‍ച്ചിലായിരുന്നു ഈ സംഭവം.

മെയ് മാസം ആയപ്പോഴേക്കും ഇരുവരും തമ്മില്‍ അടുത്ത് പരിചയപ്പെടുകയും പരിചയം സൗഹൃദമായി വളരുകയും ചെയ്തു. മെയ് മാസത്തില്‍ ജെന്നിഫര്‍ സംഘടിപ്പിച്ച ഒരു ടെക്‌നോളജി സമ്മിറ്റില്‍ ബോറിസ് മുഖ്യപ്രഭാഷണം നടത്തിയിരുന്നു. തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളില്‍ ജെന്നിഫര്‍ സംഘടിപ്പിച്ച പരിപാടികളില്‍ ബോറിസ് സൗജന്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ പരിപാടികളെല്ലാം ജെന്നിഫറിന്റെ ഇന്നോടെക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

വളര്‍ന്നു വരുന്ന ഈ വിദേശ ബിസിനസുകാരിക്ക് ബോറിസിന്റെ ഓഫീസില്‍ നിന്നും വലിയ സഹായങ്ങളും ലഭിച്ചിരുന്നു. 10,000 ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന രണ്ട് വിലയേറിയ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ ജെന്നിഫറിനു നല്‍കുക മാത്രമല്ല, നികുതിദായകരുടെ ധനസഹായമുള്ള മൂന്ന് വിദേശ യാത്രകളില്‍ ബോറിസിനൊപ്പം ചെല്ലാന്‍ ജെന്നിഫറിന് ക്ഷണം ലഭിക്കുകയും ചെയ്തിരുന്നു.

ഇതുകൂടാതെ, കള്‍ച്ചര്‍ മീഡിയാ ആന്റ് സ്‌പോര്‍ട്‌സില്‍ നിന്നും ജെന്നിഫറിന് 100,000 പൗണ്ടിന്റെ മറ്റൊരു ഗ്രാന്റും ലഭിച്ചിരുന്നു. ബോറിസ് ജെന്നിഫറിനു നല്‍കിയ ഈ വഴിവിട്ട സഹായങ്ങള്‍ വലിയൊരു രാഷ്ട്രീയ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം സണ്‍ഡേ ടൈംസ് എന്ന മാധ്യമത്തില്‍ പുറത്തു വന്നത് ജെന്നിഫറും ബോറിസും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. അമേരിക്കന്‍ മോഡലും ബിസിനസുകാരിയുമായ ജെന്നിഫര്‍, എങ്ങനെയാണ് ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രിയുമായി അടുത്ത സൗഹൃദമുണ്ടാക്കിയതെന്നു വ്യക്തമാക്കുന്നതായിരുന്നു ആ പ്രസിദ്ധീകരണം.

കാലിഫോര്‍ണിയക്കാരിയായ ജെന്നിഫര്‍ സിറ്റി ഹാളില്‍ നിന്നും 15 മിനുട്ട് യാത്ര ചെയ്താല്‍ എത്താവുന്ന ഒരു അപ്പാര്‍ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ലണ്ടന്‍ മേയറായി ചുമതല വഹിക്കുന്ന തിരക്കുള്ള സമയങ്ങളില്‍ പോലും മണിക്കൂറുകളോളം ബോറിസ് ഈ അപ്പാര്‍ട്‌മെന്റില്‍ സമയം ചെലവിട്ടിരുന്നുവെന്നും വാര്‍ത്തകളുണ്ട്. 2011ല്‍ ബിസിനസ് സ്റ്റുഡന്റ് ആയാണ് ജെന്നിഫര്‍ യുകെയില്‍ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category