1 GBP = 90.00 INR                       

BREAKING NEWS

വയസ് 40 കഴിഞ്ഞോ? എങ്കില്‍ വേഗം പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നോളൂ... 65-ാം വയസില്‍ റിട്ടയര്‍ ചെയ്യു മ്പോള്‍ 56100 പൗണ്ടിന്റെ പെന്‍ഷന്‍ നിക്ഷേപം ഒരുക്കാം

Britishmalayali
kz´wteJI³

രോഗ്യം കുറയുകയും പ്രായമേറുകയും ചെയ്യുമ്പോള്‍ ജോലി വിടാന്‍ ആരും നിര്‍ബന്ധിതരാകും. ഇത്തരം അവസരങ്ങളില്‍ പെന്‍ഷന്‍ ഭൂരിഭാഗം പേര്‍ക്കും ഏക അത്താണിയായിത്തീരാറുണ്ട്. ഇക്കാരണത്താല്‍ വയസ് 40 കഴിഞ്ഞുവെങ്കില്‍ എത്രയും പെട്ടെന്ന് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ മറക്കേണ്ട. ഇതിലൂടെ 65ാം വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 56100 പൗണ്ടിന്റെ പെന്‍ഷന്‍ നിക്ഷേപം ഒരുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും. യുകെ മലയാളികള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പെന്‍ഷന്‍ പാഠമാണിത്.

നിലവില്‍ ആഴ്ചയില്‍ 168.80 പൗണ്ട് ലഭിക്കുന്ന വിധത്തിലാണ് പുതിയ സ്റ്റേറ്റ് പെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം വര്‍ഷത്തില്‍ 8,777.60 പൗണ്ടാണ് ലഭിക്കുക. പുതിയ സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിലെത്തുമ്പോഴാണിത് ലഭിക്കുക. നിരവധി  പേര്‍ക്ക് ഇതിനൊപ്പം വര്‍ക്ക്പ്ലേസ് പെന്‍ഷന്‍ അല്ലെങ്കില്‍ പഴ്സണല്‍ പെന്‍ഷന്‍ എന്നിവ പോലുള്ള പ്രൈവറ്റ് പെന്‍ഷനും ലഭിക്കാറുണ്ട്. എന്നാല്‍ സുഖരകമായ റിട്ടയര്‍മെന്റിനായി മാതൃകാപരമായി എത്തരത്തില്‍ പണം സമ്പാദിക്കാമെന്നതിനെക്കുറിച്ച്  5.1 മില്യണ്‍പേര്‍ക്ക് അഥവാ 37 ശതമാനം പേര്‍ക്കും അറിയില്ലെന്നാണ് അവിവ നടത്തിയ പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.

45 വയസിനും അതിന് മേലും പ്രായമുള്ള യുകെയിലെ 1036 തൊഴിലുടമകള്‍, 2020 തൊഴിലാളികള്‍ തുടങ്ങിയവരില്‍  നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സംബന്ധിച്ചൊരു പഠനം നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ സപ്പോട്ട് വഴി ഗവണ്‍മെന്റില്‍ നിന്നും എങ്ങനെയാണ് ആനുകൂല്യം കൈപ്പറ്റേണ്ടതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്താല്‍ അഞ്ചില്‍ രണ്ട് പേരും പ്രതികരിച്ചിരിക്കുന്നത്. സ്റ്റേറ്റ് പെന്‍ഷന് അര്‍ഹമാകുന്ന വയസ് എത്രയാണെന്ന് അറിയില്ലെന്നാണ് 26 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് ലഭ്യമാക്കിയിരിക്കുന്ന ടൂള്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും തങ്ങളുടെ പെന്‍ഷനെ സംബന്ധിച്ച് ഓണ്‍ലൈനില്‍ ചെക്ക് ചെയ്യാന്‍ സാധിക്കുമെന്നറിയുക. റിട്ടയര്‍മെന്റിനായി എത്തരത്തില്‍ ഒരുങ്ങാമെന്ന് നിരവധി പേര്‍ക്കറിയില്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

45ല്‍ തുടങ്ങിയാല്‍
ഒരാള്‍ തന്റെ പെന്‍ഷനിലേക്ക് കോണ്‍ട്രിബ്യൂഷന്‍ നല്‍കാന്‍ 45ാം വയസില്‍ ആരംഭിക്കുന്നുവെങ്കില്‍ 65ാം പിറന്നാളാകുമ്പോഴേക്കും അവരുടെ പെന്‍ഷന്‍ സേവിംഗ്സ് 56,100 ആകുമെന്നാണ് അവിവ കണക്ക് കൂട്ടിയിരിക്കുന്നത്. അവരുടെ എംപ്ലോയര്‍ വാര്‍ഷി പെന്‍ഷനിബിള്‍ ഏണിംഗ്സിന്റെ മുന്ന് ശതമാനം കോണ്‍ട്രിബ്യൂഷനുകള്‍ നല്‍കിയാല്‍ ഇത് കോണ്‍ട്രിബ്യൂഷനിലേക്ക് 13,200 പൗണ്ട് കൂടിയെത്തും. അവര്‍ അഞ്ച് ശതമാനം കോണ്‍ട്രിബ്യൂഷന്‍ നല്‍കിയാല്‍ ഈ സംഖ്യ 21,840 പൗണ്ടാകും.

50ല്‍ തുടങ്ങിയാല്‍
50ാം വയസില്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ തുടങ്ങിയാല്‍ എംപ്ലോയര്‍ അഞ്ച് ശതമാനവും എപ്ലോയീ കോണ്‍ട്രിബ്യൂഷന്‍ മൂന്ന് ശതമാനവുമാണെങ്കില്‍ അവര്‍ക്ക് 65 വയസാകുമ്പോള്‍ പെന്‍ഷന്‍ സേവിംഗ്സ് 39,600 പൗണ്ടാകുമെന്നാണ് അവിവ പറയുന്നത്.

55ല്‍ തുടങ്ങിയാല്‍
55ാം വയസില്‍ വര്‍ക്ക് പ്ലേസ് പെന്‍ഷന്‍ പോട്ട് അഞ്ച് ശതമാനം തോതില്‍ സേവ് ചെയ്യാന്‍ തുടങ്ങിയാല്‍ 65 വയസാകുമ്പോഴേക്കും 10,920 പൗണ് മാത്രമേ സേവ് ചെയ്യാനാവുകയുളളുവെന്നാണ് അവിവ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ എംപ്ലോയറുടെ 6,600 പൗണ്ട് പെന്‍ഷന്‍ സംഭാവന കൂടി ചേരുകയാണെങ്കില്‍ സേവിംഗ്സ് വര്‍ധിപ്പിക്കുകയും 65 ആകുമ്പോഴേക്കും ഇത് 25,500 പൗണ്ടായിത്തീരുകയും ചെയ്യും.

60ല്‍ തുടങ്ങിയാല്‍
പെന്‍ഷന്‍ ആകാന്‍ വെറും അഞ്ച് വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പെന്‍ഷന് കോണ്‍ട്രിബ്യൂഷന്‍ തുടങ്ങുന്നതെങ്കില്‍  പെന്‍ഷന്‍ സേവിംഗ്സ് പ്രൊജക്ടഡ് വാല്യൂ വെറും 13,600 പൗണ്ട് മാത്രമേയുണ്ടാവുകയുള്ളൂ. ഇതില്‍ തൊഴിലാളി പെന്‍ഷന് കോണ്‍ട്രിബ്യൂഷനിലേക്ക് സേവ് ചെയ്യുന്നത് 5,460 പൗണ്ടും തൊഴിലുടമ സേവ് ചെയ്യുന്നത് 3300 പൗണ്ടുമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category