1 GBP = 89.20 INR                       

BREAKING NEWS

കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോകുംവഴി; കാമുകിയേയും കൂട്ടി വീട്ടിലേക്ക് എത്തിയത് രണ്ട് ദിവസം മുന്‍പ്; സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറങ്ങിയത് രാവിലെ

Britishmalayali
kz´wteJI³

ചെറുതോണി: വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ ആശുപത്രിയില്‍. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോകുംവഴിയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലോറേഞ്ചില്‍ താമസിക്കുന്ന ലോ കോളേജ് വിദ്യാര്‍ത്ഥി കാമുകിയെയും കൂട്ടി ശനിയാഴ്ച രാത്രിയിലാണ് വാഴത്തോപ്പിലെ അമ്മയുടെ കുടുംബവീട്ടിലെത്തിയത്. ഈ സമയത്ത് വിദ്യാര്‍ത്ഥിയുടെ അമ്മയും കുടുംബവീട്ടിലുണ്ടായിരുന്നു.

ഇവര്‍ ഇവിടെ എത്തിയതിന് പിന്നാലെ കരിമണ്ണൂര്‍ പൊലീസ് യുവാവിന്റെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് ഇരുവരെയും അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച യുവാവ് അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ടാക്സിയില്‍ കരിമണ്ണൂരിലേക്ക് പോകുംവഴി ഇരുവരും അവശരായി. കാര്യം അന്വേഷിച്ചപ്പോള്‍ വിഷം കഴിച്ചുവെന്ന് പറഞ്ഞു. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category