1 GBP = 92.70 INR                       

BREAKING NEWS

ഭാരത് മേം സബ് അച്ഛാ ഹേ.. എന്നു ഹിന്ദിയില്‍ പറഞ്ഞ മോദി 'എല്ലാം സൗഖ്യം' എന്നു മലയാളത്തിലും പറഞ്ഞതോടെ ആവേശത്തിലായി യുഎസ് മലയാളികള്‍; 'അടുത്ത തവണയും ട്രംപ്' എന്ന വാചകം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റുമായുള്ള ആത്മബന്ധവും വ്യക്തമാക്കി; മോദിയുടെ കീഴിയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് ട്രംപും; അദ്ദേഹത്തെ കുടുംബ സമേതം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടി; 'ഹൗഡി മോദി' സംഗമ വേദിയില്‍ തെളിഞ്ഞത് ട്രംപ് - മോദി സൗഹൃദത്തിന്റെ പുതിയ എപ്പിസോഡ്

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: അമേരിക്കന്‍ നഗരമായ ഹൂസ്റ്റണെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിക്കുന്നതായിരുന്നു ലോകത്തെ ഏറ്റവും കരുത്തരായ രണ്ട് ജനാധിപത്യ രാജ്യത്തെ തലവന്മാര്‍ ഒരുമിക്കുന്ന 'ഹൗഡി മോദി' പരിപാടി. ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതായിരുന്നു പതിനായിരങ്ങള്‍ ആവേശത്തോടെ ഇരുവര്‍ക്കും ജയ് വിളിച്ച ചടങ്ങ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തേടുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഹൗദി മോദി പരിപാടിക്ക് ഉണ്ടായിരുന്നു. എന്‍ആര്‍ജി സ്റ്റേഡിയത്തെ വാക്കുകള്‍ കൊണ്ട് ത്രസിപ്പിക്കുകയായിരുന്നു ഇരു നേതാക്കളും.

ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയ ഏട്
സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യയുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. 'അടുത്ത തവണയും ട്രംപ്' എന്ന വാചകം മോദി ആവര്‍ത്തിച്ചു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിനെ ഇപ്പോള്‍ താങ്കളെ പരിചയപ്പെടുത്തുന്നു. നരേന്ദ്ര മോദിയുടെ നല്ല വാക്കുകള്‍ക്ക് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു.

മോദിയുടെ കീഴിയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും ട്രംപ് വ്യക്തമാക്കി. അതിര്‍ത്തികാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റണ്‍ വേദിയില്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും യുഎസ് പ്രസിഡന്റ് പ്രകടിപ്പിച്ചു. ഹൗഡി മോദി എന്നു ചോദിച്ചാല്‍ ഇന്ത്യയില്‍ എല്ലാം ഗംഭീരമെന്ന പറയുമെന്നു മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ മോദി സദസ്സിനോട് പറഞ്ഞു. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുത്തു.

മലയാളം പറഞ്ഞ് മോദി, ആവേശത്തോടെ യുഎസ് മലയാളികള്‍
ഹൗഡി മോദി ചടങ്ങില്‍ മലയാളമുള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത് ചടങ്ങിനെത്തിയ മലയാളികളെയും ആവേശത്തിലാക്കി. 'ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാല്‍ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയില്‍ എല്ലാം നന്നായി പോകുന്നു).' പിന്നീട് മോദി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഇതേ ആശയം ആവര്‍ത്തിച്ചു. തുടര്‍ന്നായിരുന്നു 'എല്ലാം സൗഖ്യം' എന്നു മലയാളത്തില്‍ അദ്ദേഹം പറഞ്ഞത്.
മോദിയുടെ പ്രസംഗത്തില്‍നിന്ന്: ഇവിടെ ലഭിച്ച വരവേല്‍പ് സങ്കല്‍പിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. യുഎസ് സെനറ്റര്‍മാര്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിര്‍ദ്ദേശമനുസരിച്ചു കാര്യങ്ങള്‍ ചെയ്യുന്ന ഒരു സാധാരണക്കാരന്‍ മാത്രം.

വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകള്‍ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ അതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ സവിശേഷത.
പാസ്പോര്‍ട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോള്‍ 1 ആഴ്ചയ്ക്കുള്ളില്‍ കിട്ടും. ഇവീസ സേവനം, കമ്പനികള്‍ക്ക് റജിസ്ട്രേഷന്‍ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളില്‍ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാള്‍ മുന്‍പ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തില്‍നിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോള്‍ തുല്യ അധികാരം എല്ലാവര്‍ക്കും. ഭീകരതയെ ഊട്ടിവളര്‍ത്തുന്നവരെ ലോകം മുഴുവന്‍ അറിയും. ഭീകരതയ്ക്ക് എതിരെ നിര്‍ണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തില്‍ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ 'ടഫ് നെഗോഷ്യേറ്റര്‍' എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, 'ആര്‍ട് ഓഫ് ദ് ഡീലില്‍' വളരെ മിടുക്കനാണ്. ഞാന്‍ അദ്ദേഹത്തില്‍നിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.

എന്‍ആര്‍ജി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യന്‍ ജനസമുദ്രം
ഹൂസ്റ്റണില്‍ ഒരു മിനി ഇന്ത്യ പിറക്കുന്ന അവസരമായിരുന്നു ഇന്നലെ എന്നു പറയേണ്ടി വരും. മണിക്കൂറുകള്‍ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികള്‍ വിശിഷ്ടാതിഥികള്‍ക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതു മുതല്‍ തന്നെ ഇന്ത്യന്‍ സമൂഹം ആഘോഷത്തിലായിരുന്നു. ഒടുവില്‍ നേതാക്കള്‍ സംഗമിച്ചതോട ആവേശം അലതല്ലി.

മോദി വിമാനമിറങ്ങിയതുതന്നെ 'ഹൗഡി ഹൂസ്റ്റണ്‍' (ഹലോ ഹൂസ്റ്റണ്‍) എന്ന ട്വിറ്റര്‍ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ 'ഹൗഡി മോദി'യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കന്‍ ശൈലിയിലുള്ള 'ഹലോ'യാണ് 'ഹൗഡി'. വാഷിങ്ടന്‍ ഡിസിയില്‍ നിന്നു വിമാനം കയറിയെന്നും 'ഹൂസ്റ്റണില്‍ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു'മെന്നും തല്‍സമയം ട്വിറ്റര്‍ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീര്‍ച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റര്‍, യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷവര്‍ധന്‍ ഷ്റിഗ്ല എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്. 90 മിനിറ്റ് സാംസ്‌കാരിക പരിപാടികളോടെയായിരുന്നു 'ഹൗഡി മോദി' തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മേയര്‍ സില്‍വസ്റ്റര്‍ ടേണറാണു സ്വാഗതം പറഞ്ഞത്. ഒന്‍പതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂര്‍ ട്രംപിന്റെ പ്രസംഗം. തുടര്‍ന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും 'മോദി മോദി' വിളികളുമായി എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ആവേശം അലതല്ലി.

മാര്‍പ്പാപ്പയ്ക്കു ശേഷം ഒരു വിദേശരാഷ്ട്ര നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പ്
അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയില്‍ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. 50000 ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേള്‍ക്കാനും എന്‍.ആര്‍.ജി. ഫുട്ബോള്‍ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യന്‍ഫോറതത്തില്‍ മോദിക്ക് ലഭിച്ചത്.

'ഒരേ സ്വപ്നം, തിളക്കമാര്‍ന്ന നാളെ' എന്ന സന്ദേശവുമായി നടത്തിയപരിപാടിയില്‍ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. 'വീണ്ടും മോദി' എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20-ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം.
10.45-ന് സദസ്യര്‍ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന 'വോവെന്‍' എന്ന കലാ-സാംസ്‌കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യ-യു.എസ്. പരമ്പരാഗത നാടോടി ഗാന-നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീല വീണു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category