1 GBP = 92.70 INR                       

BREAKING NEWS

മതസൗഹാര്‍ദ്ദവും സാഹോദര്യവും വിളിച്ചോതി അബുദാബിയില്‍ ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍; 2022 ല്‍ പൂര്‍ത്തിയാകുന്നത് മുസ്ലിം, ക്രൈസ്തവ, യഹൂദ ആരാധനാലയ സമുച്ചയത്തിന്റെ നിര്‍മ്മാണം; മാനവ സാഹോദര്യത്തിന്റെ പ്രതിബിംബമാവുന്ന ഈ നിര്‍മ്മിതി ഉയരുക അബുദാബിയിലെ സാദിയാത് ഐലന്‍ഡില്‍

Britishmalayali
kz´wteJI³

അബുദാബി: അബുദാബിയില്‍ ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന മുസ്ലിം, ക്രൈസ്തവ, യഹൂദ ആരാധനാലയ സമുച്ചയത്തിന്റെ നിര്‍മ്മാണം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ക്രൈസ്തവസഭയുടെ അധ്യക്ഷന്‍ പോപ് ഫ്രാന്‍സിസും മുതിര്‍ന്ന ഇസ്ലാം മത പണ്ഡിതനും മുസ്ലിം കൗണ്‍സില്‍ ഫോര്‍ എല്‍ഡേഴ്‌സ് ചെയര്‍മാനുമായ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പങ്കെടുത്ത ചടങ്ങിലാണ് വിശ്വസമാധാനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതി അവതരിപ്പിച്ചത്. ന്യൂയോര്‍ക്കിലും വത്തിക്കാനിലും ചേര്‍ന്ന ഉന്നതസമിതി യോഗമാണ് അബുദാബിയില്‍ ഉയരാനിരിക്കുന്ന ആരാധനാകേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കിയത്. മാനവ സാഹോദര്യത്തിന്റെ പ്രതിബിംബമാവുന്ന ഈ നിര്‍മ്മിതി ഉയരുക അബുദാബിയിലെ സാദിയാത് ഐലന്‍ഡിലായിരിക്കും. രാഷ്ട്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ജനങ്ങളെ ഒരുമിപ്പിക്കാനുള്ള വലിയ ദൗത്യത്തിന്റെ ഭാഗമാണിത്.

ഈ നിര്‍മ്മിതിയുടെ രൂപരേഖ ലോക പ്രശസ്ത ആര്‍ക്കിടെക്റ്റായ സര്‍ ഡേവിഡ് അദ്ജായ് ഒ.ബി.ഇ. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും വലിയ ആശയമാണ് ഈ നിര്‍മ്മിതി മുന്നോട്ടുവെക്കുകയെന്ന് ഡോ. അഹമ്മദ് അല്‍ ത്വയ്യിബിന്റെ ഉപദേഷ്ടാവും ഉന്നത സമിതി അംഗവുമായ ജഡ്ജ് മുഹമ്മദ് മഹ്മൂദ് അബ്ദെല്‍ സലാം ചടങ്ങില്‍ പറഞ്ഞു. മനോഹരമായ പൂന്തോട്ടങ്ങള്‍ക്കും നടപ്പാതകള്‍ക്കും വശങ്ങളിലായി തലയെടുപ്പോടെ നിലകൊള്ളുന്ന മൂന്ന് കേന്ദ്രങ്ങളാണ് അബുദാബിയില്‍ നിര്‍മ്മിക്കുക. എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഓരോ ആരാധനാലയം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥനകളെക്കുറിച്ച് മനസ്സിലാക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും. എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഇടവും സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്

പോപ് ഫ്രാന്‍സിസിന്റെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി വിശ്വസമാധാനം ലക്ഷ്യമിട്ട് രൂപംകൊണ്ട ഉന്നതസമിതിയുടെ യോഗം ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലാണ് നടന്നത്. സര്‍വമത ഐക്യത്തിനായുള്ള പോണ്ടിഫിഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ എലക്റ്റ് മിഗ്വേല്‍ ഏഞ്ചല്‍ അയൂസോ ഗുയ്ക്‌സോട്, വാഷിങ്ടണ്‍ ഹീബ്രു സഭ മേധാവി റാബി എം.ബ്രോസ് ലസ്റ്റിങ്, പോപ്പിന്റെ സെക്രട്ടറി മോണ്‍സിഗ്‌നോര്‍ യോനിസ് ലഹ്‌സി ഗൈദ്, അല്‍ അഹ്‌സര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രഫസര്‍ മുഹമ്മദ് ഹുസൈന്‍ മഷ്‌റസാവി, അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറഖ്, മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് സെക്രട്ടറി ജനറല്‍ ഡോ. സുല്‍ത്താന്‍ ഫൈസല്‍ അല്‍ റുമൈതി, ഇമറാത്തി എഴുത്തുകാരനായ യാസര്‍ ഹാരിബ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഉന്നത സമിതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category