1 GBP = 92.00 INR                       

BREAKING NEWS

ഖത്തറില്‍ വെച്ച് മേരി വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യവസായിയെ വശീകരിച്ചു; വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങള്‍ ഊരിമാറ്റി നഗ്നയായ മേരിക്കൊപ്പം നിറുത്തി രഹസ്യ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി; നാട്ടിലെത്തിയപ്പോള്‍ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ അയച്ചു നല്‍കി ആവശ്യപ്പെട്ടത് 50 ലക്ഷം; പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; വ്യവസായി പൊലീസിനെ സമീപിച്ച 'ബ്ളൂ ബ്ളാക്ക്മെയിലിങ്' തട്ടിപ്പുസംഘം പിടിയില്‍

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക്മെയില്‍ തട്ടിപ്പ്. പ്രവാസി വ്യവസായിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26), കണ്ണൂര്‍ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്‌കര്‍ (25), കടന്നപ്പള്ളി കുട്ടോത്ത് വളപ്പില്‍ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് 'ബ്ളൂ ബ്ളാക്ക്മെയിലിങ്' കേസില്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.


ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ കുടുക്കിയത്. സവാദാണ് ബ്ളാക്മെയിലിംഗിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസില്‍ പറഞ്ഞു. വിദേശത്തു നടന്ന സംഭവത്തില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന മേരി വര്‍ഗീസ് ഫേസ്ബുക്കിലൂടെയാണ് വ്യവസായിയെ ഹണി ട്രാപ്പില്‍ വീഴ്ത്തിയത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഈ സൗഹൃദത്തിന്റെ മറപിടിച്ചാണ് ഇയാളെ കുടുക്കാന്‍ മേരി വര്‍ഗീസ് ഖത്തറിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വ്യവസായി എത്തുന്നതിന് മുമ്പേ സവാദ് മുറിയില്‍ കാമറ സജ്ജീകരിച്ചിരുന്നു. മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ ഊരിമാറ്റി നഗ്നയായ മേരിക്കൊപ്പം നിറുത്തി ചിത്രങ്ങള്‍ പകര്‍ത്തി.

നാട്ടിലേക്ക് മടങ്ങിയ വ്യവസായിയുടെ മൊബൈല്‍ ഫോണിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനില്ലാതിരുന്നതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച വ്യവസായി സുഹൃത്തുമായി സംസാരിച്ചു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിക്ക് പരാതി നല്‍കി.

പൊലീസ് ഖത്തറിലുള്ള സുഹൃത്തുകള്‍ വഴി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വാടകയ്ക്ക് എടുത്തിരുന്ന മുറി കണ്ടെത്തി. മുറി എടുത്തിരിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികള്‍ എവിടെയുണ്ടെന്ന് മനസിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം 30,000 രൂപ വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് നല്‍കി. പണം പിന്‍വലിച്ചത് കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എമ്മില്‍ നിന്നാണെന്ന് മനസിലായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഒഫായിരുന്നു. ഇവര്‍ രഹസ്യമായി ഉപയോഗിക്കുന്ന ഫോണ്‍നമ്പര്‍ ലഭിച്ചതോടെ പൊലീസ് പിന്തുടര്‍ന്നു. കണ്ണൂരില്‍ നിന്ന് ബംഗളുരൂവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കിയ പൊലീസ് പിന്നാലെ കൂടി. യാത്രയ്ക്കിടയില്‍ മടിക്കേരിയിലെ ലോഡ്ജില്‍ താമസിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിരവധി മലയാളികളെ ബ്ളൂ ബ്ളാക്ക്മെയിലിംഗിനിരയാക്കി പണം തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സിഐ. എസ്. വിജയശങ്കര്‍, എസ്ഐ. കിരണ്‍ സി.നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ പൊലീസ് പൊക്കിയത് സമര്‍ത്ഥമായി
പൊലീസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എടുത്തിരുന്ന മുറിയെ കുറിച്ചും ഇത് വാടകയ്ക്കെടുത്തയാളെക്കുറിച്ചും വിവരം ലഭിച്ചതോടെയാണ് അന്വേഷണം എളുപ്പമായത്. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരന്‍ കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. ഇതിന്റെ ബാങ്ക് വിവരങ്ങള്‍ എടുത്തു നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എം. കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തി.

എന്നാല്‍, പൊലീസിന്റെ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. തുടര്‍ന്ന് പ്രതികളുടെ രഹസ്യ ഫോണിന്റെ നമ്പര്‍ പൊലീസ് മനസ്സിലാക്കി അവരെ പിന്തുടരുകയായിരുന്നു. തളിപ്പറമ്പില്‍ നിന്ന് ബെംഗളൂരുവിലേക്കു പോയ പ്രതികളുടെ പിന്നാലെ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ ഇടയ്ക്കുവെച്ച് മടിക്കേരിയില്‍ ലോഡ്ജ് എടുത്ത് താമസിച്ചു. ഇവിടെ വച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം എ.സി.പി. കെ. ലാല്‍ജി, സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എസ്ഐ. കിരണ്‍ സി. നായര്‍, അസിസ്റ്റന്റ് എസ്ഐ. എസ്.ടി. അരുള്‍, സീനിയര്‍ സി.പി.ഒ.മാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ പ്രതികളുടെ വലയില്‍ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category