1 GBP = 92.00 INR                       

BREAKING NEWS

ജീവിക്കാന്‍ അവര്‍ സമ്മതിക്കില്ല, ഒന്നുകില്‍ അവരെന്നെ കൊല്ലും, അല്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടന്നു മരിക്കും; സിഐടിയു തൊഴില്‍ വിലക്കില്‍ മനംനൊന്ത രാജേഷ് തീ കൊളുത്തുന്നതിന്റെ തലേരാത്രി ഭാര്യയോട് പറഞ്ഞത് ഇങ്ങനെ; മരണത്തിന് ഇടയാക്കിയത് മര്‍ദനത്തില്‍ ആന്തരികായവങ്ങള്‍ക്കു ക്ഷതമേറ്റതെന്ന് ആരോപണം; മൃതദേഹവുമായി നാമജപം ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം കടുപ്പിച്ചു

Britishmalayali
kz´wteJI³

കോഴിക്കോട്: തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിന് മേല്‍ കടന്നുകയറിയാണ് സിപിഎം പ്രവര്‍ത്തകര്‍ രാജേഷ് എന്ന ഓട്ടോ തൊഴിലാളിയെ പിന്നാലെ നടന്ന ദ്രോഹിച്ചത്. മനംമടുത്താണ് അദ്ദേഹം ഒടുവില്‍ ആത്മഹത്യ ചെയ്തത്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങി അതുമായി ജീവിതമാര്‍ഗ്ഗം തേടാന്‍ പോയ ഘട്ടത്തിലാണ് സിപിഎമ്മുകാര്‍ ആ സാധുവിനെ ദ്രോഹിച്ചത്. ജീവിതം വഴിമുട്ടിയെന്ന് ബോധ്യമായ ഘട്ടത്തിലാണ് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

'ജീവിക്കാന്‍ അവര്‍ സമ്മതിക്കില്ല, ഒന്നുകില്‍ അവരെന്നെ കൊല്ലും, അല്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടന്നു മരിക്കും തീ കൊളുത്തുന്നതിന്റെ തലേരാത്രിയിലും രാജേഷേട്ടന്‍ എന്നോടു പറഞ്ഞു' എന്നു പറഞ്ഞു വിതുമ്പുകയായിരുന്നു ഭാര്യ രജിഷ. ബാങ്കില്‍ നിന്നു വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയിട്ട് മൂന്നു മാസമായി. പക്ഷേ ഒരു ദിവസം പോലും ജോലി ചെയ്യാന്‍ അവര്‍ സമ്മതിച്ചില്ല. ഓട്ടോ സ്റ്റാന്‍ഡില്‍ വാഹനമിടാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, ആ ഓട്ടോയില്‍ കയറരുതെന്നു വീടിനടുത്തുള്ളവരെ വിലക്കുകയും ചെയ്തു.' രജിഷ പറയുന്നു.

'ജീവിക്കാന്‍ അവര്‍ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു മരിക്കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ രാജേഷേട്ടന്‍ എന്നോടു പറഞ്ഞു. ഭാര്യയെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കടലില്‍ നിന്നു കല്ലുമ്മക്കായ ശേഖരിച്ചു വില്‍ക്കുന്ന പണിയായിരുന്നു ആദ്യം. ഇതില്‍ നിന്നു കാര്യമായ വരുമാനമില്ലാതായതോടെ 3 മാസം മുന്‍പ് ബാങ്കില്‍ നിന്നു 1.5 ലക്ഷം രൂപ വായ്പയെടുത്ത് ഓട്ടോ വാങ്ങി. എന്നാല്‍ സിഐടിയുവില്‍ അംഗത്വം എടുക്കാതെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കില്ലെന്നു നേതാക്കള്‍ പറഞ്ഞു. മൂന്നു സ്ഥലത്തു മാറി മാറി ഓട്ടോയിട്ടെങ്കിലും അവിടെ നിന്നെല്ലാം പുറത്താക്കി. എങ്കിലും ചില പരിചയക്കാരൊക്കെ ഓട്ടം വിളിക്കുമായിരുന്നു. അങ്ങനെ പോകുമ്പോള്‍ സിഐടിയു അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ റോഡില്‍ ഓട്ടോറിക്ഷകള്‍ കുറുകെയിട്ടു വണ്ടി തടയും. ഇതിനു പുറമെയായിരുന്നു കൊല്ലുമെന്ന ഭീഷണി.' രജിഷ പറഞ്ഞു.


പുതിയങ്ങാടി സ്വദേശിയായ രജിഷ എട്ടുവര്‍ഷം മുന്‍പാണു രാജേഷിന്റെ ജീവിതത്തിലേക്കു വന്നത്. എസ്‌കെ ബസാറിനു സമീപത്തുള്ള ഓടു മേഞ്ഞ കൊച്ചുവീട്ടില്‍ ഇനി രജിഷ തനിച്ചാണ്. 'ആരെയും ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്തു ജീവിക്കണമെന്നു മാത്രമല്ലേ രാജേഷട്ടന്‍ ആഗ്രഹിച്ചുള്ളു'വെന്നു അകത്തെ ഇരുട്ടുവീണ മുറിയില്‍ തന്നെ കാണാനെത്തുന്നവരോടൊക്കെ രജിഷ ചോദിച്ചുകൊണ്ടേയിരുന്നു.

സിഐടിയു ദ്രോഹത്തില്‍ മനംനൊന്ത് ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ രാജേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു മരിച്ചത്. മര്‍ദനത്തില്‍ ആന്തരികായവങ്ങള്‍ക്കു ക്ഷതമേറ്റതാണു മരണകാരണമെന്നാണു ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. 15നാണ് എലത്തൂര്‍ കോട്ടേടത്തു ബസാറില്‍ ഒരു സംഘം സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ രാജേഷിനെ മര്‍ദിച്ചത്. ഇതിനു പിന്നാലെ രാജേഷ് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ സിപിഎം മുന്‍ പഞ്ചായത്തംഗവും സിഐടിയു യൂണിറ്റ് സെക്രട്ടറിയുമടക്കം 4 പേര്‍ ഇതുവരെ അറസ്റ്റിലായി. 2 പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണഅ ബിജെപി. ബിജെപി. പ്രവര്‍ത്തകര്‍ എലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മൃതദേഹവുമായി നാമജപംചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം റോഡിന്റെ മധ്യത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരുന്നു പ്രതിഷേധം. സമരംതുടങ്ങി ഒന്നരമണിക്കൂര്‍കൊണ്ട് പ്രതികളെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ മൃതദേഹം മറവുചെയ്യില്ലെന്നും ദേശീയപാത ഉപരോധിക്കുമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ പ്രതിഷേധമാര്‍ച്ച് സ്റ്റേഷന് നൂറ്ുമീറ്റര്‍ അകലെ പൊലീസ് തടഞ്ഞു.

ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജമാലുദീനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ നേതാക്കളും കുത്തിയിരുന്ന് സമരം നടത്തി. തുടര്‍ന്ന് പൊലീസ് വീണ്ടും അനുരഞ്ജന ചര്‍ച്ച നടത്തി. യുവാവിന്റെ മരണത്തിന് കാരണക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ 307 വകുപ്പ് ചേര്‍ത്ത് വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കി. 306 വകുപ്പും ചേര്‍ക്കും. നേരത്തേ 308 വകുപ്പു ചേര്‍ത്താണ് കേസെടുത്തത്. ആവശ്യം അംഗീകരിച്ചതോടെ പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി രാജേഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ് എന്നിവര്‍ പ്രതിഷേധമാര്‍ച്ചില്‍ സംസാരിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാതെ പൊലീസ് സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സി.പി..എം. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയാണ് മരണപ്പെട്ട രാജേഷെന്ന് നേതാക്കള്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category