1 GBP = 91.00 INR                       

BREAKING NEWS

എമിറേറ്റ്സ് വിമാനങ്ങളില്‍ ഇനി മുതല്‍ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം; പുറത്ത് നിന്ന് അനുവദിക്കുന്നത് ഏഴ് കിലോയും ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ആറ് കിലോ സാധനങ്ങളും; തൂക്കി നോക്കുമ്പോള്‍ അധികമുണ്ടെങ്കില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ തന്നെ നല്‍കി പണം തിരികെ വാങ്ങാം

Britishmalayali
kz´wteJI³

ദുബായ്: എമിറേറ്റ്സ് വിമാനങ്ങളില്‍ ഇനി മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്നതുള്‍പ്പെടെ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. എന്നാല്‍ പുറമെ നിന്ന് 7 കിലോ മാത്രമേ ഹാന്‍ഡ് ബാഗേജ് ആയി അനുവദിക്കൂ. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്പോള്‍ എമിറേറ്റ്സ് ജീവനക്കാര്‍ ബാഗിന്റെ തൂക്കം പരിശോധിക്കും. കൂടുതലുണ്ടെങ്കില്‍ പണം ഈടാക്കും.

ഇതിന് ശേഷം ഡ്യൂട്ടി ഫ്രീയില്‍ നിന്ന് 6 കിലോ സാധനങ്ങള്‍ വാങ്ങാം. മദ്യം ഉള്‍പ്പെടെ ഉള്ളവയാണിത്. വിമാനത്തില്‍ കയറും മുന്‍പ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. ഇത് 13 കിലോയില്‍ കൂടുതലാണെങ്കില്‍ അധികമുള്ളത് ഡ്യൂട്ടി ഫ്രീയില്‍ തിരികെ നല്‍കി പണം മടക്കി വാങ്ങാം. പണം നല്‍കി ബാഗേജ് കൊണ്ടുപോകാനും അനുവദിക്കും. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. വിമാനത്താവളത്തില്‍ പ്രവേശിച്ചതിന് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇതിന് നിശ്ചിത പരിധി ഉള്ളത് കാരണം ആള്‍ക്കാര്‍ക്ക് അധികം സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ നടപടിയിലൂടെ ഷോപ്പില്‍ നിന്ന് മാത്രം ആറ് കിലോ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category