1 GBP = 89.20 INR                       

BREAKING NEWS

കാശ്മീരില്‍ അന്താരാഷ്ട്ര പിന്തുണ തേടാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ബലൂച്ചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം; പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ മനംമടുത്ത ബലൂച്ച് ജനത ആഗ്രഹിക്കുന്നത് ഇന്ത്യന്‍ പിന്തുണ; ഹൗദി മോദി പരിപാടിയിലും ബലൂച്ചികള്‍ എത്തിയത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി; അമേരിക്കന്‍ സഹായവും അഭ്യര്‍ത്ഥിച്ചതോടെ കാശ്മീരില്‍ കുത്തിത്തിരിപ്പുമായി എത്തിയാല്‍ പാക്കിസ്ഥാന് കക്ഷത്തിലിരിക്കുന്ന ബലൂച്ചിസ്ഥാനും നഷ്ടമാകുന്ന അവസ്ഥയുണ്ടാകും

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: കാശ്മീര്‍ വിഷയത്തിന്റെ പേരില്‍ ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് കനത്ത പ്രഹരമായി ബലൂച്ചിസ്ഥാന്‍ പ്രക്ഷോഭകരുടെ നിലപാട്. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം തേടാന്‍ ആഗ്രഹിക്കുന്ന ബലൂച്ച് ജനത മോദിയുടെയും ട്രംപിന്റെയും സഹായം തേടുയാണ്. പാക് സൈന്യം ബലൂച്ചിസ്ഥാനില്‍ നടത്തുന്ന ക്രൂരതയെ കുറിച്ച് എണ്ണിപ്പറഞ്ഞു കൊണ്ടാണ് ബലൂച്ചിസ്ഥാന്‍ പ്രക്ഷോഭകര്‍ രംഗത്തുള്ളത്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യര്‍ത്ഥിച്ച് ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കായി എത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ ബലൂച്ചികളും പങ്കെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. പാക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവര്‍.

ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണില്‍ ഇവര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു.

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം രാജ്യത്തെ പൗരന്മാര്‍ തന്നെ പാക്കിസ്ഥാനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബലൂച് ആക്ടിവിസ്റ്റുകള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ വേദിക്കു മുന്നില്‍ ടെന്റ് കെട്ടി ബാനറുകള്‍ സ്ഥാപിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെ കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു പ്രതിഷേധം.

ബലൂചിസ്ഥാന്‍, സിന്ധ്, പാക്ക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ചിട്ട് കശ്മീര്‍ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാന്‍ നാണമില്ലേയെന്നും ബലൂച് മൂവ്‌മെന്റ് സംഘാടകന്‍ റസാഖ് ബലൂച് ചോദിച്ചു. മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനില്‍ നിന്നു സ്വാതന്ത്ര്യത്തില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാന്‍ ഒരു പരിഷ്‌കൃത രാജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയില്‍ പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനില്‍ സമാധാനമുണ്ടാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബലൂച് ദേശീയ മൂവ്‌മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇവിടെയെത്തേണ്ടി വന്നത്. ഞങ്ങള്‍ മുന്നോട്ടു വന്ന് ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഞങ്ങളുടെ ശബ്ദം ആരു കേള്‍ക്കും എന്നും നബി ബക്ഷ് പറഞ്ഞു.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ പാക്കിസ്ഥാന്റെ പങ്കാളിയാണ് ചൈന. ഞങ്ങളുടെ സ്വര്‍ണവും സ്വത്തും ചൈന കൊള്ളയടിക്കുകയാണ്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാനിലെ സ്വര്‍ണ ഖനനം നടത്തുന്നത്. ബലൂചിസ്ഥാനിലെ സ്വര്‍ണം ഖനനം ചെയ്താണ് ചൈന സമ്പന്നരായത്. പാക്ക് പട്ടാളത്തിന്റെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന് അവകാശപ്പെട്ട പണം അവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രരാജ്യമായ ബലൂച്ചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമായത് എങ്ങനെ?
ഒരുകാലത്ത് സ്വതന്ത്രരാജ്യമായിരുന്ന ബലൂചിസ്ഥാന്‍ പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ഓഗസ്റ്റ് 11ന് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടി. എന്നാല്‍ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കി. ഇന്ന് പാക്കിസ്ഥാന്റെ ആറ് പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാന്‍. പ്രകൃതിവാതക ശേഖരത്താല്‍ സമ്പന്നമാണ് ഈ പ്രവിശ്യ. സിപിഇസി വഴി പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്തുകയും നിരവധി ഊര്‍ജപദ്ധതികള്‍ ആരംഭിക്കുകയും ആധുനിക ഗതാഗതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ചൈന ഈ പ്രകൃതിസമ്പത്തിനെ കൊള്ളയടിക്കുകയാണ്.

പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിര്‍ത്തിപങ്കിടുന്നു ഈ പ്രദേശം. ഇറാനിലെ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.
ബലൂചിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ പിടിയില്‍നിന്നും മോചിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നിരവധി ബലൂചികളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം സന്ദേശങ്ങളയച്ചത്. അടുത്തിടെ ഇമ്രാന്‍ഖാന്‍ അമേരിക്കയിലെ പാക്കിസ്ഥാനികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ ബലൂചികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യമുയര്‍ത്തി ബലൂച് യുവാക്കള്‍ രംഗത്ത് വരുകയായിരുന്നു.

നവാബ് നവ്റോസ് ഖാന്റെ നേതത്വത്തില്‍ തുടങ്ങിയ ചെറുത്തുനില്‍പ്പ്
1958 -59 കാലഘട്ടത്തില്‍ നവാബ് നവ്റോസ് ഖാന്റെ നേതൃത്വത്തിലായിരുന്നു ബലൂച്ചികള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്. അദ്ദേഹത്തെ പാക് സൈന്യം തടവിലാക്കി. കുടുംബങ്ങളെയെല്ലാം തൂക്കിക്കൊന്നു അദ്ദേഹമാവട്ടെ തടവറയില്‍ കിടന്ന് നരകിച്ചു മരിച്ചു. സമരം പിന്നീട് ശക്തി പ്രാപിക്കുന്നത് അറുപതുകളിലാണ് പാക്കിസ്ഥാന്റെ നാല് പ്രവിശ്യകളെ ഏകോപിപ്പിച്ചു നിര്‍ത്താനുള്ള വണ്‍ യൂണിറ്റ് നയത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ രൂപത്തിലായിരുന്നു അത്. ആയിടയ്ക്കാണ് പാക്കിസ്ഥാന്‍ ബലൂച് പ്രവിശ്യയില്‍ വന്‍ തോതില്‍ സൈനീക ക്യാംപുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. പ്രകൃതിവാതകം കൊണ്ട് സമ്പന്നമായ സൂയി ഗ്യാസ് നിലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക എന്നതും പാക്കിസ്ഥാന്റെ ഉദ്ദേശ്യമായിരുന്നു.

ബലൂചിസ്ഥാനില്‍ നിന്നും പാക്കിസ്ഥാന്‍ ഖനനം ചെയ്‌തെടുക്കുന്ന വിഭവങ്ങള്‍ക്ക് ആനുപാതികമായ സമ്പത്ത് അവര്‍ക്ക് പാക്കിസ്ഥാന്‍ ഒരിക്കലും നല്‍കിയിരുന്നില്ല. അതിനോടെല്ലാമുള്ള പ്രതിഷേധം കൂടിയായപ്പോള്‍ ഗോത്ര വര്‍ഗ്ഗ നേതാവായ ഷേര്‍ മുഹമ്മദ് മാറി സമാന മനസ്‌ക്കരായ ജനതയെ സംഘടിപ്പിച്ചു പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ ഒളിപ്പോര് ആരംഭിച്ചു. 1969 ല്‍ അവരുമായി സര്‍ക്കാര്‍ വെടി നിര്‍ത്തല്‍ കരാറിന് തയ്യാറായി. കരാര്‍ അനുസരിച്ചു ബലൂചിസ്ഥാന്‍ നാല് പ്രവിശ്യകളില്‍ ഒന്നായി തന്നെ നിലകൊണ്ടു. വണ്‍ യൂണിറ്റ് പോളിസി പിന്‍വലിക്കപ്പെട്ടു. ബലൂചിസ്ഥാന്‍ വീണ്ടും കലുഷിതമാവുന്നത് 1973 ലാണ്. പ്രവിശ്യാ ഗവര്‍ണറെ നിഷ്‌ക്കാസിതനാക്കിയ, പ്രസിഡന്റ് ഭൂട്ടോയുടെ നടപടിക്കെതിരെ ഗോത്ര വര്‍ഗ്ഗക്കാര്‍ കലാപം ആരംഭിച്ചു. ഒന്‍പതിനായിരത്തോളം ബലൂച് വംശജരെ കൊന്നു കൊലവിളിച്ചു പ്രതികാരം ചെയ്ത് പാക് പട്ടാളം കലാപം അടിച്ചമര്‍ത്തി.
ബലൂചിസ്ഥാനില്‍ നിന്ന് ലഭ്യമായ വിഭവങ്ങളില്‍ മാത്രമായിരുന്നു പാക് ഭരണകൂടത്തിന്റെ കണ്ണ്. വികസനം തീര്‍ത്തും അവഗണിക്കപ്പെട്ടു എന്നുതന്നെ പറയാം. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ സര്‍ക്കാര്‍ കൂടുതല്‍ വിഭവശേഷി വിനിയോഗിച്ചു. ബലൂചിസ്ഥാന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഇതിനെതിരെ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയും മീര്‍ ബലാച് മാറിയും പാക് സര്‍ക്കാരിന് പതിനഞ്ചിന പദ്ധതി സമര്‍പ്പിച്ചു. പ്രവിശ്യയില്‍ വന്‍തോതില്‍ നിര്‍മ്മിക്കപ്പെടുന്ന സൈനീക ബേസുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവയ്ക്കുക എന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. പോരാട്ടം തുടര്‍ന്നു . 2006 ആഗസ്തില്‍ 79 വയസ്സുള്ള, വൃദ്ധനായ നവാബിനെ പര്‍വേസ് മുഷാറാഫിന്റെ സൈന്യം വധിച്ചു.

ബലൂച്ചികളെ കൊന്നൊടുക്കി ഭരണകൂടം
48 ല്‍ സൈനീകമായി കീഴടക്കിയത് മുതല്‍ പാക് ഭരണകൂടം ബലൂചിസ്ഥാന് മുകളില്‍ നടത്തിവന്ന അതിക്രമം അതിന്റെ പാരമ്യതയില്‍ എത്തിയത് അവസാനത്തെ ഒന്നര ദശാബ്ദത്തിനിടക്കാണ്. ഈ കാലയളവില്‍ ബലൂച് വംശജരെ വംശീയ ഉന്മൂലനം ചെയ്യുന്നതിനായി പാക് സൈന്യം നിയോഗിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു. ബലൂച്കളെ കൊന്നു കൊന്നൊടുക്കുക എന്നത് സൈന്യം ഔദ്യോഗികമായി തന്നെ ഏറ്റെടുത്തു. ബലമായി പിടിച്ചു കൊണ്ട് പോവുക, പീഡിപ്പിക്കുക, ഒടുവില്‍ കൊന്നു തള്ളുക ഇതായിരുന്നു സൈന്യം അനുവര്‍ത്തിച്ചിരുന്ന തന്ത്രം. ഈ കാലയളവില്‍ മാത്രം പ്രവിശ്യയില്‍ നിന്ന് കാണാതായത് ഏകദേശം 25000 ത്തോളം പേരെയാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഒറ്റപ്പെട്ട മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്നതില്‍ കവിഞ്ഞു യുദ്ധകാല പരിതസ്ഥിതിയാണ് വര്‍ഷങ്ങളായി പ്രവിശ്യയില്‍ നിലനില്‍ക്കുന്നത്.

ഭരണകൂടം വംശീയ ഉന്മൂലനം ഒരു ദൗത്യമാക്കി ഏറ്റെടുത്തിരിക്കുന്നു. ശവ ശരീരങ്ങള്‍ കൂട്ടായി മറവു ചെയ്യാന്‍ സൗകര്യമുള്ള സംസ്‌കാര കേന്ദ്രങ്ങള്‍ പ്രവിശ്യയില്‍ സാധാരണമായി. കുട്ടികളോ സ്ത്രീകളോ കന്നുകാലികളോ എന്ന് വേണ്ട, കണ്ടതിനെയെല്ലാം വകവരുത്തി സൈന്യം തേര്‍വാഴ്ച നടത്തി. സ്ത്രീകളെ കൂട്ടത്തോടെ കടത്തിക്കൊണ്ടു പോയി. കൂട്ടത്തോടെ തന്നെ ബലാല്‍സംഗം ചെയ്യാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളിലേക്ക്. പീഡന കേന്ദ്രങ്ങള്‍ ഔദ്യോഗികമായി തന്നെ നിലവില്‍ വന്നു. ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷത്തെ തകര്‍ക്കാനുള്ള ആയുധമായി പീഡനങ്ങള്‍ മാറി. ഒരിക്കല്‍, തട്ടിക്കൊണ്ടു പോയി പീഡന കേന്ദ്രത്തില്‍ അടക്കപ്പെട്ട ഒരു പത്ര പ്രവര്‍ത്തകന്‍ അവിടെ ബലാല്‍സംഗ സെല്ലില്‍ അടക്കപ്പെട്ട സെറീനാ മാറി എന്ന സ്‌കൂള്‍ അദ്ധ്യാപിക പീഡിപ്പിക്കപ്പെടുന്നതിന് ദൃക്‌സാക്ഷിയായി. പുറത്തു വന്ന അയാള്‍ ഏഷ്യന്‍ ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന് സംഭവം റിപ്പോര്‍ട്ട് ചെയ്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category