1 GBP = 90.00 INR                       

BREAKING NEWS

രാപ്പകലുകള്‍ ചെലവിടുന്നത് പള്ളിക്കരികിലെ പുല്‍മേട്ടില്‍ കിടന്ന്; ദിവസങ്ങള്‍ തള്ളി നീക്കുന്നത് മുഴു പട്ടിണിയില്‍; ജീവന്‍ നിലനില്‍ക്കുന്നത് പാക്കിസ്ഥാനി യുവാവ് തരുന്ന റൊട്ടി കഴിച്ച്; ഏജന്റുമാര്‍ ലക്ഷങ്ങള്‍ വാങ്ങി പറ്റിച്ചത് ഇരുപതോളം ഇന്ത്യക്കാരെ; നാട്ടില്‍ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാര്‍ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നതെന്ന് ഷാര്‍ജയില്‍ കുടുങ്ങിയവര്‍; ദുരിത കയത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടേ തീരൂ

Britishmalayali
kz´wteJI³

ഷാര്‍ജ: ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് യുഎഇയിലെത്തുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത കഥ തുടരുന്നു. ഏറ്റവുമൊടുവില്‍, ഷാര്‍ജ ഖാലിദ് തുറഖമത്തോടു ചേര്‍ന്നുള്ള കോര്‍ണിഷില്‍ ഇരുപതിലേറെ ഇന്ത്യക്കാര്‍ ഭക്ഷണമോ മറ്റോ ഇല്ലാതെ കടുത്ത ചൂടു സഹിച്ച് നാളുകള്‍ തള്ളിനീക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് പലരും ഈ വഞ്ചനയില്‍ തലവച്ചുകൊടുക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമെത്തിയ യുവാക്കളാണ് എന്തു ചെയ്യമമെന്നറിയാതെ അല്‍ മജര്‍റ കോര്‍ണിഷിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനടുത്തെ പള്ളിക്കരികിലെ പുല്‍മേട്ടില്‍ തുണി വിരിച്ച് മരത്തിനു ചുവട്ടില്‍ കിടന്ന് രാപ്പലുകള്‍ ചെലവിടുന്നത്. ലക്നോ സ്വദേശി കുന്ദര്‍ ഷാ (22), ബിഹാര്‍ സ്വദേശികളായ വിക്കി (23), രഞ്ജിത് യാദവ് (24), മുഹമ്മദ് യൂനസ് (24), അഹമദ് (22), സമീല്‍ അന്‍സാരി (24), പഞ്ചാബ് സ്വദേശി വിക്കി (22) തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍മാത്രം. എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നറിയാന്‍ തമിഴ്നാട്ടുകാരായ ചിലര്‍ അവിടെ നിന്ന് പോയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

കോര്‍ണിഷില്‍ രാപ്പകലുകള്‍ ചെലവിടുന്ന ഇന്ത്യന്‍ യുവാക്കളില്‍ ഭൂരിഭാഗവും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിയത്. ഇവരുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചു നല്‍കിയാല്‍ ഒരു നേരത്തേയ്ക്ക് ഒപ്പിക്കും. പതിവായി ഇവിടെയെത്തുന്ന പാക്കിസ്ഥാനി യുവാവ് ഷംസീര്‍ ആലം തങ്ങള്‍ക്ക് ഇടയ്ക്കിടെ റൊട്ടി കൊണ്ടുത്തരുമെന്നും അതുമാത്രമാണ് ഭക്ഷണമെന്നും കുന്ദര്‍ ഷാ പറഞ്ഞു.

ഏജന്റിന് ഒരു ലക്ഷത്തോളം രൂപ നല്‍കിയാണ് പലരും സന്ദര്‍ശക വീസയില്‍ ഇവിടെ എത്തിയിട്ടുള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ ഏജന്റുമാരാണ് യുഎഇയിലെ വിവിധ കമ്പനികളുടെ പേരില്‍ ഇവര്‍ക്ക് സന്ദര്‍ശ വീസ നല്‍കി പറഞ്ഞയക്കുന്നത്. കമ്പനികളില്‍ മികച്ച ശമ്പളത്തിന് ഹെല്‍പര്‍ ജോലി, താമസം, ഭക്ഷണം, ട്രാന്‍സ്പോര്‍ടേഷന്‍ തുടങ്ങിയവ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവാക്കള്‍ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് പലരില്‍ നിന്നും കടം വാങ്ങിയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൊന്‍തരി പണയം വച്ചും ബാങ്ക് വായ്പയെടുത്തും ഉത്തരവാദിത്തത്തിന്റെ ഭാരവും പേറി വിമാനം കയറിയത്.

എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ ഇവരെ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. ഒടുവില്‍ പരിചയക്കാരുടെ സഹായത്താല്‍ ചിലര്‍ ചില കമ്പനികളില്‍ ജോലിക്ക് കയറിയെങ്കിലും ശമ്പളം ലഭിക്കാത്തതിനാലും തൊഴില്‍ വീസയിലേയ്ക്ക് മാറ്റാത്തതിനെതുടര്‍ന്നും അവിടെ നിന്ന് പുറത്തുചാടുകയായിരുന്നു. പലരുടെയും സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞ് മാസങ്ങളായി. വന്‍തുക പിഴ ഒടുക്കേണ്ടതിനാല്‍ നാട്ടിലേയ്ക്ക് പോകാനുള്ള വഴികളും അടഞ്ഞു.

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഇതുപോലെ വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന യുവതികളടക്കമുള്ള ഇന്ത്യക്കാര്‍ ഒട്ടേറെയുണ്ട്. നാട്ടില്‍ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാര്‍ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നത്. ഇവിടെയെത്തിയാലോ തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെ ദുരിതത്തിലുമാകുന്നു. മാധ്യമ വാര്‍ത്തകള്‍ കണ്ട് മനസില്‍ കരുണ വറ്റിയിട്ടില്ലാത്ത മലയാളികളടക്കം ചിലര്‍ ചെന്നു കണ്ട് നല്‍കുന്ന ഭക്ഷണവും മറ്റു സഹായവുമാണ് ഇവര്‍ക്ക് പിന്നീട് രക്ഷയാകുന്നത്. എങ്കിലും കടം വാങ്ങിയ പണം തിരിച്ചു നല്‍കാതെ നാട്ടിലേയ്ക്ക് പോയാലുള്ള അവസ്ഥയോര്‍ത്ത് പലരും ആശങ്കയിലാകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category