1 GBP = 90.60 INR                       

BREAKING NEWS

ഗാന്ധിയുടെ അദ്ധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ച്ചയുമാണ് ഇന്ത്യയെ ഇക്കാണുന്ന മതേതര ജനാധിപത്യ രാജ്യമാക്കി മാറ്റിയത്; രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്; ഹൗഡി മോദി വേദിയില്‍ നെഹ്രു കാലത്തെ പ്രശംസിച്ച് യു.എസ് സഭാ നേതാവ്

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: മോദി- ട്രംപ് ഷോ അരങ്ങേറിയ വേദിയായിരുന്നു ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടി. അമ്പതിനായിരത്തോളം പേരാണ് ഇവിടെ തടിച്ചു കൂടിയത്. ഈ ഷോയില്‍ വെച്ച് ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പ്രകീര്‍ത്തിച്ച് യുഎസ് ജനപ്രതിനിധി സഭാ നേതാവ് സ്റ്റെനി ഹോയര്‍ രംഗത്തുവന്നു. നെഹ്‌റുവിനെ തെളിഞ്ഞും ഒളിഞ്ഞും ആക്രമിക്കുന്ന നരേന്ദ്ര മോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഹോയറിന്റെ വാക്കുകള്‍.

'ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അദ്ധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ നെഹ്‌റു നടത്തിയ പ്രസംഗവും അദ്ദേഹം സ്മരിച്ചു. ഓരോ കണ്ണിലെയും കണ്ണീര്‍ തുടയ്ക്കണമെന്നതാണ് ഗാന്ധിയുടെ സ്വപ്നം, കണ്ണീരും യാതനും തുടരുന്നിടത്തോളം നമ്മുടെ ജോലി പൂര്‍ണമാകില്ല എന്ന വാക്കുകളാണ് അദ്ദേഹം പ്രസംഗത്തില്‍ ഉദ്ധരിച്ചത്.

മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണില്‍ നെഹ്‌റു ഓര്‍ക്കപ്പെട്ടത്. ഹൗഡി മോദി പരിപാടിയുടെ അന്നു തന്നെയാണ് പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്‌റുവാണ് എന്ന് മോദിയുടെ വിശ്വസ്തനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രസ്താവനയിറക്കിയിരുന്നത്.

'ദുര്‍ബലര്‍ക്കും ശക്തര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നതാണ് ജനാധിപത്യമെന്ന് ഗാന്ധി നിര്‍വചിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ക്ഷേമം, ഒരാള്‍ക്കും ഉപദ്രവില്ല എന്നതാണ് അതിന്റെ നിര്‍വചനം എന്നായിരുന്നു യു.എസ് പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ നിര്‍വചനം'- ഹോയര്‍ പറഞ്ഞു. അതേസമം ഇന്നലെ മോദിക്കെതിരെ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു.

'മാനവികതയുടെ കശാപ്പുകാരന്‍' എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.' എന്നാണ് യുവതി പറയുന്നത്. യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല' , 'ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വ വ്യാജവും' തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category