1 GBP = 91.20 INR                       

BREAKING NEWS

കുമ്പനാട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരണ സംഖ്യ നാലായി; ഗുരുതരമായി പരിക്കേറ്റിരുന്ന യുവാവും മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അരുണ്‍കുമാറിന്റെ നിലയും ഗുരുതരമെന്ന് വിവരം; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്; അമിതവേഗത്തിലെത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: ടി.കെ റോഡില്‍ കുമ്പനാട് കല്ലുമാലിക്കല്‍പ്പടിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലയി. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇരവിപേരൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. വാക്കേമണ്ണില്‍ സാം തോമസിന്റെ മകന്‍ ബെന്‍ ഉമ്മന്‍ തോമസ് (27), മംഗലശേരില്‍ ജോബി (36), തറവേലില്‍ ശശിയുടെ മകന്‍ അനൂപ് എസ്. പണിക്കര്‍ (25), അനില്‍ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മ്യതദേഹങ്ങള്‍ തിരവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിലാണ് ഏറ്റവും ഒടുവില്‍ മരിച്ചതും.

കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്ന ഷെവര്‍ലെറ്റ് ഒപ്‌റ്റെയറ കാര്‍ എതിര്‍ദിശയില്‍ തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടയിലേക്കു വന്ന വേണാട് ബസില്‍ ഇടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് നിശേഷം തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തിരുവല്ലയില്‍ നിന്ന് അഗ്നിരക്ഷസേന എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കല്‍ അരുണ്‍കുമാറിനെ (24)യും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുണ്‍കുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന ഇരവിപേരൂര്‍ സ്വദേശി തറവേലില്‍ അനീഷിനെ (38) ഗുരുതര പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ കോഴഞ്ചേരിയില്‍ പോയി മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category