1 GBP = 92.00 INR                       

BREAKING NEWS

മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയത് മുതിര്‍ന്ന നേതാവ് എം സി കമറുദ്ദീനെ മത്സരിപ്പിക്കാന്‍; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എന്‍ അഷറഫിനെ പരിഗണിക്കണമെന്ന് യുവാക്കളും കന്നഡ മേഖലയിലുള്ളവരും; സി എച്ച് കുഞ്ഞമ്പുവിനെ നിര്‍ത്തണമോ അതോ ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കെ ആര്‍ ജയാനന്ദയെ നിര്‍ത്തണോ എന്ന ചര്‍ച്ചയില്‍ സിപിഎം; ബിജെപിയില്‍ സാധ്യത കെ ശ്രീകാന്തിനോ രവീശതന്ത്രി കുണ്ടാറിനോ?

Britishmalayali
രഞ്ജിത്ത് ബാബു

കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നണികള്‍ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. തെരഞ്ഞെടുപ്പ് ഏത് സമയത്തും എത്തുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് നേരത്തെ തന്നെ ബൂത്ത് തലത്തില്‍ സജീവ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് എംഎല്‍എ ആയിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരണമടഞ്ഞതിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും സീനിയര്‍ നേതാവുമായ എം. സി. കമറുദ്ദീന്റെ പേരിനാണ് ഇവിടെ മുന്‍തൂക്കം. ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

എന്നാല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭാഷാന്യൂനപക്ഷ മേഖലയില്‍പെട്ട നേതാവുമായ എ.കെ. എന്‍ അഷറഫിന്റെ പേരാണ് മണ്ഡലത്തിലെ യുവാക്കളും കന്നഡ മേഖലയിലെ ജനങ്ങളും ആവശ്യപ്പെടുന്നത്.

കന്നഡ, തുളു, ബ്യാരി, ഹിന്ദി, മറാട്ടി എന്നീ ഭാഷകള്‍ നന്നായി വഴങ്ങുന്ന അഷറഫ് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയെന്ന ആനുകൂല്യം കൂടി അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കാന്‍ കാരണമായേക്കാം. മരണമടഞ്ഞ പി.ബി. അബ്ദുള്‍ റസാഖും കന്നഡയും തുളുവും അനായാസമായി സംസാരിക്കാന്‍ കഴിവുള്ളയാളായിരുന്നു. മാത്രമല്ല ഭാഷാന്യൂനപക്ഷത്തിലെ ഒരു വ്യക്തി മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കണമെന്ന താത്പര്യം കൂടി ഈ നാട്ടുകാര്‍ വച്ചു പലര്‍ത്തുന്നുണ്ട്. മണ്ഡലത്തിലെ രണ്ടാം സ്ഥാനത്തുള്ള എന്‍.ഡി.എ. മുന്നണിയില്‍ ബിജെപി. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് കഴിഞ്ഞ തവണ മത്സരിച്ച് 89 വോട്ടിന് മാത്രം പരാജയപ്പെട്ട കെ. സുരേന്ദ്രനെ തന്നെ നിര്‍ത്താനാണ്.

എന്നാല്‍ ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന നിലപാട് സ്വീകരിച്ചതായാണ് അറിവ്. അതിനാല്‍ ബിജെപി. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തും മഞ്ചേശ്വരത്തെ പ്രമുഖ ബിജെപി. നേതാവുമായ രവീശതന്ത്രി കുണ്ടാറിന്റേയും പേരുകളാണ് പരിഗണനയിലുള്ളത്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളൊന്നും എന്‍.ഡി.എ. മുന്നണി ആരംഭിച്ചിട്ടില്ല. എല്‍.ഡി.എഫില്‍ ഔദ്യോദിക ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നേയുള്ളൂ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനക്കാരായ എല്‍.ഡി.എഫ് കരുതലോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താനാണ് ഒരുങ്ങുന്നത്.

മുന്‍ എംഎല്‍എ ആയ സി.എച്ച് കുഞ്ഞമ്പുവിനെ നിര്‍ത്തണമോ അല്ല മഞ്ചേശ്വരത്തെ ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കെ. ആര്‍ ജയാനന്ദയെ നിര്‍ത്തണമോ എന്ന ചര്‍ച്ചയാണ് നേതൃതലത്തില്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ ലോക്കല്‍ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും ചേര്‍ന്ന് സജീവമാകാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. യു.ഡി.എഫ് നാളെ മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആദ്യമിറങ്ങുന്നതും യു.ഡി.എഫ് ആയിരിക്കും. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്‌തേക്കും.

മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളിക, മംഗല്‍പാടി, കുമ്പളെ, എന്മകജെ എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് മഞ്ചേശ്വരം മണ്ഡലം. ഇതില്‍ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കുമ്പളെ, എന്മകജെ എന്നീ പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരിക്കുന്നു. പൈവളികെ, പുത്തിഗെ എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. ബിജെപി. നേരത്തെ ഭരണത്തിലുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ പിന്നീട് അവിശ്വാസത്തിലൂടെ നഷ്ടപ്പെടുകയായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ബി. അബ്ദുള്‍ റസാഖ് 5,828 വോട്ടിനാണ് ജയിച്ചത്.

എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ടായി ചുരുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി.യിലെ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസുമായി പോയി. അതിനിടെ അബ്ദുള്‍ റസാഖ് മരണമടയുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ പ്രതീക്ഷയാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് 68,217 വോട്ടുകളാണ് ലഭിച്ചത്. എന്‍.ഡി.എ യിലെ രവീശ തന്ത്രിക്ക് 57,104 വോട്ടും. 11,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുള്ള യു.ഡി.എഫിന് മഞ്ചേശ്വരത്ത് ആത്മവിശ്വാസം ഇരട്ടിച്ച മട്ടാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category