1 GBP = 91.20 INR                       

BREAKING NEWS

കുമ്മനം മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്; കെ സുരേന്ദ്രന്റ പേര് ബിജെപി പരിഗണിക്കുന്നത് കോന്നിയിലും മഞ്ചേശ്വരത്തും; സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക് മാറിയാല്‍ കോന്നിയില്‍ കൂടുതല്‍ സാധ്യത ടി പി സെന്‍കുമാറിന്; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണണമെന്ന് സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം; സിപിഎം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും; അവസാന നിമിഷം കരുത്തരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസും

Britishmalayali
kz´wteJI³

കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളിയത് വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടാന്‍. കുമ്മനം മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാകും തീരുമാനം കൈക്കൊള്ളുക. കുമ്മനം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സാധ്യതാ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ ലാഘവത്തോടെ കാണേണ്ടതില്ലെന്നും വിജയിക്കാന്‍ വേണ്ടി തന്നെ മത്സരിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അതുകൊണ്ട് ശക്തരായ എതിരാളികളെ കളത്തിലിറക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

സ്ഥാനാര്‍ത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ കുമ്മനം രാജശേഖരന്‍ തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചെന്നായിരുന്നു കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ വിജയസാധ്യത മുന്നില്‍ക്കണ്ട് കുമ്മനം തന്നെ മല്‍സരിക്കണമെന്നായിരുന്നു കോര്‍ ഗ്രൂപ്പിന്റെ പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉള്‍പ്പെടുത്തിയ പട്ടിക എന്‍ഡിഎയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമര്‍പിക്കാന്‍ തീരുമാനമായി.

ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ കേന്ദ്രകമ്മറ്റിക്ക് നല്‍കുമെന്നും എന്നാല്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി.രമേശ് പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക് മാറിയാല്‍ കോന്നിയില്‍ ടി പി സെന്‍കുമാറിന് സാധ്യത കൂടുതലാണ്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ്, കോന്നിയില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സംസ്ഥാന നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് എം ടി രമേശും വ്യക്തമാക്കി. സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് എം ടി രമേശ് വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ അനൗദ്യോഗിക യോഗം ചേര്‍ന്നു സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങും. മറ്റു സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനത്തിന് ശേഷം ഏറ്റവും ഒടുവില്‍ മാത്രമേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരികയുള്ളൂ. ആദ്യഘട്ട ചര്‍ച്ചയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാളെ ചേരും. പാലായിലെ വോട്ടെടുപ്പു പൂര്‍ത്തിയായാലുടന്‍ ഉപതിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളിലേക്കു കടക്കാമെന്നാണു യുഡിഎഫിലെ ധാരണ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നാളെ മുതല്‍ തിരുവനന്തപുരത്തുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മോഡലില്‍ അവസാന നിമിഷം കരുത്തരെ തന്നെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. മണ്ഡലങ്ങളില്‍ കൈവിട്ടു പോകാന്‍ എതിരാളികളെ അളന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാണ് കോണ്‍ഗ്രസ് നീക്കം.

ജില്ല, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള മുസ്ലിം ലീഗ് നേതൃയോഗം എന്നു ചേരുമെന്നു തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗവും ഈയാഴ്ച ചേരും. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റുകളോടു സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നല്‍കാന്‍ നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം നിര്‍ദ്ദേശം നല്‍കും. ജില്ലാ സെക്രട്ടേറിയറ്റുകള്‍ അടുത്ത ദിവസം തന്നെ ചേര്‍ന്നു പട്ടിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു സംസ്ഥാന സെക്രട്ടേറിയറ്റാണ് അന്തിമ തീരുമാനമെടുക്കുക. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന നേതാക്കളുടെ ടീമിനെ നേരത്തേ തന്നെ സിപിഎം നിശ്ചയിച്ചു കഴിഞ്ഞു. ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഇവരുടെ അഭിപ്രായങ്ങളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.

അതേസമയം ഉപിതിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വന്നതോടെ ഒരു മാസത്തോളം വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി 20 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തോളം വിട്ടുനില്‍ക്കുന്നതു നിലവിലുള്ള പദ്ധതികളുടെ പുരോഗതിയെയും പ്രതികൂലമായി ബാധിക്കും.

ഐഎഎസ് ഉദ്യോഗസ്ഥരായ സഞ്ജയ് ഗാര്‍ഗ്, എ.പി.എം.മുഹമ്മദ് ഹനീഷ്, റാണി ജോര്‍ജ്, ഷര്‍മിള മേരി ജോസഫ്, ടിങ്കു ബിസ്വാള്‍, ബി.അശോക്, ആനന്ദ് സിങ്, എ.ഷാജഹാന്‍, രത്തന്‍ ഖേല്‍കര്‍, കെ. ഗോപാലകൃഷ്ണ ഭട്ട്, പി.എം.അലി അസ്ഗര്‍ പാഷ, ബിജു പ്രഭാകര്‍, എന്‍.പത്മകുമാര്‍, എന്‍.പ്രശാന്ത്, എസ്.ഹരികിഷോര്‍, കേശവേന്ദ്ര കുമാര്‍, പി.ബാലകിരണ്‍, യു.വി.ജോസ്, ബി.എസ്.തിരുമേനി, എ. കൗശികന്‍ എന്നിവരാണു തിരഞ്ഞെടുപ്പു നിരീക്ഷകരായി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category